Get Updates
Get notified of breaking news, exclusive insights, and must-see stories!

Adani: യുവ പ്രതിഭകള്‍ക്ക് അദാനി ഗ്രൂപ്പിന്റെ പ്രോത്സാഹനം; 24 വിദ്യാര്‍ത്ഥികളുടെ പഠനച്ചെലവ് വഹിക്കും

മുംബൈ: ഇന്ത്യയിലെ പ്രമുഖ ബിസിനസ് സ്‌കൂളുകളില്‍ പഠിക്കുന്ന പ്രതിഭകളായ വിദ്യാര്‍ത്ഥികള്‍ക്ക് അദാനി ഗ്രൂപ്പിന്റെ പോത്സാഹനം. 'അദാനി ആക്‌സിലറേറ്റഡ് ലീഡര്‍ഷിപ്പ് പ്രോഗ്രാം' (എഎഎല്‍പി) എന്ന പേരില്‍ സ്‌കോളര്‍ഷിപ്പുകള്‍ പ്രഖ്യാപിച്ചു. 2025-27 കാലയളവില്‍ രാജ്യത്തെ പ്രമുഖ ബിസിനസ് സ്‌കൂളുകളിലേക്കു തിരഞ്ഞെടുക്കപ്പെട്ട 24 വിദ്യാര്‍ത്ഥികളുടെ പഠനച്ചെലവ് പൂര്‍ണമായും വഹിക്കുന്ന സ്‌കോളര്‍ഷിപ്പാണ് ഗ്രൂപ്പ് വാഗ്ദാനം ചെയ്യുന്നത്. സാമ്പത്തിക പിന്നോക്കാവസ്ഥ യുവ പ്രതിഭകള്‍ക്ക് മുന്നോട്ടുള്ള പഠനത്തിന് തടസമാകരുത് എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി നടപ്പാക്കുന്നത്.

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിന്റെ, കല്‍ക്കട്ട, ലഖ്നൗ സ്ഥാപനങ്ങളില്‍ നിന്നും ഇന്ത്യന്‍ സ്‌കൂള്‍ ഓഫ് ബിസിനസ് തുടങ്ങി രാജ്യത്തെ ഉന്നത സ്ഥാപനങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളെയാണ് സ്‌കോളര്‍ഷിപ്പിനായി തിരഞ്ഞെടുത്തത്. അക്കാദമിക് മികവും അപേക്ഷകരുടെ സാമ്പത്തിക സാഹചര്യവും കൃത്യമായി വിലയിരുത്തിയാണ് ഈ തിരഞ്ഞെടുപ്പ് നടത്തിയത്. അഹമ്മദാബാദിലെ അദാനി ഗ്രൂപ്പ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ അദാനി പോര്‍ട്സ് ആന്‍ഡ് സ്പെഷ്യല്‍ ഇക്കണോമിക് സോണ്‍ മാനേജിങ് ഡയറക്ടര്‍ കരണ്‍ അദാനി ഈ യുവ പ്രതിഭകളെ ആദരിച്ചു.

Adani AALP

പ്രതിഭകള്‍ക്ക് പഞ്ഞമില്ലെങ്കിലും അവസരങ്ങള്‍ എല്ലാവര്‍ക്കും തുല്യമായി ലഭിക്കുന്നില്ലെന്ന തിരിച്ചറിവാണ് ഇത്തരമൊരു സംരംഭത്തിന് പിന്നിലെന്ന് ചടങ്ങില്‍ സംസാരിക്കവെ കരണ്‍ അദാനി വ്യക്തമാക്കി. ദേശീയ തലത്തിലുള്ള മത്സരങ്ങളില്‍ മികച്ച വിജയം സ്വന്തമാക്കിയവരും മെറിറ്റിലൂടെ തിരഞ്ഞെടുത്ത വിദ്യാര്‍ത്ഥികളുമാണ് സ്‌കോളര്‍ഷിപ്പിന് അര്‍ഹരായത്.

ആന്ധ്രാപ്രദേശിലെ ചെറിയ ഗ്രാമത്തില്‍ നിന്ന് ഐഐഎം കല്‍ക്കട്ടയില്‍ എത്തിയ ആനന്ദ് ബാബു കാമിനേനിയെപ്പോലെയുള്ള മിടുക്കര്‍ ഈ സ്‌കോളര്‍ഷിപ്പിന്റെ ഭാഗമാണെന്നത് ശ്രദ്ധേയമാണ്. ഐഐഎം കല്‍ക്കട്ടയിലെ ഒന്നാം വര്‍ഷ എംബിഎ വിദ്യാര്‍ത്ഥിയായ ആനന്ദ് ബാബു കാമിനേനി, ജെഇഇ, സിഎടി, യുപിഎസ്സി എന്നിവയുള്‍പ്പെടെയുള്ള ദേശീയ മത്സര പരീക്ഷകളില്‍ മികച്ച സ്‌കോര്‍ നേടിയിരുന്നു.

മികച്ച വിദ്യാഭ്യാസം നേടുന്ന യുവ പ്രതിഭകള്‍ക്ക് ശരിയായ മാര്‍ഗനിര്‍ദേശവും വ്യവസായ മേഖലയുമായുള്ള ബന്ധവും ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. കേവലം സാമ്പത്തിക സഹായത്തില്‍ ഒതുങ്ങാതെ, തിരഞ്ഞെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് അദാനി ഗ്രൂപ്പിന്റെ വലിയ പദ്ധതികളില്‍ നേരിട്ട് ഇടപഴകാനും വ്യവസായ പ്രമുഖരുടെ മെന്റര്‍ഷിപ്പ് ലഭിക്കാനും ഈ പ്രോഗ്രാം അവസരമൊരുക്കുന്നു. ഇത് ക്ലാസ് റൂം പഠനത്തെ യഥാര്‍ത്ഥ ലോകത്തിലെ അനുഭവങ്ങളുമായി ബന്ധിപ്പിക്കുന്നു.

ക്ലാസ് റൂമിലെ പാഠങ്ങള്‍ക്കപ്പുറം പ്രായോഗികമായ പ്രവര്‍ത്തന പരിചയം നേടാനും ഇത് വിദ്യാര്‍ത്ഥികളെ സഹായിക്കും. ഊര്‍ജം, ലോജിസ്റ്റിക്‌സ്, അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന അദാനി ഗ്രൂപ്പ്, ഭാവിയിലെ മികച്ച നേതൃനിരയെ വാര്‍ത്തെടുക്കാനുള്ള തയ്യാറെടുപ്പിലാണ്. സ്‌കോളര്‍ഷിപ്പുകള്‍ നല്‍കുന്നതിലൂടെ രാഷ്ട്ര നിര്‍മാണത്തിലും അദാനി ഗ്രൂപ്പ് സുപ്രധാനമായ പങ്കാണ് വഹിക്കുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+