ജെഎഎൽ ആസ്തികൾ ഏറ്റെടുക്കാന്‍ അദാനി ഗ്രൂപ്പ്; പിന്തുണച്ച് ജയപ്രകാശ് ഗൗർ
ജയ്പ്രകാശ് അസ്സോസിയേറ്റ്സിൻ്റെ ആസ്തികൾ ഏറ്റെടുക്കാൻ അദാനി ഗ്രൂപ്പിനെ തിരഞ്ഞെടുക്കാനുള്ള വായ്പദാതാക്കളുടെ തീരുമാനത്തെ പിന്തുണച്ച് സ്ഥാപകൻ ജയ്പ്രകാശ് ഗൗർ. ജയ്പ്രകാശ് അസോസിയേറ്റ്സിന്റെ പാപ്പരത്ത പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനുള്ള സുപ്രധാന ചുവടുവെപ്പാണിത്.
കടം നൽകിയവരുടെ സമിതിയുടെ) തീരുമാനത്തെ ഗൗർ അംഗീകരിച്ചു. അദാനി ഗ്രൂപ്പിന് ലേലം നൽകാനുള്ള ഈ തീരുമാനം ഇൻസോൾവെൻസി കോഡിന്റെ കീഴിൽ നടന്ന വിശ്വസനീയവും സുതാര്യവുമായ പരിഹാര പ്രവർത്തനത്തെയാണ് പ്രതിഫലിപ്പിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കൂടാതെ, ഈ പ്രക്രിയ ആവശ്യമായ ശ്രദ്ധയോടും നിഷ്പക്ഷതയോടും കൂടിയാണ് നടന്നിട്ടുള്ളതെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.

കഴിഞ്ഞ വർഷങ്ങളിൽ ജയപ്രകാശ് അസോസിയേറ്റ്സ് നേരിട്ട സാമ്പത്തിക പ്രതിസന്ധി കാരണം ബാധിക്കപ്പെട്ട കടക്കാർ, വീട് വാങ്ങിയവർ, ജീവനക്കാർ, ബിസിനസ് പങ്കാളികൾ തുടങ്ങി എല്ലാ പങ്കാളികളുടെയും താൽപ്പര്യങ്ങൾ പരിഗണിച്ചാണ് നടപടികളെന്ന് ഗൗർ വ്യക്തമാക്കി. ജയപ്രകാശ് അസോസിയേറ്റ്സ് വെറുമൊരു കോർപ്പറേറ്റ് സ്ഥാപനം മാത്രമല്ല, ദശാബ്ദങ്ങളായി പടുത്തുയർത്തിയ ഒരു മഹത്തായ സ്ഥാപനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഊർജ്ജം, സിമന്റ്, റിയൽ എസ്റ്റേറ്റ്, സംയോജിത ടൗൺഷിപ്പുകൾ തുടങ്ങി വിവിധ മേഖലകളിലെ പ്രധാന പദ്ധതികളിലൂടെ ഇന്ത്യയുടെ അടിസ്ഥാന സൗകര്യ വികസനത്തിന് ഈ സ്ഥാപനം വലിയ സംഭാവനകൾ നൽകിയിട്ടുണ്ട്. 1979-ൽ ആരംഭിച്ച കമ്പനിയുടെ യാത്ര രാജ്യനിർമ്മാണത്തിന്റെയും വലിയ തോതിലുള്ള അടിസ്ഥാന സൗകര്യ വികസന പദ്ധതികളുടെയും കാഴ്ചപ്പാടോടെയായിരുന്നുവെന്നും ഗൗർ അനുസ്മരിച്ചു.
ഗൗതം അദാനിയുടെ നേതൃത്വത്തിൽ ഗൗർ പൂർണ്ണ വിശ്വാസം പ്രകടിപ്പിച്ചു. ജയപ്രകാശ് അസോസിയേറ്റ്സിന്റെ പ്രവർത്തനങ്ങളും പ്രതിബദ്ധതകളും മുന്നോട്ട് കൊണ്ടുപോകാൻ ആവശ്യമായ ശേഷിയും വ്യാപ്തിയും അനുഭവസമ്പത്തും അദാനി ഗ്രൂപ്പിനുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അദാനിയുടെ നേതൃത്വത്തിൽ, ഗ്രൂപ്പ് ഈ ബിസിനസ്സിലേക്ക് പുതിയ ഊർജ്ജം കൊണ്ടുവരുമെന്നും, നിലവിലുള്ള ബാധ്യതകൾക്കും പങ്കാളികളുടെ പ്രതീക്ഷകൾക്കും ഒരു ചിട്ടയായ പരിഹാരം ഉറപ്പാക്കുമെന്നും ഗൗർ കൂട്ടിച്ചേർത്തു. ലേല നടപടികളിൽ വേദാന്ത ഗ്രൂപ്പ് പങ്കെടുത്തതിനെയും അദ്ദേഹം പ്രശംസിച്ചു.ഒന്നിലധികം വലിയ കോർപ്പറേറ്റ് സ്ഥാപനങ്ങൾ കാണിച്ച താത്പര്യം ജയപ്രകാശ് അസോസിയേറ്റ്സിന്റെ ആസ്തി മൂല്യം എടുത്തു കാണിക്കുന്നുവെന്ന് ഗൗർ നിരീക്ഷിച്ചു.
