അയോധ്യാ ക്ഷേത്രത്തിൽ ദർശനം നടത്തി അദാനിയും കുടുംബവും;നിശുൽക്ക് ഗുരുകുൽ വിദ്യാലയവും സന്ദർശിച്ചു
ബുധനാഴ്ച അയോധ്യ സന്ദർശിച്ച് അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി . ഭാര്യ പ്രീതി അദാനി, മകൻ കരൺ, മരുമകൾ പരിധി എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. ഹനുമാൻ ജയന്തി ദിനത്തിലായിരുന്നു സന്ദർശനം . ശ്രീരാമക്ഷേത്രത്തിൽ അദ്ദേഹവും കുടുംബവും പ്രാർത്ഥനകൾ അർപ്പിച്ചു.

ദർശനം "അതീവ വൈകാരികവും അഭിമാന മുഹൂർത്തവുമായിരുന്നുവെന്ന് അദാനി പറഞ്ഞു. ക്ഷേത്രം ആരാധനാലയം മാത്രമല്ല, ഇന്ത്യയുടെ നാഗരിക മൂല്യങ്ങളും ഐക്യവും ദേശീയ ആത്മവിശ്വാസവും ഊട്ടിയുറപ്പിക്കുന്ന പ്രതീകമാണെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. ഭഗവാൻ രാമന്റെ സത്യം, കർത്തവ്യം, അനുകമ്പ, സേവനം തുടങ്ങിയ ആദർശങ്ങൾക്ക് രാജ്യത്തിന്റെ ഭാവിയെ രൂപപ്പെടുത്തുന്നതിൽ ഇപ്പോഴും പ്രസക്തിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ക്ഷേത്രദർശനത്തിന് ശേഷം അദാനി സമീപത്തെ ശ്രീ നിശുൽക്ക് ഗുരുകുൽ മഹാവിദ്യാലയത്തിൽ വിദ്യാർത്ഥികളുമായും അധ്യാപകരുമായും സംവദിച്ചു.സ്വാമി ത്യാഗാനന്ദ് ജി 1935-ൽ ആര്യസമാജ തത്വങ്ങളെ അടിസ്ഥാനമാക്കി സ്ഥാപിച്ച ഈ ഗുരുകുലം ഇന്ത്യയുടെ പരമ്പരാഗത വിദ്യാഭ്യാസ രീതിയെ പ്രതിനിധീകരിക്കുന്നു. അദ്ധ്യാപക-വിദ്യാർത്ഥി സംവാദങ്ങൾ, മൂല്യാധിഷ്ഠിത പഠനം, അച്ചടക്കമുള്ള താമസം എന്നിവയിലൂടെ സമഗ്ര വിദ്യാഭ്യാസത്തിന് സ്ഥാപനം ഊന്നൽ നൽകുന്നു.
ഗുരുകുൽ പുരാതന വിജ്ഞാന പാരമ്പര്യങ്ങൾ സംരക്ഷിക്കുകയും വിദ്യാർത്ഥികളിൽ ജിജ്ഞാസ, ധാർമ്മികത എന്നിവ വളർത്തുകയും ചെയ്യുന്നതായി അദാനി നിരീക്ഷിച്ചു. സാങ്കേതികവിദ്യയിൽ ഇന്ത്യ മുന്നേറുമ്പോൾ സാംസ്കാരിക അടിത്തറ നിലനിർത്തുന്നതിൽ ഇത്തരം സ്ഥാപനങ്ങളുടെ പ്രാധാന്യം അദ്ദേഹം എടുത്തുപറഞ്ഞു.
