ഐഎസ്എസ്ഒ നാഷണല്‍ ഗെയിംസ് ചെസ് മത്സരത്തിന് വേദിയായി അദാനി ഇന്റര്‍നാഷണല്‍ സ്‌കൂള്‍
അഹമ്മദാബാദ്: ലോകോത്തര നിലവാരത്തില്‍ നടത്തപ്പെടുന്ന ഐഎസ്എസ്ഒ നാഷണല്‍ ഗെയിംസ് ചെസ് കോമ്പറ്റീഷന് ഇക്കുറി വേദിയായത് അഹമ്മദാബാദിലെ അദാനി ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ക്യാമ്പസ്. ഇന്ത്യയിലെ എണ്‍പതിലധികം സ്‌കൂളുകളില്‍ നിന്നായി 375ലേറെ വിദ്യാര്‍ഥികളാണ് പങ്കെടുത്തത്.
ശാന്തിഗ്രാമിലെ അദാനി ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ക്യാമ്പസില്‍ രണ്ടു ദിവസങ്ങളിലായി നടന്ന ചെസ് മത്സരത്തില്‍ വിദ്യാര്‍ഥികളുടെ ചിന്താശേഷിയും ബുദ്ധിയും അതിസൂക്ഷ്മമായ കളി തന്ത്രങ്ങളും മാറ്റുരയ്ക്കപ്പെട്ടു. ഇന്ത്യയിലെ പത്തിലധികം സംസ്ഥാനങ്ങളില്‍ നന്നായി 80 ഓളം സ്‌കൂളുകളാണ് മത്സരത്തില്‍ പങ്കെടുത്തത്. 370ലേറെ വിദ്യാര്‍ഥികളും പരിശീലകരും മാതാപിതാക്കളും ഉള്‍പ്പെടെ 650-ല്‍ അധികം പേരാണ് ക്യാമ്പസില്‍ എത്തിയത്. മത്സരത്തിന്റെയും സൗഹൃദത്തിന്റെയും ഊര്‍ജ്ജസ്വലമായ അന്തരീക്ഷമാണ് ഈ രണ്ടു ദിവസങ്ങളില്‍ ക്യാമ്പസിലുണ്ടായിരുന്നത്.

അണ്ടര്‍ 11, അണ്ടര്‍ 14, അണ്ടര്‍ 17, അണ്ടര്‍ 19 എന്നിങ്ങനെ നാല് വിഭാഗങ്ങളിലാണ് മത്സരങ്ങള്‍ നടന്നത്. ഉദ്ഘാടന ചടങ്ങില്‍ അദാനി ഇന്റര്‍നാഷണല്‍ സ്‌കൂളിന്റെ പ്രമോട്ടര്‍ നമ്രത അദാനി പങ്കെടുത്തു. വിദ്യാര്‍ത്ഥികളുമായി അവര്‍ ആശയവിനിമയം നടത്തി.
ഗുജറാത്ത് സംസ്ഥാന ചെസ് അസോസിയേഷന്‍ മുന്‍ സെക്രട്ടറിയും ഓള്‍ ഇന്ത്യ ചെസ് ഫെഡറേഷന്റെ വൈസ് പ്രസിഡന്റുമായ ഭാവേഷ് പട്ടേല്‍ തന്റെ കളി അനുഭവങ്ങളില്‍ നിന്നുള്ള ഉള്‍ക്കാഴ്ചകള്‍ പങ്കുവെച്ചു. ഗ്രാന്‍ഡ്മാസ്റ്റര്‍ അങ്കിത് രാജ്പരയും യുവ കളിക്കാര്‍ക്ക് പ്രചോദനമേകി ക്യാമ്പസിലുണ്ടായിരുന്നു.
ആര്‍ പ്രഗ്‌നാനന്ദ, ഡി ഗുകേഷ് തുടങ്ങിയ പ്രതിഭകളുടെ വരവോടെ ഇന്ത്യയിലെ ചെസ് മേഖലയ്ക്ക് വലിയ ഉണര്‍വാണ് ലഭിച്ചിരിക്കുന്നത്. അദാനി ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ നടന്ന ഇതുപോലുള്ള ടൂര്‍ണമെന്റുകള്‍ രാജ്യത്തെ കായിക മേഖലയ്ക്ക് തന്നെ മുതല്‍ക്കൂട്ടാണ്. ഇത്തരം പ്ലാറ്റ്‌ഫോമുകളിലൂടെ പ്രതിഭകളായ വിദ്യാര്‍ഥികളെ പരിപോഷിപ്പിക്കുകയും അതുവഴി ലോകത്തെ ഏറ്റവും വലിയ ടൂര്‍ണമെന്റുകളിലേക്ക് അവരെ കൈ പിടിച്ച് ഉയര്‍ത്തുകയും ചെയ്യുന്നു.
രാജ്യത്തുടനീളമുള്ള ക്ലാസ് മുറികളില്‍ നിന്നും ക്യാമ്പസുകളില്‍ നിന്നും ലോകോത്തര ചാമ്പ്യന്മാര്‍ ഉയര്‍ന്നുവരാന്‍ ഇത്തരം ടൂര്‍ണമെന്റുകള്‍ സഹായിക്കുന്നു. വിദ്യാഭ്യാസത്തിനൊപ്പം കായിക സംസ്‌കാരം, പ്രതിരോധശേഷി, ധാര്‍മ്മിക മൂല്യങ്ങള്‍, വിമര്‍ശനാത്മക ചിന്ത എന്നിവ വളര്‍ത്തിയെടുക്കാനും അദാനി ഇന്റര്‍നാഷണല്‍ സ്‌കൂള്‍ പ്രതിബദ്ധമാണ്. അതിനായി വിദഗ്ദ്ധ പരിശീലനവും ലോകോത്തര നിലവാരമുള്ള മത്സരങ്ങളും വാഗ്ദാനം ചെയ്യുന്നു.
സമാപന ചടങ്ങില്‍ നാല് വിഭാഗങ്ങളിലും വിജയികളായവര്‍ക്ക് മെഡലുകള്‍ വിതരണം ചെയ്തു. ഓവറോള്‍ ചാമ്പ്യനെയും റണ്ണേഴ്സ്-അപ്പിനെയും പ്രഖ്യാപിച്ചു. മുംബൈയിലെ ഛത്രഭുജ് നാര്‍സി സ്‌കൂളാണ് ഓവറോള്‍ ചാമ്പ്യനായി കിരീടമണിഞ്ഞത്. ഹൈദരാബാദിലെ ഇന്‍ഡസ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ റണ്ണേഴ്സ്-അപ്പ് കിരീടം നേടി.












Click it and Unblock the Notifications