Get Updates
Get notified of breaking news, exclusive insights, and must-see stories!

ചൈനീസ് കോട്ട തകർത്ത് അദാനി! ആഗോള സോളാർ നിർമ്മാണത്തിൽ ആറാം സ്ഥാനത്ത്, വൻ മുന്നേറ്റം

ആഗോള സോളാർ ഫോട്ടോവോൾട്ടെയ്‌ക് മൊഡ്യൂൾ നിർമ്മാണ രംഗത്ത് ചരിത്ര നേട്ടം സ്വന്തമാക്കി അദാനി സോളാർ. പ്രമുഖ ഊർജ്ജ ഗവേഷണ-കൺസൾട്ടൻസി സ്ഥാപനമായ 'വുഡ് മക്കെൻസി' പുറത്തുവിട്ട 2026-ലെ ഗ്ലോബൽ സോളാർ പിവി മൊഡ്യൂൾ മാനുഫാക്ചറർ റാങ്കിംഗിൽ അദാനി സോളാർ ആറാം സ്ഥാനം കരസ്ഥമാക്കി. ഈ ആഗോള പട്ടികയിൽ ആദ്യ പത്തിൽ ഇടംപിടിച്ച ഏക ഇന്ത്യൻ കമ്പനിയെന്ന ബഹുമതിയും ഇതോടെ അദാനി ഗ്രൂപ്പിന്റെ സോളാർ നിർമ്മാണ വിഭാഗമായ അദാനി ന്യൂ ഇൻഡസ്ട്രീസ് ലിമിറ്റഡിന് സ്വന്തമായി.

കഴിഞ്ഞ തവണത്തെ എട്ടാം സ്ഥാനത്തുനിന്നാണ് കമ്പനി ഇപ്പോൾ ആറാം സ്ഥാനത്തേക്ക് ഉയർന്നത്. ഉൽപ്പാദന ശേഷി, സാങ്കേതിക പക്വത, സാമ്പത്തിക പ്രകടനം, സപ്ലൈ ചെയിൻ സുസ്ഥിരത, പ്രവർത്തന മികവ് തുടങ്ങി വിവിധ മാനദണ്ഡങ്ങൾ മുൻനിർത്തി ലോകമെമ്പാടുമുള്ള 48 മുൻനിര സോളാർ മൊഡ്യൂൾ നിർമ്മാതാക്കളെ വിലയിരുത്തിയാണ് വുഡ് മക്കെൻസി ഈ റാങ്കിംഗ് തയ്യാറാക്കിയത്. മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ അദാനി സോളാറിന് 'ഗ്രേഡ് എ' ക്ലാസിഫിക്കേഷനും റിപ്പോർട്ടിൽ നൽകിയിട്ടുണ്ട്.

ചൈനീസ് ആധിപത്യത്തിനിടയിലും തിളങ്ങി ഇന്ത്യ

ആഗോള സോളാർ വിപണിയിൽ ചൈനീസ് കമ്പനികൾ ഇപ്പോഴും ആദ്യ സ്ഥാനങ്ങളിൽ ആധിപത്യം തുടരുകയാണ്. ലോംഗി ഗ്രീൻ എനർജി ആണ് പട്ടികയിൽ ഒന്നാമത്. ജിങ്കോ സോളാർ, ജെ.എ സോളാർ, ട്രിനാസോളാർ എന്നിവരാണ് തൊട്ടടുത്ത സ്ഥാനങ്ങളിൽ. ചൈനീസ് കമ്പനികളുടെ ഈ ശക്തമായ മത്സരത്തിനിടയിലാണ് ഇന്ത്യയിൽ നിന്നുള്ള അദാനി സോളാർ ആറാം സ്ഥാനത്തേക്ക് കുതിച്ചെത്തിയത്. ഇന്ത്യ, ദക്ഷിണ കൊറിയ, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള കമ്പനികളുടെ വളർച്ച സോളാർ വിപണിയിലെ ചൈനീസ് കേന്ദ്രീകൃത സ്വഭാവം മാറ്റാൻ സഹായിക്കുമെന്ന് വുഡ് മക്കെൻസി നിരീക്ഷിക്കുന്നു.

