ആരോഗ്യരംഗത്ത് വന്‍ മാറ്റവുമായി അദാനി ഗ്രൂപ്പ്; അഹമ്മദാബാദിലും മുംബൈയിലും 'അദാനി ഹെൽത്ത് സിറ്റി'
ആരോഗ്യ രംഗത്ത് നിർണായക പ്രഖ്യാപനവുമായി അദാനി ഗ്രൂപ്പ്. ആയിരം കിടക്കകളോട് കൂടിയ അത്യാധുനിക മൾട്ടി-സ്പെഷ്യാലിറ്റി ചികിൽസാ സൗകര്യങ്ങൾ ഉൾപ്പെടുന്ന അദാനി ഹെൽത്ത് സിറ്റി എന്ന പുതിയ പദ്ധതിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അഹമ്മദാബാദ്, മുംബൈ എന്നിവിടങ്ങളിലാണ് അദാനി ഹെൽത്ത് സിറ്റിയുടെ ആദ്യ കാമ്പസുകൾ സ്ഥാപിക്കുക. അദാനി എന്റർപ്രൈസസ് ലിമിറ്റഡിന്റെ വാർഷിക പൊതുയോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെ ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിയാണ് പുതിയ പദ്ധതിയുടെ വിശദാംശങ്ങൾ വ്യക്തമാക്കിയത്.
രാജ്യത്തെ ആരോഗ്യ രംഗത്തും മാനവിക വിഭവശേഷി വികസനത്തിലും പുരോഗതി കൊണ്ടുവരാൻ ലക്ഷ്യമിട്ടാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ഹെൽത്ത് സിറ്റി കാമ്പസുകളിൽ ആവശ്യക്കാർക്കായി അന്താരാഷ്ട്ര നിലവാരമുള്ള രോഗീപരിചരണവും നൂതന ചികിൽസാ സാങ്കേതികവിദ്യകളും ലഭ്യമാക്കും. ഒരേ കാമ്പസിൽ രോഗ നിവാരണവും അതിനോടൊപ്പമുള്ള ഗവേഷണ പ്രവർത്തനങ്ങളും നടത്തുന്നതിനായി പ്രത്യേക മെഡിക്കൽ കോളേജുകളും അക്കാദമിക് ഗവേഷണ കേന്ദ്രങ്ങളും ട്രാൻസിഷണൽ കെയർ സൗകര്യങ്ങളും ഒരുക്കും. ഗ്രാമീണ നഗര വ്യത്യാസമില്ലാതെ രാജ്യത്തെ എല്ലാ ജനവിഭാഗങ്ങൾക്കും തടസ്സമില്ലാത്ത മെഡിക്കൽ സൗകര്യം ഒരുക്കാൻ ഈ ഇക്കോസിസ്റ്റം സഹായിക്കും.

അഹമ്മദാബാദ്, മുംബൈ കാമ്പസുകളിലായി സജ്ജീകരിക്കുന്ന ആയിരത്തിലധികം കിടക്കകളോട് കൂടിയ പുതിയ ആശുപത്രികളിൽ ഇൻഫെക്ഷൻ കൺട്രോൾ മുതൽ അത്യാധുനിക ടെക്നോളജി ഉപയോഗിച്ചുള്ള ശസ്ത്രക്രിയാ സജ്ജീകരണങ്ങൾ വരെ ഉൾപ്പെടുത്തും. ഒരേ കാമ്പസിൽ മെഡിക്കൽ ചികിത്സയോടൊപ്പം ഉയർന്ന തലത്തിലുള്ള പുതിയ മെഡിക്കൽ കോളേജുകളും വിവിധ മെഡിക്കൽ അക്കാദമികളും ഇവിടെ പ്രവർത്തിക്കും.
