മുസ്ലീം ആയതിന്റെ പേരില്‍ ജോലി ലഭിയ്ക്കാതെപോയപ്പോള്‍ സഹായവുമായി ഇതാ അദാനി
അഹമ്മദാബാദ്: ഗൗതം അദാനി എന്ന് പറഞ്ഞാല്‍ നരേന്ദ്ര മോദിയുടെ സ്വന്തം ആളാണെന്നാണ് വിമര്‍ശകര്‍ പറയുന്നത്. മോദി അധികാരത്തിലേറി ഒറ്റ വര്‍ഷം കൊണ്ട് ആസ്തി പതിന്മടങ്ങ് വര്‍ദ്ധിപ്പിച്ച കോര്‍പ്പറേറ്റ് എന്നും ചിലര്‍ പറയും. എന്നാല്‍ അതുകൊണ്ട് അദാനി മോശക്കാരനാണ് എന്നുണ്ടോ..?
മുസ്ലീം ആയതിന്റെ പേരില്‍ ജോലി ലഭയ്ക്കാതെ പോയ അഹമ്മദാബാദുകാരനായ സീഷന്‍ ഖാനെ ഓര്‍മയില്ലേ... രാജ്യം മുഴുവന്‍ ചര്‍ച്ച ചെയ്യപ്പെട്ട വാര്‍ത്തയായിരുന്നു അത്. ആ സീഷം ഖാന് ജോലി നല്‍കാനാണ് ഇപ്പോള്‍ അദാനി സന്നദ്ധ പ്രകടിപ്പിച്ചരിയ്ക്കുന്നത്.

സംഭവം വലിയ വാര്‍ത്തയായതോടെ സീഷം ഖാന് പിന്നെ ജോലി വാഗ്ദാനങ്ങളുടെ പെരുമഴയായിരുന്നു.തന്റെ മെയില്‍ ബോക്‌സ് നിറയെ ജോലി വാഗ്ദാനങ്ങളും ഐക്യദാര്‍ഢ്യ പ്രഖ്യാപനങ്ങളും ആണെന്നാണ് ഇയാള്‍ പറയുന്നത്.
എന്തായാലും ഇക്കൂട്ടത്തില്‍ നിന്ന് അദാനിയുടെ ഓഫര്‍ ആണ് സീഷം സ്വീകരിച്ചിരിയ്ക്കുന്നത്. അദാനിയുടെ കമ്പനിയുടെ മുംബൈ ഓഫീസില്‍ എക്‌സിക്യൂട്ടീവ് ട്രൈനിയായിട്ടാണ് സീഷം ചേരുക. രാജ്യത്തെ തന്നെ ഏറ്റവും വലിയ ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്പനികളില്‍ ഒന്നാണിത്.
ജാതിയ്ക്കും മതത്തിനും അതീതമായി കഴിവിനെയാണ് തങ്ങള്‍ പ്രോത്സാഹിപ്പിയ്ക്കുന്നതെന്നാണ് അദാനിയുടെ വക്താവ് ഇത് സംബന്ധിച്ച് പ്രതികരിച്ചത്.












Click it and Unblock the Notifications