സ്വപ്ന നേട്ടം സ്വന്തമാക്കി അദാനി ഗ്രൂപ്പ്; നികുതിക്കു മുന്‍പുള്ള ലാഭത്തില്‍ റെക്കോര്‍ഡ് വളര്‍ച്ച
ശതകോടീശ്വരന്‍ ഗൗതം അദാനി നേതൃത്വം നല്കുന്ന അദാനി ഗ്രൂപ്പിന്റെ നികുതി കിഴിക്കുന്നതിന് മുന്‍പുള്ള പ്രവര്‍ത്തനലാഭത്തില്‍ റെക്കോര്‍ഡ് വളര്‍ച്ച. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ അവസാനിച്ച പന്ത്രണ്ട് മാസ കാലയളവില്‍ അദാനി ഗ്രൂപ്പിന്റെ എബിറ്റ്ഡ 86,789 കോടി രൂപയിലെത്തി. ഇത് മുന്‍ കാലയളവിലെ വരുമാനവുമായി പൊരുത്തപ്പെടുത്തുമ്പോള്‍ 21.3 ശതമാനം വളര്‍ച്ചയാണ് കൈവരിച്ചത്. വാര്‍ഷികാടിസ്ഥാനത്തില്‍ 10.1 ശതമാനം വളര്‍ച്ചയാണ് അദാനി ഗ്രൂപ്പ് കമ്പനികള്‍ കൈവരിച്ചത്. കഴിഞ്ഞ ദിവസം പുറത്തുവിട്ട പ്രസ്താവനയിലാണ് കമ്പനി പ്രകടനമികവിന്റെ കണക്കുകള്‍ പുറത്തുവിട്ടത്.
ഇന്ത്യയിലെ ഏറ്റവും വലിയ ഇന്‍ഫ്രാസ്ട്രക്ചര്‍ ഗ്രൂപ്പാണ് അദാനി ഗ്രൂപ്പ്. എയര്‍പോര്‍ട്ടും തുറമുഖവും ഖനനവും മുതല്‍ ഊര്‍ജോത്പാദന രംഗത്തുവരെ പ്രവര്‍ത്തിക്കുന്ന വിവിധ അദാനി ഗ്രൂപ്പ് കമ്പനികള്‍ ഒത്തുചേര്‍ന്നാണ് മികച്ച ലാഭക്കണക്കുകള്‍ കരസ്ഥമാക്കിയത്. വിവിധ വെല്ലുവിളികള്‍ക്കിടയിലാണ് ഈ ഇരട്ട അക്ക നേട്ടം എന്നത് ശ്രദ്ധേയമാണ്.

ഡിസംബര്‍ പാദത്തില്‍ മാത്രം, എബിറ്റ്ഡ 17.2 ശതമാനം ഉയര്‍ന്ന് 22,823 കോടി രൂപയായി എന്ന് കമ്പനി പ്രസ്താവനയില്‍ പറഞ്ഞു.
ഇന്ത്യയുടെ ഇന്‍ഫ്രാസ്ട്രക്ചര്‍ മേഖലയില്‍ തങ്ങളുടെ സ്വാധീനം അരക്കിട്ടുറപ്പിച്ചാണ് അദാനി ഗ്രൂപ്പ് മുന്നേറുന്നത്. വികസനത്തിലും സുസ്ഥിരമായ സാമ്പത്തിക വളര്‍ച്ചയിലും ശ്രദ്ധയൂന്നിയാണ് ശ്രദ്ധേയമായ വാര്‍ഷിക വളര്‍ച്ച കൈവരിച്ചത്. ക്രെഡിറ്റ് റേറ്റിങ്ങുകള്‍ നിലനിര്‍ത്തുകയും ചെയ്തു.
അടിസ്ഥാന സൗകര്യ മേഖലയില്‍ അദാനി ഗ്രൂപ്പിന്റെ ബിസിനസുകള്‍ 2025 സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ 45% വാര്‍ഷിക വളര്‍ച്ചയും കഴിഞ്ഞ 12 മാസത്തിനുള്ളില്‍ 33.3% വളര്‍ച്ചയും നേടി.
സാമ്പത്തിക അച്ചടക്കത്തോടെയുള്ള പ്രവര്‍ത്തനമാണ് അദാനി ഗ്രൂപ്പിന്റെ വിജയത്തിന് പിന്നില്‍. ഇത് ഗ്രൂപ്പിന്റെ ക്യാഷ് റിസര്‍വുകളില്‍ പ്രകടമാണ്. 2024 സെപ്റ്റംബര്‍ 30 വരെ, ഗ്രൂപ്പിന്റെ ക്യാഷ് ബാലന്‍സ് 53,024 കോടി രൂപയാണ്. ഇത് അടുത്ത 28 മാസത്തേക്ക് കടബാധ്യതകള്‍ തീര്‍ക്കാന്‍ ആവശ്യമായ ലിക്വിഡിറ്റി ഉറപ്പാക്കുന്നു. സുരക്ഷിതമായ സാമ്പത്തിക സ്ഥിതിയാണ് ഈ കണക്കുകള്‍ വ്യക്തമാക്കുന്നത്.
-
'ഡിറ്റാച്ച്മെൻ്റ് പഠിച്ചാൽ പിന്നെ മറ്റൊന്നും നിങ്ങളെ ഒന്നും ബാധിക്കില്ല';മഞ്ജു വാര്യർ -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു












Click it and Unblock the Notifications