മഹാ കുംഭ മേള: ലക്ഷക്കണക്കിന് ഭക്തർക്ക് സൗജന്യമായി ഭക്ഷണം നല്‍കാന്‍ അദാനി ഗ്രൂപ്പും ഇസ്‌കോണും
ഡൽഹി: അദാനി ഗ്രൂപ്പും ഇന്റർനാഷണൽ സൊസൈറ്റി ഫോർ കൃഷ്ണ കോൺഷ്യസ്നെസും ( ഇസ്കോൺ) ഈ വർഷം പ്രയാഗ് രാജിലെ മഹാ കുംഭമേളയിൽ ഭക്തർക്ക് ഭക്ഷണം വിതരണം ചെയ്യാൻ കൈകോർക്കുന്നു. ജനുവരി 13 മുതൽ ഫെബ്രുവരി 26 വരെ നടക്കുന്ന മാഹ കുംഭമേളയുടെ മുഴുവൻ സമയവും മഹാ പ്രസാദ സേവ അർപ്പിക്കും. ഈ സംരംഭത്തിനായി ഇസ്കോണിന് നന്ദി അറിയിക്കുന്നതിനായി അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി വ്യാഴാഴ്ച ഇസ്കോൺ ഗവേണിംഗ് ബോഡി കമ്മീഷൻ ( ജി ബി സി) ചെയർമാൻ ഗുരുപ്രസാദ് സ്വാമിയെ കണ്ടു.
" കുംഭം ഒരു പുണ്യ സ്ഥലത്താണ്, അവിടെ എല്ലാ ഭക്തരും ദൈവത്തിനുള്ള സേവയുടെ പേരിൽ ഏർപ്പെടുന്നു. ഇസ്കോണുമായി സഹകരിച്ച് മഹാ കുംഭ മേളയിൽ ഭക്തർക്കായി ഞങ്ങൾ മഹാ പ്രസാദ് സേവ ആരംഭിക്കുന്നത് എന്റെ ഭാഗ്യമാണ്. " അദാനി പറഞ്ഞു. " അന്ന പൂർണ മാതാവിന്റെ അനുഗ്രഹത്താൽ ലക്ഷക്കണക്കിന് ഭക്തക്കർക്ക് സൗജന്യ ഭക്ഷണ നൽകും. ഇന്ന് ഇസ്കോണിലെ ഗുരു പ്രസാദ് സ്വാമിജിയെ കാണാൻ എനിക്ക് അവസരം ലഭിച്ചു. സേവയോടുള്ള സമർപ്പണത്തിന്റെ ശക്തി ഞാൻ ആഴത്തിൽ അനുഭവിച്ചു. യഥാർത്ഥ അർത്ഥത്തിൽ സേവയാണ്. രാജ്യ സ്നേഹത്തിൻരെ ഉയർന്ന രൂപം ധ്യാനാമണ്, സേവ എന്നത് പ്രാർത്ഥനയാണ്," അദാനി പറഞ്ഞു.

" കോർപ്പറേറ്റ് ഉത്തരവാദിത്തത്തിന്റെയും സാമൂഹിക സേവനത്തിന്റെയും ഉത്തമ ഉദാഹരണമാണ് അദാനി ഗ്രൂപ്പ്. ഗൗതം അദാനി ജിയെ മികച്ചതാക്കുന്നത് അദ്ദേഹത്തിന്റെ വിനയമാണ്. അദ്ദേഹം വിളിക്കാനായി കാത്തിരിക്കില്ല, നിസ്വാർത്ഥമായി സേവിക്കാൻ മുന്നോട്ട് പോകുന്നു, അദ്ദേഹത്തിന്റെ സംഭാവനകൾക്ക് ഞങ്ങൾ അങ്ങേയറ്റം നന്ദിയുള്ളവരാണ്. സമൂഹത്തിന് തിരികെ നൽകാനും മനുഷ്യരാശിയുടെ സേവനത്തിൽ ഒന്നിക്കാനും അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ നമ്മെ പ്രചോദിപ്പിക്കുന്നു " ഗുരു പ്രസാദ് സ്വാമി പറഞ്ഞു.
कुंभ सेवा की वो तपोभूमि है जहां हर हाथ स्वतः ही परमार्थ में जुट जाता है!
— Gautam Adani (@gautam_adani) January 9, 2025
यह मेरा सौभाग्य है कि महाकुम्भ में हम @IskconInc के साथ मिलकर श्रद्धालुओं के लिए ‘महाप्रसाद सेवा’ आरम्भ कर रहे हैं, जिसमें मां अन्नपूर्णा के आशीर्वाद से लाखों लोगों को निःशुल्क भोजन उपलब्ध कराया जाएगा।
इस… pic.twitter.com/0DMlzO56hY
50 ലക്ഷം ഭക്തർക്ക് മഹാപ്രസാദ സേവയും മേള പരിസരത്തും പുറത്തുമുള്ള രണ്ട് അടുക്കളകളിലായി ഭക്ഷണം തയ്യാറാക്കുകയും ചെയ്യും
മഹാ കുംഭ മേഖലയിൽ 40 സ്ഥലങ്ങളിൽ മഹാപ്രസാദം വിതരണം ചെയ്യും. 2500 സന്നദ്ധ പ്രവർത്തകർ ഈ ഉദ്യമത്തിൽ പങ്കാളികളാകും. ഭിന്നശേഷിക്കാർക്കും പ്രായമായവർക്കും കുട്ടികൾക്കും അമ്മമാർക്കുമായി ഗോൾഫ് വണ്ടികൾ ക്രമീകരിച്ചിട്ടുണ്ട്. ഗീത സാറിന്റെ അഞ്ച് ലക്ഷം കോപ്പികളും ഭക്തർക്കായി വിതരണം ചെയ്യും..












Click it and Unblock the Notifications