അദാനി ഗ്രൂപ്പിന് സുപ്രീം കോടതി പാനലിന്റെ ക്ലീന്‍ ചീറ്റ്; പ്രഥമദൃഷ്ട്യാ ലംഘനങ്ങളില്ല
ദില്ലി: ഹിന്‍ഡര്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ അദാനി ഗ്രൂപ്പിനെതിരെ നടന്ന അന്വേഷണത്തില്‍ അദാനി ഗ്രൂപ്പിന് ക്ലീന്‍ചിറ്റ്. അദാനി ഗ്രൂപ്പ് നിയമലംഘനങ്ങളൊന്നും നടത്തിയിട്ടില്ലെന്നാണ് പ്രഥമദൃഷ്ട്യ മനസ്സിലാവുന്നതെന്ന് വിദഗ്ധ സമിതി പറഞ്ഞു. അദാനി ഗ്രൂപ്പ് ഓഹരി വില കൃത്രിമമായി പെരുപ്പിച്ച് കാണിച്ചില്ലെന്ന് വിദഗ്ധ സമിതി വ്യക്താക്കി.
വിദഗ്ധ സമിതി സെബിയുടെ രേഖകളാണ് പരിശോധിച്ചത്. സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന പ്രതിപക്ഷത്തിന്റെ വാദവും ഇതോടെ പൊളിഞ്ഞിരിക്കുകയാണ്. ഓഹരി മൂല്യത്തില്‍ അടക്കം കൃത്രിമം നടത്തിയെന്നാണ് ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിലുണ്ടായിരുന്നത്. റെഗുലേറ്ററി മെക്കാനിസം വീഴ്ച്ചകള്‍ക്കും യാതൊരു തെളിവും ഇല്ലെന്ന് ആറംഗ പാനല്‍ പറഞ്ഞു.

ഓഹരികളുടെ മൂല്യം കുറഞ്ഞപ്പോള്‍ നിക്ഷേപകരുടെ വിശ്വാസം വീണ്ടെടുക്കാന്‍ ആവശ്യമായ നടപടികളാണ് അദാനി ഗ്രൂപ്പ് എടുത്തിരിക്കുന്നതെന്ന് പാനല്‍ പറഞ്ഞു. അതേസമയം സെബിയുടെ സ്വതന്ത്ര അന്വേഷണം എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കാന്‍ പാനല്‍ ആവശ്യപ്പെട്ടു. റെഗുലേറ്റര്‍ നല്‍കിയിട്ടുള്ള ഡാറ്റ പ്രകാരം പെരുപ്പിച്ച് കാണിക്കലൊന്നും നടന്നില്ല.
അദാനിയുടെ കൈവശമുള്ള ഓഹരികളില്‍ അതുപോലെ കൃത്രിമമായി ഒന്നും നടന്നിട്ടില്ലെന്നാണ് മനസ്സിലാവുന്നതെന്നും പാനല്‍ വ്യക്തമാക്കി. സെബിയുടെ ഡാറ്റയാണ് കൃത്രിമം നടന്നിട്ടുണ്ടോ എന്ന് പരിോധിക്കാനായി പാനല്‍ ഉപയോഗിച്ചത്.
അദാനി സ്‌റ്റോക്‌സിന്റെ അസ്ഥിരത ഉയര്‍ന്ന് നില്‍ക്കുകയാണ്. ഇത് ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പുറത്തുവന്നതിന്റെ പ്രത്യാഘാതങ്ങള്‍ കാരണമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. അദാനി ഗ്രൂപ്പിന്റെ ഓഹരി മൂല്യത്തില്‍ ഉണ്ടായ വന്‍ വര്‍ധനം ഏതെങ്കിലും പെരുപ്പിച്ച് കാണിക്കലിന്റെ അടിസ്ഥാനത്തില്‍ ഉണ്ടായതല്ലെന്ന് പാനല്‍ കോടതിയെ ബോധിപ്പിച്ചു.
മുന്‍ സുപ്രീം കോടതി ജഡ്ജി എഎം സപ്രെയുടെ നേതൃത്വത്തിലുള്ള പാനലാണ് ആരോപണങ്ങള്‍ അന്വേഷിച്ചത്. സെബിയോട് ഈ വിഷയത്തില്‍ റിപ്പോര്‍ട്ട് രണ്ട് മാസത്തിനുള്ളില്‍ സമര്‍പ്പിക്കാന്‍ കോടതി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം ഇത് നീട്ടി നല്‍കിയിരുന്നു.
ഓഗസ്റ്റ് 14നുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് സെബിയോട് കോടതി ഇപ്പോള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം ഡെഡ്‌ലൈന്‍ നീട്ടി നല്‍കിയത് രാഷ്ട്രീയ വിവാദങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു. 2016 മുതല്‍ അദാനി ഗ്രൂപ്പിനെതിരെ അന്വേഷണം നടത്തുന്നുണ്ടെന്ന പ്രതിപക്ഷ നേതാക്കളുടെ വാദം അടിസ്ഥാന രഹിതമാണെന്ന് സെബി നേരത്തെ കോടതിയെ അറിയിച്ചിരുന്നു.
അതേസമയം അദാനി കമ്പനികളുടെ ഓഹരി മൂല്യം ഇന്ന് അടക്കം വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. അദാനിയുടെ കീഴിലുള്ള കമ്പനികള്‍ നേരത്തെ ഓഹരികള്‍ മൂല്യം പെരുപ്പിച്ച് കാണിച്ചുവെന്നത് നേരത്തെ വലിയ വിവാദം ഉണ്ടാക്കിയിരുന്നു. ഇതേ തുടര്‍ന്ന് പ്രതിപക്ഷം ഇത് വലിയ ചര്‍ച്ചയാക്കി മാറ്റിയിരുന്നു.












Click it and Unblock the Notifications