Get Updates
Get notified of breaking news, exclusive insights, and must-see stories!

വിദ്യാഭ്യാസത്തിനൊപ്പം തൊഴിൽ പരിശീലനവും, കർമ്മ ശിക്ഷ പദ്ധതിയുമായി അദാനി സ്കിൽസ് & എഡ്യൂക്കേഷൻ

കർമ്മ ശിക്ഷ എന്ന പേരിൽ വർക്ക്-സ്റ്റഡി ഡിപ്ലോമ പ്രോഗ്രാം പ്രഖ്യാപിച്ച് അദാനി ഗ്രൂപ്പിന്റെ നൈപുണ്യ വികസന വിഭാഗമായ അദാനി സ്കിൽസ് & എഡ്യൂക്കേഷൻ (ASE).
സ്കിൽ ഡെവലപ്മെന്റ് ആൻഡ് എന്റർപ്രണർഷിപ്പ് മന്ത്രാലയത്തിന് (MSDE) കീഴിലുളള നാഷണൽ കൌൺസിൽ ഫോർ വൊക്കേഷണൽ എഡ്യുക്കേഷൻ ആൻഡ് ട്രെയിനിംഗിന്റെ (NCVET) അംഗീകാരത്തോടെയാണ് പദ്ധതി ആരംഭിച്ചിരിക്കുന്നത്.

പത്താം ക്ലാസ്, പ്ലസ് ടു പാസായ വിദ്യാർത്ഥികൾക്കും (എല്ലാ സ്ട്രീമുകളിലും) ഐടിഐ ബിരുദധാരികൾക്കും തൊഴിലധിഷ്ഠിത വിദ്യാഭ്യാസം നൽകുന്നതിനാണ് ഈ പദ്ധതി അദാനി ഗ്രൂപ്പ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. വിദ്യാർത്ഥികൾക്ക് ക്ലാസ്റൂം പഠനത്തോടൊപ്പം അദാനി ഗ്രൂപ്പിന്റെ പ്രധാന വ്യവസായ മേഖലകളായ തുറമുഖം, ഊർജ്ജം, സോളാർ, ഗ്രീൻ എനർജി, ലോജിസ്റ്റിക്സ് എന്നിവിടങ്ങളിൽ പ്രായോഗിക പരിശീലനവും ഈ പദ്ധതിയിലൂടെ ലഭ്യമാക്കുന്നു.

"കർമ്മ ശിക്ഷയിലൂടെ വലിയ മാറ്റങ്ങളിലേക്ക് നയിക്കുന്ന ചുവടുവെയ്പ്പാണ് അദാനി ഗ്രൂപ്പ് നടത്തിയിരിക്കുന്നത്. ഞങ്ങൾ നൽകുന്നത് വിദ്യാഭ്യാസം മാത്രമല്ല, മറിച്ച് നിരവധി തൊഴിലവസരങ്ങളിലേക്ക് വഴി തുറക്കുന്ന പ്രായോഗിക വൈദഗ്ധ്യം കൂടിയാണ്. ഞങ്ങളുടെ 'ഹം കർക്കെ ദിഖാത്തേ ഹേ' ( ഞങ്ങൾ ചെയ്ത് കാണിക്കും) എന്ന ആശയത്തെ ഉൾക്കൊള്ളുന്നതാണ് ഈ പദ്ധതി. ആശയത്തെ പ്രവർത്തനത്തിലേക്ക് കൊണ്ടുവന്നും കാഴ്ചപ്പാടിനെ യാഥാർത്ഥ്യമാക്കിയും പുതുതലമുറയ്ക്ക് വികസിത ഭാരതത്തിന്റെ നിർമ്മാണത്തിൽ അർത്ഥപൂർണമായ സംഭാവന നൽകാൻ പ്രാപ്തരാക്കുകയാണ് കർമ്മ ശിക്ഷ പദ്ധതി'', അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി പറഞ്ഞു.

adani

* രാജ്യത്തുടനീളമുള്ള വിദ്യാർത്ഥികൾക്ക് മെറിറ്റ് അടിസ്ഥാനമാക്കിയുള്ള തിരഞ്ഞെടുപ്പ്

