• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

സുബ്രഹ്മണ്യന്‍ സ്വാമിയുടെ ട്വീറ്റ്; അദാനിക്ക് കിട്ടിയത് എട്ടിന്റെ പണി, നഷ്ടകണക്ക് ഞെട്ടിക്കും!

ദില്ലി: ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി വിവാദ പ്രസ്താവനയുടെ ആശാനാണ്. ലെനിന്‍ തീവ്രവാദിയാണെന്നും ശ്രീദേവിയുടെ മരണം കൊലപാതകമാണെന്നുമൊക്കെ പറഞ്ഞ് സ്വാമി എല്ലാവരെയും ഞെട്ടിക്കാറുമുണ്ട്. എന്നാല്‍ കഴിഞ്ഞ ദിവസം സ്വാമി പ്രമുഖ ബിസിനസുകാരനായ ഗൗതം അദാനിക്കെതിരെ പറഞ്ഞ വാക്കുകള്‍ ഇപ്പോള്‍ വലിയ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയിരിക്കുകയാണ്.

പൊതുമേഖലാ ബാങ്കുകളില്‍ നിന്ന് വായ്പയെടുത്ത് തിരിച്ചടയ്ക്കാതെ മുങ്ങിനടക്കുന്നതില്‍ വിദഗ്ധനാണ് അദാനിയെന്നായിരുന്നു സ്വാമിയുടെ പരാമര്‍ശം ഇതോടെ അദാനിയുടെ ബിസിനസിന് നേരിട്ട നഷ്ടം ഊഹിക്കാവുന്നതിലും അധികമാണ്. 9000 കോടിയാണ് അദാനിക്ക് സ്വാമി വരുത്തി വച്ച നഷ്ടം.

ട്രപ്പീസ് കളിക്കാരന്‍

ട്രപ്പീസ് കളിക്കാരന്‍

കടം തിരിച്ചടയ്ക്കാതെ രക്ഷപ്പെട്ട് നടക്കുന്ന ട്രപ്പീസ് കളിക്കാരനാണ് അദാനിയെന്ന് സുബ്രഹ്മണ്യന്‍ സ്വാമി ട്വീറ്റ് ചെയ്തിരുന്നു അദാനിയില്‍ നിന്ന് ലഭിക്കാനുള്ള കടത്തിന്റെ കണക്ക് പൊതുതാല്‍പര്യാര്‍ഥം പുറത്തുവിടണമെന്നും സ്വാമി ആവശ്യപ്പെട്ടിരുന്നു. ഇത് ഭരണതലത്തില്‍ തന്നെ വന്‍ ചര്‍ച്ചയായിരുന്നു.

ചോദ്യം ചെയ്യുന്നില്ല

ചോദ്യം ചെയ്യുന്നില്ല

കിട്ടാക്കടം ഒരുപാട് ലഭിക്കാനുണ്ടെങ്കിലും അദാനിയെ ആരും ചോദ്യം ചെയ്യുന്നില്ല. കേന്ദ്ര സര്‍ക്കാരുമായി അടുത്ത ബന്ധമുണ്ടെന്ന ഇമേജ് അയാള്‍ ഉണ്ടാക്കിയിട്ടുണ്ട്. ഇതാണ് മറ്റുള്ളവരെ ഭയപ്പെടുത്തുന്നത്. ഇക്കാരണത്താല്‍ സര്‍ക്കാരിനും അദാനി മാനക്കേടുണ്ടാക്കുകയാണെന്ന് സുബ്രഹ്മണ്യന്‍ സ്വാമി ആരോപിച്ചിരുന്നു.

നഷ്ടകണക്ക്

നഷ്ടകണക്ക്

ഓഹരി വിപണിയില്‍ ഏറ്റവും മൂല്യമുള്ള ഓഹരികളിലൊന്നായിരുന്നു അദാനി ഗ്രൂപ്പിന്റേത്. എന്നാല്‍ സ്വാമിയുടെ പ്രസ്താവനയോടെ വന്‍ തകര്‍ച്ചയാണ് നേരിട്ടത്. എട്ടു ശത്മാനം ഓഹരിവിപണിയിലെ ഇടിവ്. അദാനി ഗ്രൂപ്പിന്റെ ഓഹരി വിപണി മൂല്യം കണക്കിലെടുത്താല്‍ 9000 കോടി രൂപ വരും ഇത്.

