Get Updates
Get notified of breaking news, exclusive insights, and must-see stories!

ധാരാവിയെ അടിമുടി മാറ്റാൻ അദാനി ഗ്രൂപ്പ്; 11 ബില്യൺ ഡോളറിന്റെ പദ്ധതി

മുംബൈ നഗരത്തിന്‍റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ധാരാവി അറിയില്ലേ? ലോകത്തിലെ തന്നെ ഏറ്റവും ജനസാന്ദ്രതയേറിയ പ്രദേശങ്ങളിലൊന്നാണ് ധാരാവി. 641 ഏക്കറിൽ വ്യാപിച്ചു കിടക്കുന്ന ഇവിടെ ഏകദേശം ഒരു ദശലക്ഷത്തിലധികം ആളുകൾ താമസിക്കുന്നുണ്ടെന്നാണ് കണക്കുകൾ. സംരംഭകത്വത്തിന്‍റെയും സിനിമാ പശ്ചാത്തലത്തിന്‍റെയും പേരിൽ ലോകമെമ്പാടും അറിയപ്പെടുന്ന ധാരാവി ഇപ്പോഴിതാ ഒരു വലിയ മാറ്റത്തിന് തയ്യാറെടുക്കുകയാണ്. അതിന് ചുക്കാൻ പിടക്കുന്നതാകട്ടെ അദാനി ഗ്രൂപ്പും.

ധാരാവിയെ അടിമുടി മാറ്റുന്ന 11 ബില്യൺ ഡോളറിൻ്റെ പുനർവികസന പദ്ധതിയാണ് അദാനി ഗ്രൂപ്പിൻ്റെ റിയൽ എസ്റ്റേറ്റ് വിഭാഗമായ അദാനി റിയാലിറ്റി നടപ്പാക്കുന്നത്. ആധുനിക ഭവനങ്ങൾ, വാണിജ്യ ഓഫീസുകൾ, വ്യാവസായിക കേന്ദ്രങ്ങൾ, ആഢംബര അപ്പാർട്ടുമെന്റുകൾ, വിദ്യാഭ്യാസ കേന്ദ്രങ്ങൾ, ആശുപത്രികൾ, വിശാലമായ ഹരിത മേഖലകൾ, ധാരാവിയെ മുംബൈയുടെ പ്രധാന ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന ഗതാഗത സംവിധാനം എന്നിവയെല്ലാം പദ്ധതിയുടെ ഭാഗമായി നടപ്പാക്കും.

adanigroup2-1

ഗെയിം ചെയ്ഞ്ചറാകും

ഈ പുനർവികസനം എന്നത് വെറുമൊരു നിർമ്മാണ പദ്ധതി എന്നതിലുപരി ഇന്ത്യൻ റിയൽ എസ്റ്റേറ്റ് മേഖലയിൽ അദാനി റിയാലിറ്റിയുടെ സാന്നിധ്യം തന്നെ കൂടുതൽ ശക്തമാക്കിയേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. പദ്ധതിയിലൂടെ ഏകദേശം 14 ബില്യൺ ഡോളർ വരുമാനവും 3 ബില്യൺ ഡോളർ ലാഭവും നേടാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അദാനി റിയാലിറ്റി ഇതിനോടകം തന്നെ മുംബൈയിൽ നിരവധി പദ്ധതികൾ ഏറ്റെടുത്ത് വികസിപ്പിച്ച് വരികയാണ്. കൂടാതെ, നഗരത്തിന് സമീപം ഒരു പുതിയ വിമാനത്താവളം നിർമ്മിക്കാനും അറേബ്യൻ കടലിന് അഭിമുഖമായി ഒരു ഹൈ-എൻഡ് കൊമേഴ്സ്യൽ കോംപ്ലക്സ് സ്ഥാപിക്കാനും പദ്ധതിയിടുന്നു. എന്നിരുന്നാലും ഗ്രൂപ്പ് ഇന്നുവരെ ഏറ്റെടുത്ത പദ്ധതികളിൽ ഏറ്റവും വെല്ലുവിളി നിറഞ്ഞ പദ്ധതിയായിരിക്കും ധാരാവി പ്രൊജക്ട്.

ഇന്ത്യയുടെ നഗരങ്ങളെ പുനർനിർമ്മിക്കുന്നു

ധാരാവി പുനർവികസനം മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങൾ മാത്രമല്ല ലക്ഷ്യമിടുന്നത്. നിലവിലുള്ള താമസക്കാർക്ക് മെച്ചപ്പെട്ട ജീവിത നിലവാരം ഉറപ്പാക്കുക, വൃത്തിയുള്ള ഭവനങ്ങൾ, ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, തൊഴിലവസരങ്ങൾ, ആധുനിക സൗകര്യങ്ങൾ എന്നിവ ഉറപ്പാക്കാനും ലക്ഷ്യം വെയ്ക്കുന്നു. വൻകിട നിക്ഷേപ പദ്ധതികൾ ആകർഷിക്കാനും നഗരത്തിലെ യാത്രാ സൗകര്യങ്ങൾ മെച്ചപ്പെടുത്താനും പദ്ധതി സഹായകമാകും. മാത്രമല്ല ദീർഘകാലാടിസ്ഥാനത്തിലുള്ള സാമ്പത്തിക വളർച്ചയ്ക്കും പദ്ധതിയിലൂടെ സാധ്യമാകും.

റിയൽ എസ്റ്റേറ്റ് പദ്ധതി എന്നതിലുപരി, ആധുനിക നഗരങ്ങളുടെ ആവശ്യങ്ങൾക്കനുസരിച്ച് സ്വയംപര്യാപ്തവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ ഒരു സമൂഹം കെട്ടിപ്പടുക്കുക എന്നതാണ് അദാനി ഗ്രൂപ്പിന്റെ ലക്ഷ്യം. ധാരാവിയുടെ യഥാർത്ഥ ശക്തിയെന്തെന്ന് കണ്ടെത്തുന്നതിനോടൊപ്പം തന്നെ അതിന്റെ പാരമ്പര്യത്തേയും ആത്മാവിനേയും നിലനിർത്തിക്കൊണ്ടുള്ള പദ്ധതിയായിരിക്കും നടപ്പാക്കുക.

ഈ പദ്ധതി വിജയകരമായാൽ സുസ്ഥിരമായ പുനർവികസനത്തിന് ഒരു ദേശീയ മാതൃകയായി ഇത് വർത്തിക്കും. സ്വകാര്യ മൂലധനവും പൊതു വീക്ഷണവും എങ്ങനെ ഒരുമിച്ച് ചേർന്ന് സമൂഹങ്ങളെ ഉയർത്തുകയും നഗരങ്ങളെ പുനർനിർമ്മിക്കുകയും ചെയ്യുന്നുവെന്നതിനുള്ള ഉത്തമ ഉദാഹരണമായി ഇത് മാറും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+