Get Updates
Get notified of breaking news, exclusive insights, and must-see stories!

മികച്ച തുടക്കവുമായി അദാനി പോർട്സ്; എബിറ്റ്ഡ വളർച്ച 19 ശതമാനം, വിദേശ പോർട്ടുകളിലും റെക്കോർഡ് നേട്ടം

2026ലെ ആദ്യ പാദത്തിലെ സാമ്പത്തിക ഫലം പുറത്തുവിട്ട് അദാനി പോർട്സ് ആൻഡ് സ്പെഷ്യൽ ഇക്കണോമിക് സോൺ ലിമിറ്റഡ് (എപിഎസ്ഇസെഡ്). 10,821 കോടി രൂപയുടെ ഏകീകൃത വരുമാനമാണ് കമ്പനി നേടിയത്. മുൻ വർഷത്തെ അപേക്ഷിച്ച് 19 ശതമാനം വർധനവാണിത്. 2027 സാമ്പത്തിക വർഷത്തിൻ്റെ ആദ്യപാദത്തിലെ എബിറ്റ്ഡയിലും 19 ശതമാനം വർധനവ് രേഖപ്പെടുത്തി. കഴിഞ്ഞ വർഷം ഇതേ പാദത്തിലെ 5,495 കോടി രൂപയിൽ 6,541 കോടി രൂപയായാണ് വർധിച്ചത്.

നികുതിക്ക് ശേഷമുള്ള ലാഭം 10 ശതമാനം ഉയർന്ന് 3,650 കോടി രൂപയായി. 2026 സാമ്പത്തിക വർഷത്തിലെ ആദ്യ പാദത്തിൽ 3,311 കോടിയായിരുന്നു ഇത്. 80 ശതമാനം വരുമാന വളർച്ചയുമായി മികച്ച പ്രകടനമാണ് അന്താരാഷ്ട്ര തുറമുഖങ്ങൾ കാഴ്ചവെച്ചത്. 1,747 കോടിയാണ് പോർട്ടുകളുടെ വരുമാനം. എബിറ്റ്ഡ 256 ശതമാനം ഉയർന്ന് 730 കോടി രൂപയായി.

ad-15

ഓസ്‌ട്രേലിയയിലും കൊളംബോയിലുമുള്ള പോർട്ടുകളുടെ പ്രകടനമാണ് വളർച്ചയ്ക്ക് കരുത്തായത്. വിദേശത്തുള്ള അദാനിപോർട്ടുകളുടെ വളർച്ചകൂടിയാണ് ഇത് അടിവരയിടുന്നത്. മറൈൻ വരുമാനത്തിലും മികച്ച പ്രകടനമാണ് കമ്പനി കാഴ്ചവെച്ചത്. മുൻ വർഷത്തെ അപേക്ഷിച്ച് 67 ശതമാനത്തിൻ്റെ വർധനവാണ് ഉണ്ടായത്. 901 കോടിയാണ് നിലവിലെ വരുമാനം.തുടർച്ചയായി കൂടുതൽ കപ്പലുകൾ സ്വന്തനാക്കിയതും യൂറോപഷ്യൻ മേഖലയിൽ കടലിനടിയുലുള്ള വ്യവസായങ്ങൾ വിപുലീകരിച്ചതുമാണ് നേട്ടമായത്.

ആഭ്യന്തര തുറമുഖങ്ങളുടെ വരുമാനവും 12 ശതമാനം വളർന്നു. ചരക്ക് നീക്കം വർധിപ്പിക്കാൻ കഴിഞ്ഞതും വൈവിധ്യമായ ഉത്പന്നങ്ങളുമെല്ലാം ഇതിന് സഹായിച്ചു. ഈ മേഖലയിലെ എബിറ്റ്ഡ 74 ശതമാനമാണ്.2027 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ ആഭ്യന്തര തുറമുഖങ്ങൾ വഴി കൈകാര്യം ചെയ്തത് 115.3 മില്യൺ മെട്രിക് ടൺ കാർഗോയാണ്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 112.9 എംഎംടി മാത്രമായിരുന്നു ഇത്.

ഈ വർഷം ജൂണ്‍ 30 വരെ 653 എംഎംടിയാണ് ആഭ്യന്തര തുറമുഖത്തിന് കൈകാര്യം ചെയ്യാൻ കഴിയുന്ന ശേഷി. എന്നാൽ 2030 ഓടെ ഇത് 1000 എംഎംടിയായി ഉയർത്തുകയാണ് കമ്പനി ലക്ഷ്യം വെയ്ക്കുന്നത്. ഇതിനായുള്ള വൻ വികസന പദ്ധതികളും കമ്പനി നടപ്പാക്കി വരുന്നുണ്ട്. ഇന്ത്യയിലെ ആകെ കാർഗോ വിപണി വിഹിതവും വർധിച്ചു, 27.6 ശതമാനം വർധനവാണ് രേഖപ്പെടുത്തിയത്. കണ്ടെയ്നർ കാർഗോ വിപണി വിഹിതത്തിലും 44.8 ശതമാനം വർധനവുണ്ടായി.

അന്താരാഷ്ട്ര തുറമുഖങ്ങൾ കൈകാര്യം ചെയ്തതാകട്ടെ 22.5 എംഎം ടണ്‍ ആണ്. 2026 ൻ്റെ ആദ്യ പാദത്തിൽ ഇത് 7.7 എംഎം ടണ്‍ ആയിരുന്നു. ഓസ്ട്രേലിയയിൽ എൻക്യുഎക്സ്ടി കൂട്ടിച്ചേർത്തതും കൊളംബിയിൽ രേഖപ്പെടുത്തിയ പുരോഗതിയുമാണ് ഈ വർളർച്ചയിലേക്ക് നയിച്ചത്.