സ്‌റ്റോക്ക് എസ്‌ചേഞ്ച്

സ്‌റ്റോക്ക് എസ്‌ചേഞ്ച്

ബോംബെ സ്‌റ്റോക് എക്‌സ്‌ചേഞ്ചില്‍ അദാനി ട്രാന്‍സ്മിഷന്‍ 7.72 ശതമാനമാണ് ഇടിഞ്ഞത്. ഇതോടെ 179.85ല്‍ ക്ലോസ് ചെയ്യാനാണ് അവര്‍ക്ക് സാധിച്ചത്. അദാനി എന്റര്‍പ്രൈസ്, അദാനി പോര്‍ട്‌സ്, അദാനി പവര്‍ എന്നിവയ്ക്കും കനത്ത തിരിച്ചടി നേരിട്ടു. ഇതെല്ലാം കണക്കാക്കുമ്പോള്‍ നഷ്ടം 9300 കോടിക്ക് മുകളില്‍ വരും.

ബിജെപി മിണ്ടുന്നില്ല

ബിജെപി മിണ്ടുന്നില്ല

ആദ്യമായാണ് ബിജെപിയില്‍ നിന്ന് അദാനിക്കെതിരെ വിമര്‍ശനം ഉയരുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വന്തക്കാരനായിട്ടാണ് അദാനിയെ കണക്കാക്കുന്നത്. അതുകൊണ്ട് സര്‍ക്കാരിന്റെ പ്രധാന പദ്ധതികളെല്ലാം അദ്ദേഹത്തിന്റെ കമ്പനിയാണ് ഏറ്റെടുക്കാറുള്ളത്. അതേസമയം സ്വാമിയുടെ വിമര്‍ശനത്തിനോട് ഇതുവരെ ബിജെപി പ്രതികരിച്ചിട്ടില്ല.

അദാനിയുടെ മറുപടി

അദാനിയുടെ മറുപടി

സ്വാമിയുടെ വിമര്‍ശനത്തെ തുടര്‍ന്ന് തിരിച്ചടിയേറ്റതോടെ അദാനി ഗ്രൂപ്പ് മറുപടിയുമായി രംഗത്തെത്തിയിട്ടുണ്ട്. ലോകോത്തര അടിസ്ഥാനസൗകര്യ പദ്ധതികള്‍ പൂര്‍ത്തീകരിച്ച ചരിത്രമുണ്ട് അദാനി ഗ്രൂപ്പിന്. അതും കുറഞ്ഞ കാലവും പണവും കൊണ്ട്. അങ്ങനെയുള്ള കമ്പനിക്ക് കടമെടുക്കേണ്ടി വരുമെന്നും കമ്പനി പ്രസ്താവനയില്‍ അറിയിച്ചു.

ജാഗ്രതയോടെ

ജാഗ്രതയോടെ

തിരിച്ചടിയേറ്റെങ്കിലും അദാനിയെ കൈവിടേണ്ടതില്ലെന്ന നിലപാടിലാണ് കേന്ദ്രസര്‍ക്കാര്‍. സ്വാമിയെ വളരെ സൂക്ഷിച്ച് നേരിടണമെന്ന ആവശ്യവും മോദി അദാനിക്ക് നല്‍കിയതായി സൂചനയുണ്ട്. ചില ബാങ്കുകള്‍ വിഷയത്തില്‍ അദാനിയുമായി ഇടഞ്ഞ് നില്‍ക്കുന്നുണ്ട്. ഇവരെ അനുനയിപ്പിക്കാനും ശ്രമമുണ്ടാകും.

ലെനിന്‍ തീവ്രവാദി, പ്രതിമ പാര്‍ട്ടി ഓഫീസില്‍ വെച്ച് ആരാധിച്ചാല്‍ മതിയെന്ന് സുബ്രഹ്മണ്യന്‍ സ്വാമി

പാർവ്വതി മികച്ച നടി, ഇന്ദ്രൻസ് മികച്ച നടൻ.. ഒറ്റമുറി വെളിച്ചം മികച്ച ചിത്രം, ലിജോ സംവിധായകൻ

പീസ് സ്‌കൂളിന് ആശ്വാസം; രണ്ടു കേസുകള്‍ക്ക് സ്റ്റേ, എംഎം അക്ബര്‍ ജയിലില്‍ തന്നെ

English summary
adani group loses 9000 crore in subramanian swamys tweet
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X