adani-solar-1781108559 jpg

ഈ മികച്ച നേട്ടത്തിന് പുറമെ, 2026 രണ്ടാം പാദത്തിൽ ബ്ലൂംബെർഗ് എൻ.ഇ.എഫ് തങ്ങളുടെ 'ടയർ-1' നിർമ്മാതാക്കളുടെ പട്ടികയിലും അദാനി സോളാറിനെ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ 'കിവ പി.വി.ഇ.എൽ' നടത്തുന്ന സ്വതന്ത്ര സോളാർ മൊഡ്യൂൾ വിശ്വാസ്യത വിലയിരുത്തലുകളിലും കമ്പനി തുടർച്ചയായി മികച്ച പ്രകടനം കാഴ്ചവെക്കുന്നുണ്ട്. ഇന്ത്യൻ സോളാർ വിപണിയിലെ വൻ കുതിച്ചുചാട്ടം രാജ്യത്തിന്റെ സോളാർ ഉൽപ്പാദന ശേഷി വർദ്ധിപ്പിക്കുന്നതിനും ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനും ഇന്ത്യ നടത്തുന്ന ശ്രമങ്ങളുടെ പ്രതിഫലനമാണ് ഈ റാങ്കിംഗ്. 2014-ൽ ഇന്ത്യയുടെ സോളാർ മൊഡ്യൂൾ നിർമ്മാണ ശേഷി വെറും 2.5 ജിഗാവാട്ട് മാത്രമായിരുന്നെങ്കിൽ, 2026-ൽ അത് 170 ജിഗാവാട്ടിന് മുകളിലേക്ക് ഉയർന്നു. നിലവിൽ ഇന്ത്യയുടെ ആഭ്യന്തര സോളാർ സെൽ ഉൽപ്പാദന ശേഷി 27 ജിഗാവാട്ടിൽ എത്തിനിൽക്കുന്നു. 2021-ൽ ഇന്ത്യയിൽ സോളാർ മൊഡ്യൂളുകൾ നിർമ്മിക്കുന്ന കമ്പനികൾ വെറും 21 മാത്രമായിരുന്നെങ്കിൽ, ഇന്നത് നൂറോളമായി ഉയർന്നു കഴിഞ്ഞു.

അമേരിക്കയെപ്പോലുള്ള വൻശക്തികളെ മറികടന്ന്, 2025-ൽ വാർഷിക സോളാർ ശേഷി കൂട്ടിച്ചേർക്കുന്നതിൽ ലോകത്തിലെ രണ്ടാമത്തെ വലിയ വളർച്ചാ വിപണിയായി ഇന്ത്യ മാറിയിരുന്നു. നിലവിൽ 155 ജിഗാവാട്ടിലധികം ഇൻസ്റ്റാൾഡ് സോളാർ ശേഷിയുള്ള ഇന്ത്യ, കാലാവസ്ഥാ വ്യതിയാന ലക്ഷ്യങ്ങളും 50 ശതമാനം ഫോസിൽ ഇതര ഊർജ്ജ ശേഷിയെന്ന ലക്ഷ്യവും സമയപരിധിക്ക് മുൻപേ പൂർത്തിയാക്കാനുള്ള ഒരുക്കത്തിലാണ്.

ഗുജറാത്തിലെ മുന്ദ്രയിലുള്ള തങ്ങളുടെ സംയോജിത നിർമ്മാണ കേന്ദ്രത്തിന്റെ വാർഷിക ശേഷി 10 ജിഗാവാട്ടിലേക്ക് ഉയർത്താനുള്ള വിപുലീകരണ പ്രവർത്തനങ്ങളുടെ അവസാന ഘട്ടത്തിലാണ് അദാനി സോളാർ ഇപ്പോൾ. നിലവിൽ 2 ജിഗാവാട്ട് ഇൻഗോട് & വേഫർ ശേഷിയും, 4 ജിഗാവാട്ട് വീതം സോളാർ സെൽ, മൊഡ്യൂൾ നിർമ്മാണ ശേഷിയും കമ്പനിക്കൊപ്പമുണ്ട്. സോളാർ മൂല്യശൃംഖലയിലെ ഒരൊറ്റ ഘട്ടത്തിൽ മാത്രം ഒതുങ്ങാതെ ഇൻഗോട്ടുകൾ, വേഫറുകൾ, സോളാർ സെല്ലുകൾ, ഫിനിഷ്ഡ് മൊഡ്യൂളുകൾ എന്നിവയെല്ലാം ഒരുമിച്ച് നിർമ്മിക്കുന്ന സംയോജിത പ്രവർത്തന ശൈലിയാണ് അദാനി സോളാറിനെ മറ്റ് കമ്പനികളിൽ നിന്ന് വ്യത്യസ്തമാക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+