25282 യൂണിറ്റ് രക്തം: ഗൗതം അദാനിയുടെ ജന്മദിനത്തില്‍ റെക്കോർഡ് രക്തദാന യജ്ഞവുമായി അദാനി ഫൗണ്ടേഷൻ
അദാനി ഗ്രൂപ്പിന്റെ ചെയർമാൻ ശ്രീ ഗൗതം അദാനിയുടെ 63-ാം ജന്മദിനത്തില്‍ രക്തദാന യജ്ഞം നടത്തി അദാനി ഫൗണ്ടേഷൻ. -21 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 206 നഗരങ്ങളിലുമായിട്ടാണ് അദാനി ഗ്രൂപ്പിന്റെ സാമൂഹ്യക്ഷേമ വികസന വിഭാഗമായ അദാനി ഫൗണ്ടേഷൻ രക്തദാന യജ്ഞം സംഘടിപ്പിച്ചു. കഴിഞ്ഞ വർഷം 25282 യൂണിറ്റ് രക്തം ശേഖരിച്ച റെക്കോർഡിനെ മറികടന്ന്, ഇത്തവണ 27,661 യൂണിറ്റ് (ഏകദേശം 11,100 ലിറ്റർ) രക്തമാണ് അതത് കേന്ദ്രങ്ങളിലെ ബ്ലഡ് ബാങ്കിലേക്ക് നല്‍കിയത്.
അദാനി ഹെൽത്ത്‌കെയർ ടീമിന്റെ നേതൃത്വത്തിൽ നടന്ന ഈ യജ്ഞത്തിൽ അദാനി ഗ്രൂപ്പിന്റെ ജീവനക്കാരും പങ്കാളികളും വൻ പങ്കാളിത്തമാണ് കാഴ്ചവച്ചത്. ശേഖരിച്ച രക്തം 83000-ത്തിലധികം രോഗികളുടെ ജീവന്‍ രക്ഷിക്കുന്നതില്‍ നിർണ്ണായകമാകും. ഈ രക്തത്തിൽ നിന്ന് ഹോൾ ബ്ലഡ്, പിസിവി, പ്ലേറ്റ്‌ലെറ്റ് കോൺസെൻട്രേറ്റ്, പ്ലാസ്മ, എഫ്എഫ്‌പി, ക്രയോപ്രെസിപിറ്റേറ്റ്, ആൽബുമിൻ തുടങ്ങിയ ഘടകങ്ങൾ വേർതിരിച്ചെടുക്കും.

"ഈ സേവന പ്രവർത്തനത്തിൽ മുന്നോട്ടുവന്ന അദാനി പരിവാറിന് ഞാൻ ഹൃദയപൂർവം നന്ദി പറയുന്നു. നിങ്ങളുടെ ഈ പ്രവർത്തി അനേകം ജീവനുകളെ സ്പർശിക്കും," അദാനി ഫൗണ്ടേഷൻ ചെയർപേഴ്സൺ ഡോ. പ്രീതി അദാനി പറഞ്ഞു. റെഡ് ക്രോസ് ബ്ലഡ് ബാങ്കുകളുമായും സർക്കാർ ആശുപത്രികളുമായും സഹകരിച്ചാണ് ഇത്തരമൊരു യജ്ഞം നടത്തിയത്.
3,000-ത്തിലധികം ഡോക്ടർമാർ, പാരാമെഡിക്കുകൾ, ഡാറ്റാ ഓപ്പറേറ്റർമാർ, അഡ്മിനിസ്ട്രേറ്റീവ് സ്റ്റാഫ് എന്നിവർ ഈ പരിപാടിയുടെ ഭാഗമായി. ആദ്യമായി രക്തദാന യജ്ഞം ആഗോളതലത്തിലേക്കും വ്യാപിച്ചു. ശ്രീലങ്കയിലെ കൊളംബോ വെസ്റ്റ് ഇന്റർനാഷണൽ ടെർമിനൽ (CWIT) പോർട്ടിലും ടാൻസാനിയയിലെ ദാർ-എസ്-സലാം പോർട്ടിലും രക്തദാന ക്യാമ്പുകൾ സംഘടിപ്പിച്ചു. ഇവിടെ 100-ലധികം ദാതാക്കൾ ക്യാമ്പില്‍ പങ്കെടുത്തു.
2011 മുതൽ ഗൗതം അദാനിയുടെ ജന്മദിനം ആഘോഷിക്കുന്നതിന്റെ ഭാഗമായി നടത്തിവരുന്ന പരിപാടിയാണ് ഈ രക്തദാന യജ്ഞം. "സേവ ഹി സാധന ഹൈ" (സേവനമാണ് യഥാർത്ഥ സാധന) എന്ന അദ്ദേഹത്തിന്റെ ദർശനത്തെ മുൻനിർത്തി, അദാനി ഫൗണ്ടേഷൻ സമൂഹനന്മയ്ക്കായുള്ള നിരവധി പ്രവർത്തനങ്ങൾ തുടരുന്നു. സമഗ്രവും നീതിപൂർവകവും സുസ്ഥിരവുമായ വികസനത്തിന് വേണ്ടി ലാഭരഹിതമായി പ്രവർത്തിക്കുന്ന സംഘടനയാണ് അദാനി ഫൗണ്ടേഷൻ












Click it and Unblock the Notifications