* പോർട്ട്സ് മാനേജ്മെന്റ്, ലോജിസ്റ്റിക്സ് മാനേജ്മെന്റ് എന്നിവയിൽ 2 വർഷത്തെ വർക്ക്-സ്റ്റഡി ഡിപ്ലോമ

* NCVET-യും അദാനി സ്കിൽസ് & എഡ്യൂക്കേഷനും സംയുക്തമായി നൽകുന്ന അംഗീകൃത സർട്ടിഫിക്കേഷൻ

* തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിലൂടെ വിവിധ വ്യവസായ മേഖലകളെ പരിചയപ്പെടൽ

* വിദ്യാഭ്യാസ കാലയളവിൽ ആകർഷകമായ സ്റ്റൈപ്പൻഡ്

* ബിരുദ പ്രോഗ്രാമുകളിലേക്ക് നേരിട്ടുള്ള പ്രവേശനം ഉൾപ്പെടെയുള്ള ഉന്നത വിദ്യാഭ്യാസ സാധ്യതകൾ.

പഠിക്കുമ്പോൾ തന്നെ വരുമാനം നേടാൻ കഴിയുന്ന ഈ കർമ്മ ശിക്ഷ മാതൃക വിദ്യാർത്ഥികൾക്ക് സാമ്പത്തിക സ്വാതന്ത്ര്യം ഉറപ്പാക്കുന്നു. ദേശീയ തലത്തിൽ അംഗീകാരമുള്ള ഈ ഡിപ്ലോമ തൊഴിൽ സാധ്യതകളും ഉന്നത പഠനത്തിനുള്ള വഴികളും തുറക്കുന്നു.

കർമ്മ ശിക്ഷ പദ്ധതിയെ കുറിച്ച് അദാനി സ്കിൽസ് & എഡ്യൂക്കേഷൻ സിഇഒ റോബിൻ ഭൗമികിന്റെ വാക്കുകൾ ഇങ്ങനെ: "കർമ്മ ശിക്ഷ ഒരു ഡിപ്ലോമ എന്നതിലുപരി അവസരങ്ങളിലേക്ക് തുറക്കുന്ന ഒരു വാതിലാണ്. 'സ്കിൽ2എംപ്ലോയ്' എന്ന ഞങ്ങളുടെ മാർഗ്ഗനിർദ്ദേശക പരിപാടിയിലൂടെ , വിദ്യാർത്ഥികൾ സ്വായത്തമാക്കുന്ന ഓരോ കഴിവും തൊഴിലിലേക്ക് നയിക്കുന്നുവെന്നും ഓരോ വിദ്യാർത്ഥിയും ഇന്ത്യയുടെ വളർച്ചയ്ക്ക് സംഭാവന നൽകുന്നുവെന്നും ഞങ്ങൾ ഉറപ്പാക്കുന്നു. അക്കാദമിക് പഠനത്തെ തൊഴിൽപരമായ പരിശീലനവുമായി ഒരുമിപ്പിക്കുന്നതിലൂടെ, ഭാവിയിലെ ഇന്ത്യക്ക് ആവശ്യമായ തൊഴിൽ സജ്ജരായ പ്രൊഫഷണലുകളുടെ ഒരു ശക്തമായ നിരയെയാണ് സൃഷ്ടിക്കുന്നത്''.

കർമ്മ ശിക്ഷ പദ്ധതിക്ക് തുടക്കം കുറിച്ചത് നൈപുണ്യ വികസനം, തൊഴിലവസരങ്ങൾ, വിദ്യാഭ്യാസ മികവ് എന്നിവയോടുള്ള അദാനി സ്കിൽസ് & എഡ്യൂക്കേഷന്റെ പ്രതിബദ്ധതയെ അടിവരയിട്ട് ഉറപ്പിക്കുന്നതാണ്. NCVET-യുമായി സഹകരിച്ചും വ്യവസായങ്ങളുമായി ചേർന്നും പ്രവർത്തിക്കുന്നതിലൂടെ ഇന്ത്യയിലെ തൊഴിൽ പരിശീലനത്തിന് പുതിയൊരു മുഖം നൽകുന്ന, വിദ്യാഭ്യാസ മാതൃകയാണ് അദാനി ഗ്രൂപ്പ് മുന്നോട്ട് വെയ്ക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+