പുതുതായി വിവാഹിതരായ ഭിന്നശേഷി സ്ത്രീകള്‍ക്ക് 10 ലക്ഷം രൂപ സഹായം; മംഗള്‍സേവയുമായി അദാനി കുടുംബം
ശതകോടീശ്വരനായ ഗൗതം അദാനിയുടെ മകന്‍ ജീത് അദാനിയും ദിവ ഷായുമായുള്ള വിവാഹം ഫെബ്രുവരി ഏഴിന് അഹമ്മദാബാദില്‍ വെച്ച് നടത്താനാണ് നിശ്ചയിച്ചിരിക്കുന്നത്. ഇതിന് മുന്നോടിയായി പുതിയൊരു പദ്ധതി പ്രഖ്യാപിച്ചിരിക്കുകയാണ് അദാനി കുടുംബം. അടുത്തിടെ വിവാഹിതരായ ഭിന്നശേഷിക്കാരായ സ്ത്രീകള്‍ക്ക് പിന്തുണ നല്‍കുന്നതിനായി 'മംഗള്‍ സേവ' എന്ന പദ്ധതിയാണ് അദാനി കുടുംബം പ്രഖ്യാപിച്ചിരിക്കുന്നത്.
പദ്ധതിയുടെ ഭാഗമായി തുടക്കത്തില്‍ ഓരോ വര്‍ഷവും 500 സ്ത്രീകള്‍ക്ക് 10 ലക്ഷം രൂപ വീതം ധനസഹായം നല്‍കും. വിവാഹത്തിന് രണ്ട് ദിവസം മുമ്പ് തന്റെ വീട്ടില്‍ വച്ച് ജീത് അദാനി പുതുതായി വിവാഹിതരായ 21 ഭിന്നശേഷിക്കാരായ സ്ത്രീകളെയും അവരുടെ ഭര്‍ത്താക്കന്മാരെയും കാണുകയും ചെയ്തു. പദ്ധതിയെ പ്രശംസിച്ച് ഗൗതം അദാനി രംഗത്തെത്തുകയും ചെയ്തു.

ജീത്തിന്റേയും ദിവയുടേയും യാത്രയുടെ ആദ്യ അധ്യായം ഒരു പുണ്യമായ പ്രവര്‍ത്തിയിലൂടെ ആരംഭിക്കുകയാണ് എന്ന് ഗൗതം അദാനി പറഞ്ഞു. ഈ പവിത്രമായ ഉദ്യമത്തിലൂടെ നിരവധി ഭിന്നശേഷിക്കാരായ പെണ്‍മക്കളുടെയും അവരുടെ കുടുംബങ്ങളുടെയും ജീവിതം സന്തോഷത്തോടെയും അന്തസോടെയും ഉയര്‍ത്തപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സേവനത്തിന്റെ ഈ പാതയില്‍ മുന്നോട്ട് പോകണം എന്നും അദ്ദേഹം ജീത്തിനോടും ദിവയോടും പറഞ്ഞു.
നിലവില്‍ ജീത് അദാനി, അദാനി എയര്‍പോര്‍ട്ട് ഹോള്‍ഡിംഗ്സിന്റെ ഡയറക്ടറാണ്. ഇന്ത്യയിലെ ഏറ്റവും വലിയ എയര്‍പോര്‍ട്ട് ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്പനിയായ എട്ട് എയര്‍പോര്‍ട്ടുകള്‍ ഈ കമ്പനിക്ക് കീഴിലാണ്. എയര്‍പോര്‍ട്ട് ബിസിനസ് കൂടാതെ, അദാനി ഗ്രൂപ്പിന്റെ പ്രതിരോധം, പെട്രോകെമിക്കല്‍സ്, കോപ്പര്‍ ബിസിനസ്സ് എന്നിവയുടെ മേല്‍നോട്ടവും ജീത്ത് വഹിക്കുന്നു. ഗ്രൂപ്പിന്റെ ഡിജിറ്റല്‍ പരിവര്‍ത്തനത്തിന്റെ ചുമതലയും അദ്ദേഹത്തിനാണ്.
यह अत्यंत हर्ष का विषय है कि मेरा बेटा जीत और बहू दिवा अपने वैवाहिक जीवन की शुरुआत एक पुण्य संकल्प से कर रहे हैं।
— Gautam Adani (@gautam_adani) February 5, 2025
जीत और दिवा ने प्रति वर्ष 500 दिव्यांग बहनों के विवाह में प्रत्येक बहन के लिए 10 लाख का आर्थिक सहयोग कर ‘मंगल सेवा’ का संकल्प लिया है।
एक पिता के रूप में यह ‘मंगल… pic.twitter.com/tKuW2zPCUE
ഗുജറാത്തിലെ മുണ്ട്രയിലെ ഒരു ചെറിയ ഗ്രാമീണ പദ്ധതിയില്‍ നിന്ന് മാറ്റത്തിനുള്ള ആഗോള ശക്തിയായി അദാനി ഫൗണ്ടേഷനെ പരിണമിപ്പിച്ച അമ്മ ഡോ. പ്രീതി അദാനിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് കൊണ്ടാണ് ജീത്ത് ഭിന്നശേഷിക്കാര്‍ക്കായുള്ള ജീവകാരുണ്യ സംരംഭങ്ങളില്‍ താല്‍പ്പര്യം പ്രകടിപ്പിക്കുന്നത്.












Click it and Unblock the Notifications