പാരമ്പര്യവും ആധുനികതയും ബന്ധിപ്പിക്കേണ്ടതിൻ്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞ്, അദാനി ഫൗണ്ടേഷൻ ഗുരുകുലിന് ഒരു AI-അധിഷ്ഠിത ലബോറട്ടറി സ്ഥാപിക്കാൻ സഹായം പ്രഖ്യാപിച്ചു. പരമ്പരാഗത പഠനരീതികളെ സാങ്കേതികവിദ്യയുമായി സമന്വയിപ്പിച്ച് വിദ്യാർത്ഥികളെ ഭാവിക്കായി സജ്ജരാക്കുക, വിദ്യാഭ്യാസ പൈതൃകം നിലനിർത്തുക എന്നിവയാണ് ഈ സംരംഭം ലക്ഷ്യമിടുന്നത്.
ഏകദേശം 200 വിദ്യാർത്ഥികൾക്ക് ഗുരുകുൽ സൗജന്യ വിദ്യാഭ്യാസം നൽകുന്നുണ്ട്. സാംസ്കാരിക, പാരിസ്ഥിതിക, ഗ്രാമീണ കാര്യങ്ങൾ പഠനത്തിൽ സമന്വയിപ്പിച്ച് കാമ്പസിൽ ഒരു ഗോശാലയും പ്രവർത്തിക്കുന്നു. മഹാത്മാഗാന്ധി, സുഭാഷ് ചന്ദ്രബോസ് തുടങ്ങിയ നേതാക്കൾ ഈ സ്ഥാപനം സന്ദർശിച്ചിട്ടുണ്ട്.
സന്ദർശന വേളയിൽ, വിദ്യാർത്ഥികളുടെ കൂട്ടായ സംസ്കൃത ശ്ലോക പാരായണം കാമ്പസിൽ മാറ്റൊലിക്കൊണ്ടു. ഇത് ഗുരുകുൽ സമ്പ്രദായത്തിലെ അച്ചടക്കവും ഭക്തിയും വരച്ചുകാട്ടുന്നതായിരുന്നു. അദാനി വിദ്യാർത്ഥികളുമായും അദ്ധ്യാപകരുമായും സംവദിച്ചു. പരമ്പരാഗത വിദ്യാഭ്യാസം കാലാതീതമായ മൂല്യങ്ങളിൽ എങ്ങനെ വികസിക്കുന്നു എന്നതിനെക്കുറിച്ച് മനസിലാക്കി.
"സേവാ ഹി സാധനാ ഹേ" എന്ന തന്റെ തത്ത്വചിന്ത അദാനി ആവർത്തിച്ചു. സേവനത്തെ സമൂഹത്തോടുള്ള നിലനിൽക്കുന്നതും ലക്ഷ്യബോധമുള്ളതുമായ പ്രതിബദ്ധതയായി അദ്ദേഹം ഊന്നിപ്പറഞ്ഞു. ഇന്ത്യയുടെ വിജ്ഞാന വ്യവസ്ഥകൾ സംരക്ഷിക്കാനും, സാങ്കേതികവിദ്യ വളരുന്ന ലോകത്തിലെ അവസരങ്ങളെയും വെല്ലുവിളികളെയും നേരിടാൻ ഭാവിതലമുറയെ സജ്ജരാക്കാനും ഈ തത്ത്വചിന്തയ്ക്ക് കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.
അദാനിയുടെ ആത്മീയവും സാംസ്കാരികവുമായ പാരമ്പര്യങ്ങളുമായുള്ള നിരന്തര ബന്ധത്തിൻ്റെ തുടർച്ചയാണ് അയോധ്യ സന്ദർശനം. പ്രയാഗ്‌രാജിലെ മഹാകുംഭമേളയിലും പുരിയിലെ രഥയാത്രയിലും അദ്ദേഹം അടുത്തിടെ പങ്കെടുത്തിരുന്നു. ചരിത്രം, ഭാഷകൾ, തത്ത്വചിന്ത എന്നിവ പഠിക്കുന്നതിനുള്ള പിന്തുണയിലൂടെ പൈതൃകം, സേവനം, ദേശീയ വികസനം എന്നിവയെ ബന്ധിപ്പിക്കുന്നതിൽ അതീവ ശ്രദ്ധയാണ് അദ്ദേഹം പുലർത്തുന്നത്.












Click it and Unblock the Notifications