കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗുജറാത്തിൽ അന്താരാഷ്ട്ര വിമാനത്താവവളവുമായി അദാനി; ചിലവ് 1500 കോടി!!

  • By Akshay
Google Oneindia Malayalam News

അഹമ്മദാബാദ്: വിമാനതാവള നിർമ്മാണ മേഖലയിലേക്കും കടന്ന് വരുന്നു. ഗുജറാത്തിലെ മുന്ദ്രയിൽ ഒരു അന്താരാഷ്ട്ര വിമാനത്താവളം നിർമിക്കുന്നതിനുള്ള കരാർ നേടിയിരിക്കുകയാണ്. തുറമുഖം, ഊർജം തുടങ്ങിയ മേഖലകളിൽ വമ്പൻ നിക്ഷേപം നടത്തി ചുരുങ്ങിയ കാലത്തിനുള്ളിൽ ഇന്ത്യയിലെ മുൻനിര വ്യവസായികളിൽ ഒരാളായി മാറിയ അദാനി 1500 കോടി രൂപയുടെ പദ്ധതിക്കാണ് കരാർ ഒപ്പിട്ടിരിക്കുന്നത്.

നിലവിൽ മുന്ദ്രയിൽ പ്രവർത്തിക്കുന്ന എയർ സ്ട്രിപ്പ് അന്താരാഷ്ട്ര വിമാനത്താവളമായി മാറ്റാനാണ് നീക്കം. ഗുജറാത്തിലെ അതിവേഗം വളരുന്ന ഒരു ബിസിനസ് മേഖലയാണ് മുന്ദ്ര. അദാനി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള മുന്ദ്ര ഇന്റർനാഷണൽ എയർപോർട്ട് പ്രൈവറ്റ് ലിമിറ്റഡ് എന്ന സബ്സിഡറി കമ്പനിയാണ് വിമാനത്താവളം നിർമ്മിക്കുകയും പ്രവർത്തിപ്പിക്കുകയും ചെയ്യുക.

Gujarat

ഇപ്പോൾ അഹമ്മദാബാദ് മാത്രമാണ് ഗുജറാത്തിലെ ഏക അന്താരാഷ്ട്ര വിമാനത്താവളം. വഡോദരയിൽ ഒരു വിമാനത്താവളമുണ്ട്. പക്ഷേ അത് സൈന്യത്തിന്റെ നിയന്ത്രണത്തിലാണ്. അഹമ്മദാബാദിൽ അദാനി ഗ്രൂപ്പ് ഒരു തുറമുഖം പ്രവർത്തിപ്പിക്കുന്നുണ്ട്.

English summary
Adani plans an international airport at Mundra
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X