ആരോഗ്യ സംരക്ഷണത്തിനായി വന്‍ പദ്ധതിയുമായി അദാനി ഫൗണ്ടേഷൻ: ഉയരും മികവിന്റെ അദാനി ഫൗണ്ടേഷൻ ആഗോള കേന്ദ്രം
അദാനി ഗ്രൂപ്പിന്റെ സാമൂഹ്യ സേവന വിഭാഗമായ (CSR) അദാനി ഫൗണ്ടേഷൻ മഹാരാഷ്ട്രയിലെ ഡീംഡ് യൂണിവേഴ്സിറ്റിയായ ദത്ത മേഘെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹയർ എഡ്യൂക്കേഷൻ ആൻഡ് റിസർച്ചുമായി (DMIHER) സഹകരിച്ച് പരിമിതമായ വിലയിൽ ആരോഗ്യ പരിചരണ വിദ്യാഭ്യാസവും സേവനവും നൽകുന്നതിനായി മികവിന്റെ കേന്ദ്രം (Centre of Excellence) സ്ഥാപിക്കുന്നു.
അദാനി ഗ്രൂപ്പിന്റെ ചെയർമാൻ ഗൗതം അദാനിയുടെ "സേവ ഹി സാധന ഹൈ" (സേവനം തന്നെയാണ് ആരാധന) എന്ന തത്ത്വചിന്തയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഈ പദ്ധതിയും നടപ്പിലാക്കുന്നത്. ഗുണനിലവാരമുള്ള ആരോഗ്യ പരിചരണവും വിദ്യാഭ്യാസവും രാഷ്ട്രനിർമ്മാണത്തിന്റെ അടിസ്ഥാന ഘടകമാണെന്ന അദാനി ഗ്രൂപ്പിന്റെ നിലപാടിന് ഈ പദ്ധതി കൂടുതല്‍ ശക്തമിപകരുന്നു. സഹകരണത്തിലൂടെ DMIHER-ന്റെ അക്കാദമിക് നവീകരണം, ക്ലിനിക്കൽ ഗവേഷണം, കമ്മ്യൂണിറ്റി ആരോഗ്യം എന്നിവയുടെ വ്യാപ്തിയും പ്രഭാവവും ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം.

15 സ്ഥാപനങ്ങളും 5 ടീച്ചിങ് ആശുപത്രികളും
DMIHER-ന്റെ 15 സ്ഥാപനങ്ങളും 5 ടീച്ചിങ്ആശുപത്രികളും 13 വിഭാഗങ്ങളിലായി 217 അക്കാദമിക് പ്രോഗ്രാമുകളാണ് വാഗ്ദാനം ചെയ്യുന്നത്. ഇതിൽ അണ്ടർഗ്രാജുവേറ്റ്, പോസ്റ്റ്‌ഗ്രാജുവേറ്റ്, സൂപ്പർ-സ്പെഷ്യാലിറ്റി, ഡോക്ടറൽ, ഫെലോഷിപ് കോഴ്സുകളും ഉൾപ്പെടുന്നു. അദാനി ഗ്രൂപ്പിന്റെ "Temple of Healthcare" എന്ന ആശയവുമായും ഈ സഹകരണം ഇഴകിചേരുന്നു. ഇത് ആരോഗ്യ പരിചരണ കേന്ദ്രങ്ങളെ ചികിത്സാ കേന്ദ്രങ്ങൾ മാത്രമല്ല, സേവനം, അന്തസ്സ്, കരുണ എന്നിവയുടെ കേന്ദ്രങ്ങള്‍ കൂടിയാക്കി മാറ്റുന്നു.
നേതൃത്വത്തിന്റെ കാഴ്ചപ്പാട്
"DMIHER-നൊപ്പമുള്ള ഈ സഹകരണം, ഗുണനിലവാരമുള്ള ആരോഗ്യ പരിചരണവും വിദ്യാഭ്യാസവും ഒരു അവകാശമാണെന്ന, അത് ഒരു പ്രത്യേകാവകാശമല്ലെന്ന ഞങ്ങളുടെ വിശ്വാസത്തെ പ്രതിഫലിപ്പിക്കുന്നു. അക്കാദമിക് നവീകരണം, ക്ലിനിക്കൽ ഗവേഷണം, കമ്മ്യൂണിറ്റി പരിചരണം എന്നിവ സമന്വയിപ്പിക്കുന്ന ഒരു മികവിന്റെ കേന്ദ്രം സൃഷ്ടിക്കുന്നതില്‍ ഞങ്ങൾ അഭിമാനിക്കുന്നു. 2047-ഓടെ 'വികസിത ഭാരതം' എന്ന ലക്ഷ്യത്തിന് സംഭാവന നൽകുന്ന, അന്തസ്സോടെ സേവനം നൽകുന്ന ഒരു മാതൃക സൃഷ്ടിക്കാനാണ് ഞങ്ങൾ ലക്ഷ്യമിടുന്നത്." അദാനി ഫൗണ്ടേഷൻ ചെയർപേഴ്സൺ ഡോ. പ്രീതി അദാനി പറഞ്ഞു
"ഈ സഹകരണത്തില്‍ എനിക്ക് അതിയായ അഭിമാനം തോന്നുന്നു. 35 വർഷത്തിലേറെയായി, ആരോഗ്യ-വിദ്യാഭ്യാസ മേഖലയിൽ സ്വയംപര്യാപ്തമായ ഒരു സംവിധാനം എന്ന ഞങ്ങളുടെ കാഴ്ചപ്പാട് ശക്തമായ യാഥാർഥ്യമായി മാറിയിരിക്കുന്നു. അദാനി ഫൗണ്ടേഷനുമായുള്ള ഈ സഹകരണം, പ്രാദേശികവും ദേശീയവുമായ വികസനത്തിന് നിർണായകമായ ഒരു ചുവടുവയ്പാണ്. 2047-ഓടെ 'വികസിത ഭാരതം' എന്ന ലക്ഷ്യത്തിനായി, ഉൾക്കൊള്ളുന്നതും സുസ്ഥിരവുമായ പുരോഗതിക്കുള്ള ഞങ്ങളുടെ പങ്കാളിത്തം ഈ സഹകരണം പ്രതിഫലിപ്പിക്കുന്നു." എന്ന് DMIHER-ന്റെ സ്ഥാപകൻ ശ്രീ ദത്ത മേഘെയും കൂട്ടിച്ചേർത്തു.












Click it and Unblock the Notifications