നാഷണൽ കമ്പനി ലോ ട്രിബ്യൂണലിന്റെ (എൻസിഎൽടി) അലഹബാബാദ് ബെഞ്ച്, ജയ്പ്രകാശ് അസോസിയേറ്റ്സിന്റെ ആസ്തികൾ ഏറ്റെടുക്കാൻ അദാനി ഗ്രൂപ്പിന്റെ 14,535 കോടി രൂപയുടെ പദ്ധതിക്ക് നേരത്തെ അനുമതി നൽകിയിരുന്നു. എന്നാൽ, ഈ അനുമതിയെ നാഷണൽ കമ്പനി ലോ അപ്പലേറ്റ് ട്രിബ്യൂണലിൽ (എൻസിഎൽഎടി) വേദാന്ത ഗ്രൂപ്പ് ചോദ്യം ചെയ്തതോടെ സ്ഥിതിഗതികൾ മാറി. തങ്ങൾ 17,926 കോടി രൂപയുടെ ഉയർന്ന തുക വാഗ്ദാനം ചെയ്തിട്ടുണ്ടെന്നാണ് വേദാന്ത ഗ്രൂപ്പ് പ്രധാന വാദമായി ഉന്നയിച്ചത്.
നിരവധി ഓഹരി ഉടമകളുള്ള വലിയൊരു കമ്പനിയായ ജയ്പ്രകാശ് അസോസിയേറ്റ്സിന്റെ ഈ കേസ് സൂക്ഷ്മമായാണ് നിരീക്ഷിക്കപ്പെടുന്നത്. അന്തിമ തീരുമാനം ഏറെ പ്രാധാന്യമർഹിക്കുന്നതാണ്. കാരണം, ഇത്തരം കേസുകളിൽ ഏറ്റവും മികച്ച മൂല്യം നേടുന്നതിനും, സുതാര്യത നിലനിർത്തുന്നതിനും, വ്യത്യസ്ത താൽപ്പര്യങ്ങളെ സന്തുലിതമാക്കുന്നതിനും ഇത് ഒരു മാതൃകയായി മാറിയേക്കാം.
-
'സ്വർണ വില ഗ്രാമിന് 20,000 രൂപയിലേക്ക്?, ആഭരണപ്രേമികളുടെ ചങ്ക് പൊട്ടും..; സ്വർണ വ്യാപാരി പറയുന്നു -
സര്‍ക്കാരില്‍ നിന്നും ആനുകൂല്യങ്ങള്‍ ലഭിക്കും, ബാധ്യതകളില്‍നിന്നു മോചനം, ദൂരയാത്ര വേണ്ടിവരും, നാൾഫലം -
നാളെ പൊതുഅവധി;ബാങ്കുകൾ തുറക്കില്ല?കേന്ദ്രസർക്കാർ ഓഫീസുകൾക്കും അവധിയോ? വിശദമായി അറിയാം -
വരാപ്പുഴ പാലം തുറന്നതോടെ പകുതി പ്രശ്നം തീർന്നു; എന്നിട്ടും 26 കി. മീ ഇടനാഴി വൈകുന്നു, ചിലവ് 1618 കോടി..! -
തിരുവനന്തപുരം, കോഴിക്കോട്, പാലക്കാട്; നിരവധി ജോലി ഒഴിവുകൾ..24,000 രൂപ വരെ ശമ്പളം;അപേക്ഷിക്കാം -
ഗിയര്‍ മാറ്റി സ്വര്‍ണം.. രണ്ടാഴ്ചത്തേക്കെങ്കിലും വില കുതിക്കുമെന്നുറപ്പ്..! സംഭവിച്ചത് എന്ത്? -
യുഎഇയില്‍ കാലാവസ്ഥ മാറിമറിയുന്നു.. നാളെ മുതല്‍ അഞ്ച് ദിവസത്തേക്ക് ഇനി മഴക്കാലം -
സൗദി അറേബ്യ ആ നീക്കം നടത്തും? എന്നാൽ സ്വർണം പിടിവിട്ട് പറക്കും..ചൈന വഴിയും എട്ടിൻ്റെ പണി -
സ്വർണം കുറഞ്ഞ വിലക്ക് വാങ്ങാൻ ദുബായിലൊന്നും പോകേണ്ട; ഏറ്റവും വിലക്കുറവിൽ സ്വർണം ലഭിക്കുന്ന 5 സംസ്ഥാനങ്ങൾ ഇതാ -
ഗള്‍ഫ് മൊത്തം ഇടഞ്ഞു, ചൈനയ്ക്കും അതൃപ്തി.. ആഗോള നേതാവാകാന്‍ പോയ പാകിസ്ഥാന് പണികിട്ടി! -
സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്.. മൂന്നാഴ്ചത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍, വെള്ളിയ്ക്കും ജീവന്‍വെച്ചു!! -
നിയമസഭാ തിരഞ്ഞെടുപ്പ് LIVE: സംസ്ഥാനത്തുടനീളം മികച്ച പോളിംഗ്; നീണ്ട ക്യൂ, റെക്കോർഡ് മറികടക്കുമോ?












Click it and Unblock the Notifications