Get Updates
Get notified of breaking news, exclusive insights, and must-see stories!

അംബാനിക്ക് പിന്നാലെ അദാനി ഗ്രൂപ്പും, കേസുകൾ പിൻവലിക്കുന്നു, 'ദി വയറി'നെതിരായ കേസുകൾ പിൻവലിക്കും!!

അഹമ്മദാബാദ്: കോൺഗ്രസ് നേതാക്കൾക്കും ഇന്ത്യൻ ഹെറാൾഡിനുമെതിരായ കേസുകൾ അനിൽ അംബാനി പിൻവലിക്കുന്നു എന്ന വാർത്ത കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. എന്നാൽ അതിന് പിന്നാലെ അദാനി ഗ്രൂപ്പും കേസുകൾ പിൻവലിക്കാനുള്ള തീരുമാനവുമായി രംഗത്തെത്തി.

ദി വയർ പ്രസിദ്ധീകരിച്ച നിരവധി വാർത്തകൾക്കെതിരെ അദാനി ഗ്രൂപ്പിന് കീഴിലുള്ള കമ്പനികൾ വിവിധ കോടതികളിൽ മാനനഷ്ട കേസുകൾ നൽകിയിരുന്നു. ഇവയാണ് പിൻവലിക്കാൻ തീരുമാനിച്ചിരിക്കുന്നത്. ദി വയറിന്റെ എഡിറ്റർമാർക്കെതിരെ സമർപ്പിച്ച മാനനഷ്ട കേസുകളും പിൻവലിക്കാൻ തീരുമാനമായി.

Adani

ഹർജികൾ പിൻവലിക്കാൻ അദാനി ഗ്രൂപ്പ് തീരുമാനിച്ച കാര്യം ശരിയാണെന്ന് സിദ്ധാർത്ഥ് വരദരാജൻ വ്യക്തമാക്കി. ഈ നടപടിക്രമങ്ങൾ പൂർത്തിയായി കഴിഞ്ഞാൽ ഇതിനോട് പ്രതികരിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വയറിന്റെ മുൻ എഡിറ്റർമാരായ സിദ്ധാർത്ഥ് വരദരാജൻ, എംകെ വേണു എന്നിവർക്കെതിരെയും സിദ്ധാർത്ഥ് ഭാട്ടിയ, മോനോബിന ഗുപ്ത, പമേല ഫിലിപ്പോസ്, നൂർ മുഹമ്മദ് എന്നിവർക്കെതിരെയും മാനനഷ്ട കേസുകൾ സമർപ്പിച്ചിരുന്നു.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+