'സ്റ്റോറി ഓഫ് സൂരജ്'; 'ഹം കർക്കെ ദിഖ്തേ ഹേ' പരമ്പരയിലെ മൂന്നാമത്തെ ചിത്രം പുറത്തിറക്കി അദാനി ഗ്രൂപ്പ്
സുസ്ഥിര അടിസ്ഥാന സൗകര്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി 'സ്റ്റോറി ഓഫ് സൂരജ്' ചിത്രം അവതരിപ്പിച്ച് അദാനി ഗ്രൂപ്പ്.
അദാനി ഗ്രൂപ്പിന്റെ പ്രശസ്തമായ #'ഹം കർക്കെ ദിഖ്തേ ഹേ' പരമ്പരയിലെ മൂന്നാമത്തെ ചിത്രമാണിത്.
സൗരോർജം ഉപയോഗിക്കുന്ന ഒരു പട്ടത്തിലാണ് സിനിമ ഒരുക്കിയിരിക്കുന്നത്. അദാനി ഗ്രൂപ്പിന്റെ ക്ലീൻ എനർജി പദ്ധതി ആളുകളെ അവരുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാനും ജീവിതം മെച്ചപ്പെടുത്താനും എങ്ങനെ സഹായിക്കുന്നുവെന്നാണ് സ്റ്റോറി ഓഫ് സൂരജ്' പറയുന്നത്. വർഷങ്ങൾക്ക് ശേഷം തന്റെ ജൻമനാട്ടിലേക്ക് മടങ്ങുന്ന രാകേഷ് എന്നയാൾ സൗരോർജം തന്റെ നാട്ടിൽ വരുത്തിയ മാറ്റങ്ങൾക്ക് സാക്ഷ്യം വഹിക്കുന്നതാണ് ചിത്രത്തിൽ കാണിക്കുന്നത്. ആരോഗ്യകരമായ വിളകൾ മുതൽ സ്മാർട്ട് ക്ലാസ് മുറികൾ, മെച്ചപ്പെട്ട ആശുപതികൾ,പ പ്രാദേശിക തൊഴിലുകളിലുണ്ടായ വർധനവ് ഉൾപ്പെടെയാണ് മാറ്റങ്ങളാണ് രാകേഷ് കാണുന്നത്.

ക്രോം പിക്‌ചേഴ്‌സിന്റെ ഹിറ്റ് ചിത്രമായ ബദായ് ഹോയുടെ സംവിധായകൻ അമിത് ശർമ്മയാണ് സിനിമയ്ക്ക് ജീവൻ നൽകിയത്. ഒഗ്ലിവിയ ഇന്ത്യ ആവിഷ്കരിച്ച ഈ സിനിമ, അദാനി ഗ്രൂപ്പിന്റെ ക്ലീൻ എനർജി ദൗത്യത്തിന്റെ മാനുഷിക വശങ്ങളെ എടുത്തുകാട്ടുന്നു. അദാനി ഗ്രൂപ്പ് വിതരണം ചെയ്യുന്ന സൗരോർജ്ജം എങ്ങനെ അവസരങ്ങൾക്കും അതിജീവനത്തിനും പുരോഗതിക്കും ഉത്തേജകമാകുന്നുവെന്ന് വരച്ചുകാട്ടുന്നു.