ഓസ്ട്രേലിയയിലെ പോർട്ടുകൾ കൈകാര്യം ചെയ്തത് 10 എംഎംടിയാണ്. കൊളംബോ 6,9 എംഎടിയും ടാൻസാനിയ 3.7 എംഎംടിയും ഇസ്രായേൽ 2.2 എംഎംടിയുമാണ് കൈകാര്യം ചെയ്തത്. ഈ വിഭാഗത്തിൻ്റെ എബിറ്റ്ഡ വരുമാനവും 21.1 ശതമാനത്തിൽ നിന്ന് 41.8 ശതമാനമായി കുതച്ചു.

അതേസമയം പശ്ചിമേഷ്യൻ സംഘർഷം റെയിൽ ടിഇയു അളവിനെ സാരമായി ബാധിച്ചിട്ടുണ്ട്. എന്നാൽ ട്രെക്കിംഗ് വരുമാനം ഉയർന്നു. മുൻവർഷത്തേക്കാൾ 26 ശതമാനത്തിൻ്റെ വർധനവാണ് രേഖപ്പെടുത്തിയത്. മറൈൻ വിഭാഗത്തിൻ്റെ കപ്പൽ ശേഷിയിലും വർധനവ് ഉണ്ടായി. മുൻവർഷത്തെ അപേക്ഷിച്ച് 118 ൽ നിന്ന് 135 ആയാണ് കപ്പൽ ശേഷി വർധിച്ചത്.പുതിയ പങ്കാളിത്തങ്ങളും കമ്പനി പ്രഖ്യാപിച്ചു. യൂറോപ്പിലെ ഒഷ്യനീറിംഗ് ഇന്റർനാഷണലുമായുള്ള പങ്കാളിത്തവും അർജൻ്റീനയുമായുള്ള കരാറും ഇതിൽ ഉൾപ്പെടുന്നു. അർജൻ്റീനയിൽ നിന്നും ഇന്ത്യയിലേക്ക് എൽഎൻജി കയറ്റുമതി ചെയ്യുന്നതിനായി 10 വർഷത്തെ കരാറാണ് കമ്പനി ഉണ്ടാക്കിയത്.

ക്രെഡിറ്റ് റേറ്റിംഗ് ഉയർത്തി

എസ് ആൻഡ് പി ഗ്ലോബൽ റേറ്റിംഗ്സ്, അദാനി പോർട്സിന്റെ ദീർഘകാല കടം തിരിച്ചടവ് ശേഷിയുടെ റേറ്റിംഗും ബോണ്ടുകളുടെ റേറ്റിംഗും ഉയർത്തി. 'BBB-' ൽ നിന്നും 'BBB' ലേക്കാണ് ഇത് ഉയർത്തിയത്. ഇതോടെ കമ്പനി ഇന്ത്യയുടെ സോവറിംഗ് റേറ്റിംഗിന് ഒപ്പമെത്തി.

കെയർ റേറ്റിംഗ്സും ഇക്ര ലിമിറ്റഡും അദാനി പോർട്സിൻ്റെ ഡൊമസ്റ്റിക് റേറ്റിംഗ് 'AAA' വീണ്ടും നിലനിർത്തി. ഈ വർഷത്തിൻ്റെ തുടക്കത്തിൽ A-/Stable റേറ്റിംഗ് ആയിരുന്നു കമ്പനിക്ക് ജെസിആർ നൽകിയത്.

അതേസമയം കമ്പനിയുടെ വളർച്ചയിൽ അദാനി പോർട്സ് ഹോൾ-ടൈം ഡയറക്ടറും സിഇഒയുമായ അശ്വനി ഗുപ്ത സന്തോഷം പങ്കുവെച്ചു. കമ്പനിയുടെ വൈവിധ്യവത്കരണവും ബിസിനസ് മോഡലുകളുടെ കരുത്തുമാണ് ഇതിന് കാരണമായതെന്ന് അദ്ദേഹം പറഞ്ഞു. ആഭ്യന്തര പോർട്ടുകൾ വളർച്ചയ്ക്കും കരുത്തിനും അടിത്തറയായി ഉറച്ചുനിന്നു, അന്താരാഷ്ട്ര പോർട്ടുകളും മറൈൻ, ലോജിസ്റ്റ് മേഖലകളും വികസനഘട്ടത്തിൽ നിന്നും മൂല്യം വർധിപ്പിക്കുന്ന ഘട്ടത്തിലേക്ക് കടുന്നു. വരുമാനവും ലാഭവും വർധിക്കാൻ ഇത് കാരണമായി, അദ്ദേഹം കൂട്ടിച്ചേർത്തു.

"അംബീഷൻ 2031" ലക്ഷ്യം നേടുമെന്ന കമ്പനിയുടെ പ്രതീക്ഷയും ഇതോടെ ഉയർന്നു. ആഭ്യന്തര വികസന ശേഷിയും വളർന്നുവരുന്ന അന്താരാഷ്ട്ര പോർട്ട് ശൃംഖലയും ലോജിസ്റ്റിക് സംവിധാനങ്ങളുമെല്ലാം ഈ പ്രതീക്ഷയ്ക്ക് ആക്കം കൂട്ടിയെന്നും അദ്ദേഹം വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+