Get Updates
Get notified of breaking news, exclusive insights, and must-see stories!

അദാനി-ഹിന്‍ഡന്‍ബര്‍ഗ് കേസ്: സെബി റിപ്പോര്‍ട്ടില്‍ വാദം കേള്‍ക്കുന്നത് നീട്ടി സുപ്രീം കോടതി

ന്യൂഡല്‍ഹി: അദാനി-ഹിന്‍ഡന്‍ബര്‍ഗ് കേസില്‍ സെബി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വാദം കേള്‍ക്കുന്നത് നീട്ടി സുപ്രീം കോടതി. ഓഗസ്റ്റ് 25നായിരുന്നു സുപ്രീം കോടതിയില്‍ സെബി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഓഗസ്റ്റ് 14ന് കോടതി സെബിയോട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ 15 ദിവസം കൂടി സമയം ചോദിക്കുകയായിരുന്നു സെബി. തുടര്‍ന്ന് ഒാഗസ്റ്റ് 25ന് സമര്‍പ്പിക്കുകയായിരുന്നു.

എന്നാല്‍ സെബിയുടെ റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം ഇതുവരെ പുറത്തുവിട്ടില്ല. അന്വേഷണത്തിന്റെ പുരോഗതിയെ കുറിച്ച് സെബിയുടെ രേഖകളിലുണ്ടാവുമെന്നാണ് റിപ്പോര്‍ട്ട്. അദാനി ഗ്രൂപ്പിന്റെ ബിസിനസുകളുമായി ബന്ധപ്പെട്ട് 24 അന്വേഷണങ്ങള്‍ മൊത്തത്തില്‍ നടന്നിരുന്നു. അദാനി ഗ്രൂപ്പിനെതിരായ രണ്ട് ആരോപണങ്ങള്‍ക്ക് ഒഴികെ മറ്റെല്ലാ കാര്യങ്ങളിലും അന്വേഷണം പൂര്‍ത്തിയായെന്നും, കമ്പനിയില്‍ നിക്ഷേപം നടത്തിയിട്ടുള്ള യഥാര്‍ത്ഥ വിദേശ നിക്ഷേപകരെ കുറിച്ചുള്ള വിവരങ്ങള്‍ അഞ്ച് രാജ്യങ്ങളില്‍ നിന്ന് ലഭിക്കാനുണ്ടെന്നും സെബി സുപ്രീം കോടതിയെ അറിയിച്ചിരുന്നു.

adani-supreme-court

അതേസമയം ഈ അഞ്ച് രാജ്യങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ക്കായി കാത്തിരിക്കുകയാണ് സെബി. അതിന് ശേഷമായിരിക്കും വാദം തുടങ്ങുകയെന്നാണ് സൂചന. തങ്ങള്‍ അന്വേഷിക്കുന്ന 24 കാര്യങ്ങളില്‍ 22 എണ്ണത്തിലും അന്വേഷണം പൂര്‍ത്തിയായെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം കണ്ടെത്തല്‍ എന്താണെന്ന് വ്യക്തമാക്കിയിട്ടില്ല. അന്വേഷണത്തിന്റെ ഫലം അടിസ്ഥാനമാക്കി സെബി ഉചിതമായ നടപടി സ്വീകരിക്കുമെന്നും തല്‍സ്ഥിതി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഓഹരി വിലയില്‍ കൃത്രിമം കാണിച്ചു എന്നാണ് ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിലെ പ്രധാന ആരോപണം. ഇടപാടുകളുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്തുന്നതിലും പരാജയപ്പെട്ടു എന്ന ആരോപണവുമുണ്ടായിരുന്നു. ഈ വിഷയത്തില്‍ എല്ലാം അന്വേഷണം പൂര്‍ത്തിയായതായി സെബി അറിയിച്ചു. ഇതിനൊക്കെ പുറമേ ഇന്‍സൈഡര്‍ ട്രേഡിങ്ങ് ചട്ടങ്ങള്‍ ലംഘിച്ചു എന്ന ആരോപണവും അദാനിയും ബിസിനസ് ഗ്രൂപ്പ് നേരിടുന്നുണ്ട്.

അതേസമയം വിദേശത്തെ കടലാസ് കമ്പനികള്‍ വഴി നിക്ഷേപം നടത്തിയതുമായി ബന്ധപ്പെട്ട കാര്യത്തിലാണ് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കാനുള്ളത്. 13 വിദേശ സ്ഥാപനങ്ങളുടെ വിവരങ്ങള്‍ പരിശോധിച്ചതില്‍ ഭൂരിഭാഗവും നികുതി ഇളവ് ലഭിക്കുന്ന വിദേശ രാജ്യങ്ങളില്‍ നിന്നുള്ളതാണ്. സെബിയുടെ പ്രാഥമിക അന്വേഷണം 13 അന്താരാഷ്ട്ര കമ്പനികളെ കേന്ദ്രീകരിച്ചായിരുന്നു. ഇവയ്‌ക്കെല്ലാം അദാനിയുമായി ബന്ധമുണ്ടായിരുന്നു. അതേസമയം വിദേശ രാജ്യങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ട് അതുകൊണ്ട് നിര്‍ണായമാകും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+