ലോകത്തിലെ ഏറ്റവും വലിയ പുനരുപയോഗ ഊർജ്ജ കമ്പനികളിലൊന്നായ അദാനി ഗ്രീൻ എനർജി ലിമിറ്റഡ് (AGEL) ഇന്ത്യയുടെ ക്ലീൻ എനർജി പരിവർത്തനത്തിന് മുന്നിൽ തന്നെയുണ്ട്. ഇന്ത്യയിലുടനീളം നിരവധി സൗരോർജ്ജ, കാറ്റാടി പദ്ധതികൾ എജിഇഎൽ നടത്തുന്നുണ്ട്. രാജ്യത്തുടനീളം വലിയ സൗരോർജ്ജ, കാറ്റാടി ഊർജ്ജ ഫാമുകൾ സ്ഥാപിച്ചുകൊണ്ട്
ഇന്ത്യയെ കൂടുതൽ ഹരിതാഭവും സുസ്ഥിരവുമായ ഭാവിയിലേക്ക് നയിക്കാൻ എജിഇഎൽ സഹായിക്കുന്നു. ഊർജ്ജം, ഗതാഗതം, ലോജിസ്റ്റിക്സ്, കമ്മ്യൂണിറ്റി വികസനം എന്നീ മേഖലകളിൽ പ്രവർത്തിക്കുന്ന അദാനി ഗ്രൂപ്പ് ക്ലീൻ എനർജി പദ്ധതികളുലൂടെ കൂടുതൽ ശക്തവും വൃത്തിയുള്ളതും കൂടുതൽ സമഗ്രവുമായ ഭാവി കെട്ടിപടുക്കുകയാണ്.
'അദാനിയിൽ, ഞങ്ങൾ വൈദ്യുതി ഉത്പാദിപ്പിക്കുക മാത്രമല്ല ചെയ്യുന്നത് ,മറിച്ച് പുരോഗതിയിലേക്കുള്ള വഴികൾ സൃഷ്ടിക്കുകയാണ്. സാധാരണ ജീവിതത്തിൽ സൗരോർജ്ജം ചെലുത്തുന്ന സ്വാധീനത്തെ കുറിച്ചാണ് ഈ സിനിമ സംസാരിക്കുന്നത്. ഒരു പട്ടണത്തിന്റെ പരിവർത്തനം, ഞങ്ങൾ ഇന്ത്യയിലുടനീളം വരുത്തുന്ന മാറ്റത്തിന്റെ പ്രതീകമാണ്', അദാനി ഗ്രൂപ്പ് കോർപ്പറേറ്റ് ബ്രാൻഡിംഗ് മേധാവി അജയ് കക്കാർ പറഞ്ഞു.
' സൗരോർജ്ജത്തെ കുറിച്ചുള്ള പുതിയ സിനിമയിലൂടെ സാങ്കേതികവിദ്യയ്ക്ക് കൂടുതൽ മാനുഷിക സ്പർശം നൽകുകയാണ് അദാനി ഗ്രൂപ്പ്. സൗരോർജ്ജം എങ്ങനെ സമൂഹ ജീവിതത്തിൽ മാറ്റം വരുത്തുന്നു, ഒരു ശോഭനമായ ഭാവി കെട്ടിപ്പടുക്കാൻ സഹായിക്കുന്നു എന്നത് 'സ്റ്റോറി ഓഫ് സൂരജ്' എടുത്തു കാട്ടുന്നു', ഒഗിൽവി ഇന്ത്യ ചീഫ് അഡ്വൈസർ മിസ്റ്റർ പിയൂഷ് പാണ്ഡെ പറഞ്ഞു.
അദാനി ഗ്രൂപ്പ് എങ്ങനെ ജീവിതങ്ങളെ സ്പർശിക്കുന്നു, സമൂഹങ്ങളെ ഉയർത്തുന്നു, ഇന്ത്യയിലുടനീളം നിലനിൽക്കുന്ന മാറ്റം എങ്ങനെ സൃഷ്ടിക്കുന്നു എന്നതിലേക്ക് വെളിച്ചം വീശുന്ന #AdaniHKKDH പരമ്പരയിലെ ഏറ്റവും പുതിയ അധ്യായമാണ് ഈ സിനിമ. ടിവി, ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ, റേഡിയോ എന്നിവയിലൂടെ ചിത്രം കൂടുതൽ പ്രേക്ഷകരിലേക്ക് ഉടൻ എത്തിക്കും.












Click it and Unblock the Notifications