അജ്ഞാത രോഗങ്ങള് തടയുന്നതിനുള്ള വൈവിധ്യമാർന്ന സയൻസ് ഗവേഷണ കേന്ദ്രങ്ങൾ ഇതിന്റെ ഭാഗമായി സജ്ജീകരിക്കും. ചികിൽസ കഴിഞ്ഞ് ഡിസ്ചാർജ് ആയി വീട്ടിലേക്ക് മടങ്ങുന്ന വേളയിൽ രോഗികൾക്ക് പ്രത്യേക പരിചരണവും പിന്തുണയും നൽകുന്നതിനായി ട്രാൻസിഷണൽ കെയർ കേന്ദ്രങ്ങൾ ഇവിടെ ആരംഭിക്കും.
മുപ്പതാം വർഷത്തിലേക്ക് പ്രവേശിക്കുന്ന അദാനി ഫൗണ്ടേഷന് കീഴിൽ രാജ്യത്തിന്റെ സാമൂഹിക ശാക്തീകരണം ലക്ഷ്യമിട്ടുള്ള മികച്ച പദ്ധതികളാണ് നടന്നുവരുന്നത്. ഇന്ത്യയിലെ 22 സംസ്ഥാനങ്ങളിലായി ഏഴായിരത്തിലധികം ഗ്രാമങ്ങളിൽ വസിക്കുന്ന ഒരു കോടിയിലധികം സാധാരണക്കാരായ മനുഷ്യരുടെ ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്താൻ ഫൗണ്ടേഷന് കഴിഞ്ഞിട്ടുണ്ടെന്ന് ഗൗതം അദാനി അറിയിച്ചു. ഡോ. പ്രീതി അദാനിയുടെ ഊർജ്ജസ്വലമായ നേതൃത്വത്തിലാണ് ഈ ഗ്രാമീണ നിക്ഷേപങ്ങളും സാമൂഹിക പ്രവർത്തനങ്ങളും പുതിയ തലങ്ങളിലേക്ക് വ്യാപിപ്പിക്കുന്നത്.
നേത്രരോഗങ്ങൾ പ്രതിരോധിക്കാൻ ബിഹാറിലെ അവികസിത മേഖലകളിൽ സാധാരണക്കാരായ ജനങ്ങൾക്ക് കുറഞ്ഞ ചെലവിൽ മികച്ച നേത്രചികിത്സയും അനുബന്ധ മെഡിക്കൽ സഹായങ്ങളും ലഭ്യമാക്കുന്നതിനുള്ള പദ്ധതികൾ ഫൗണ്ടേഷൻ നിലവിൽ വിജയകരമായി നടപ്പിലാക്കി വരുന്നുണ്ട്. അദാനി യൂണിവേഴ്സിറ്റി ഫോർ ഹയർ എജ്യുക്കേഷൻ ആൻഡ് റിസർച്ച്, ഗുജറാത്ത് അദാനി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് തുടങ്ങിയ വലിയ സ്ഥാപനങ്ങൾ വിഭാവനം ചെയ്ത് പ്രാദേശിക മെഡിക്കൽ വിദ്യാഭ്യാസം ശക്തിപ്പെടുത്തും.
പുതിയ തൊഴിലവസരങ്ങൾ പാവപ്പെട്ടവരിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി ഗ്രാമീണ ഇന്ത്യയിലെ 1.25 ലക്ഷത്തിലധികം വരുന്ന യുവതീയുവാക്കൾക്ക് അവരുടെ അഭിരുചിക്കനുസരിച്ചുള്ള വ്യവസായ അധിഷ്ഠിത മെച്ചപ്പെട്ട തൊഴിൽ നൈപുണ്യ വികസന ട്രെയിനിങ് വിജയകരമായി പൂർത്തിയാക്കിയിട്ടുണ്ട്. ഗുജറാത്തിലെ കച്ചിൽ വ്യവസായിക പരിശീലന ഇൻസ്റ്റിറ്റ്യൂട്ടുകൾ വഴിയുള്ള 'കർമ്മ ഉത്സവ്’ പദ്ധതി വൻതോതിൽ തദ്ദേശീയ തൊഴിലവസരങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്.














Click it and Unblock the Notifications