വിമാനക്കമ്പനി തുടങ്ങാൻ പദ്ധതിയില്ലെന്ന് അദാനി എന്റർപ്രൈസസ്; വാർത്തകൾ അടിസ്ഥാനരഹിതം

അദാനി ഗ്രൂപ്പ് വിമാനക്കമ്പനി തുടങ്ങാൻ പോകുന്നുവെന്ന വാർത്തകൾ തള്ളി അദാനി എന്റർപ്രൈസസ് ലിമിറ്റഡ്. എയർലൈൻ ആരംഭിക്കാൻ കമ്പനി പദ്ധതിയിടുന്നുവെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ വസ്തുതകൾക്ക് നിരക്കാത്തതും അടിസ്ഥാനരഹിതവും ആണെന്ന് അദാനി എന്റർപ്രൈസസ് ലിമിറ്റഡിന്റെ വക്താവ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കുന്നു.

"അദാനി എന്റർപ്രൈസസ് ഒരു വിമാന കമ്പനി ആരംഭിക്കാൻ ആലോചിക്കുന്നു എന്ന തരത്തിൽ അടുത്തിടെ വന്ന വാർത്തകളും വിപണയിൽ പ്രചരിക്കുന്ന ഊഹാപോഹങ്ങളും ഞങ്ങൾ പൂർണ്ണമായും നിഷേധിക്കുന്നു. ഇത്തരം വാർത്തകൾ തികച്ചും അടിസ്ഥാനരഹിതവും വസ്തുതാപരമായി തെറ്റുമാണ്", അദാനി ഗ്രൂപ്പ് വക്താവ് പറഞ്ഞു.

Adani

നിലവിൽ അത്തരമൊരു പദ്ധതിയും പരിഗണനയിലില്ലെന്ന് കമ്പനി കൂട്ടിച്ചേർത്തു. "എയർലൈൻ ബിസിനസിലേക്ക് പ്രവേശിക്കാനുള്ള ഒരു ആലോചനയും അദാനി എന്റർപ്രൈസസിന്റെ പരിഗണനയിലില്ല," പ്രസ്താവനയിൽ പറയുന്നു. വിമാനത്താവളങ്ങൾ, ഊർജ്ജം, അടിസ്ഥാന സൗകര്യ വികസനം, ലോജിസ്റ്റിക്സ് എന്നീ മേഖലകളിലെ വളർച്ചയ്ക്ക് പിന്നാലെ അദാനി ഗ്രൂപ്പ് വ്യോമയാന മേഖലയിലേക്കും കടന്നേക്കുമെന്ന് ബിസിനസ്, സാമ്പത്തിക വൃത്തങ്ങളിൽ വ്യാപകമായി ചർച്ച നടക്കുന്നതിനിടെയാണ് കമ്പനിയുടെ ഭാഗത്ത് നിന്ന് ഈ വിശദീകരണം പുറത്ത് വന്നിരിക്കുന്നത്.

ഔദ്യോഗിക പ്രസ്താവന പുറത്തിറക്കുന്നതിലൂടെ ഇത്തരം അടിസ്ഥാനരഹിതമായ പ്രചാരണങ്ങൾക്ക് വിരാമമിടാനാണ് അദാനി ഗ്രൂപ്പ് ലക്ഷ്യമിടുന്നത്. അദാനി ഗ്രൂപ്പിന്റെ പ്രധാന കമ്പനിയായ അദാനി എന്റർപ്രൈസസ് ലിമിറ്റഡ് നിലവിൽ വിമാനത്താവളങ്ങൾ, ഖനനം, പുനരുപയോഗ ഊർജ്ജം, ഡാറ്റാ സെന്ററുകൾ, അടിസ്ഥാന സൗകര്യ വികസനം തുടങ്ങി വിവിധ മേഖലകളിളാണ് പ്രവർത്തനം കേന്ദ്രീകരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+