Get Updates
Get notified of breaking news, exclusive insights, and must-see stories!

ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നന്‍ അദാനി; മുകേഷ് അമ്പാനിയെ പിന്നിലാക്കി അദാനി കുതിച്ച്കയറി

മുബൈ: ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നന്‍ ഇനി അദാനി, അദാനി ഗ്രൂപ്പ് ഓഫ് ഇന്‍ഡസ്ട്രീസ് ഉടമ ഗൗതം അദാനിയാണ് ഏഷ്യയിലെ ഏറ്റവും വിലയ സമ്പന്നനായത്. റിലയന്‍സ് ഗ്രൂപ്പ് ഉടമ മുകേഷ് അമ്പാനിയെ പിന്നാലാക്കിയാണ് അദാനി ഈ നേട്ടം നേടിയെടുത്തത്. 2020 ഏപ്രില്‍ മുതല്‍ അദാനിയുടെ ആസ്ഥിയില്‍ ഗണ്യമായ വര്‍ധനവുണ്ടായെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2018 മാര്‍ച്ചില്‍ അദാനിയുടെ ആസ്ഥി എന്നത് 4.91 ബില്യണ്‍ യുഎസ് ഡോളറായിരുന്നു. കഴിഞ്ഞ 20 മാസങ്ങള്‍കൊണ്ടാണ് അദാനിയുടെ സ്‌നപത്ത് വര്‍ധിച്ചത്.

1808 ശതമാന്തതിലധികം അദാനിയുടെ ആസ്ഥികള്‍ ഉയര്‍ന്ന് 83.89 ബില്യണ്‍ യുഎസ്‌ഡോളര്‍. ഇതേ കാലയളവില്‍ അംബാനിയുടെ സമ്പത്തും വര്‍ധിച്ചിരുന്നു. 250 ശതമാനം വര്‍ധിച്ച്. 5.97 ബില്യണ്‍ ആയി ഉയര്‍ന്നു. ബ്ലൂംബെര്‍ഗ് ബില്യണയര്‍ ഇന്‍ഡക്‌സ് അദാനിയുടെ നിലവിലെ ആസ്തി 88.8 ബില്യണ്‍ യുഎസ് ഡോളറാണെന്നും റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ ആസ്തിയെക്കാള്‍ വെറും 2.2 ബില്യണ്‍ ഡോളര്‍ കുറവാണെന്നും നേരത്തെ തന്നെ പുറത്ത് വിട്ടിരുന്നു. ഓഹരിവിപണിയില്‍ റിലയന്‍സിന് നേരിട്ട തിരിച്ചടിയാണ് ഇതിലേക്ക് നയിച്ചതെന്നാണ് വിലയിരുത്തിയിരുന്നത്.

am

അതേ സമയം ബുധനാഴ്ച അദാനി ഗ്രൂപ്പ് ഓഹരികള്‍ കുതിച്ചുയര്‍ന്നത് ഗൌതം അദാനിക്ക് നേട്ടവുമാവുകായിരുന്നു. സൗദി ആരംകോയുടെ റിലയന്‍സുമായുള്ള കരാറില്‍ നിന്നുള്ള പിന്‍മാറ്റമാണ് തുടര്‍ച്ചയായ ദിവസങ്ങളില്‍ റിലയന്‍സിന് വന്‍ തിരിച്ചടി ഓഹരി വിപണിയില്‍ ഉണ്ടാക്കിയതെന്നാണ് കരുതുന്നത്. ബോംബെ സ്റ്റോക്ക് എക്‌സേഞ്ചില്‍ റിലയന്‍സ് ഓഹരികളില്‍ 1.48 ശതമാനത്തിന്റെ വീഴ്ച സംഭവിച്ചവെന്നും 22,000 കോടിയോളമാണ് ഇത് മൂലം നഷ്ടം സംഭവിച്ചതെന്നും മുകേഷ് അംബാനിക്ക് മാത്രം 11,000 കോടി നഷ്ടം സംഭവിച്ചുവെന്നുമാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

അതേസമയം ഇന്ത്യയിലെ ഏറ്റവും വിലയേറിയ കമ്പനി ഇപ്പോഴും റിലയന്‍സ് തന്നെയാണ്. 14.91 ട്രില്ല്യണ്‍ ആണ് റിലയന്‍സിന്റെ വിപണി മൂല്യം. എന്നാല്‍ അദാനി എന്റര്‍പ്രൈസസ് ഓഹരികളില്‍ 2.76 ശതമാനം ഉയര്‍ച്ചയാണ് ബുധനാഴ്ച ഉണ്ടായിരുന്നത്. അദാനി പോര്‍ട്ട് ആന്റ് സെസ് ഓഹരികള്‍ 4.59 ശതമാനം വര്‍ദ്ധിച്ചിരുന്നു. അദാനി ട്രാന്‍സ്മിഷന്‍, അദാനി ഗ്രീന്‍ എനര്‍ജി, അദാനി ടോട്ടല്‍ ഗ്യാസ് എന്നീ ഓഹരികള്‍ താഴോട്ട് പോവുകയായിരുന്നു.

റിലയന്‍സിന്റെ വിപണി മൂല്യം 14.91 ട്രില്ല്യണാണ്. ഇത് വച്ച് നോക്കുമ്പോള്‍ അദാനി ഗ്രൂപ്പിന്റെ വിപണി മൂല്യം 10 ട്രില്ല്യണ്‍ ആണ്. എന്നാല്‍ ഗൗതം അദാനി ഈ ഗ്രൂപ്പ് കമ്പനികളിലെ ഏറ്റവും വലിയ പ്രമോട്ടര്‍ അയതിനാല്‍ കൂടുതല്‍ നേട്ടമുണ്ടാക്കി സമ്പന്ന പട്ടികയില്‍ മുകേഷ് അംബാനിക്ക് മുന്നിലെത്തുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+