പാചകവാതക, സിഎൻജി വിലയിൽ മാറ്റമില്ലെന്ന് അദാനി ഗ്യാസ് ലിമിറ്റഡ്;വാണിജ്യ ഗ്യാസ് വിതരണം വെട്ടിക്കുറച്ചു
ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചക വാതക വാതകത്തിൻ്റേയും (സിഎൻജി) വാഹനങ്ങൾക്കുള്ള പാചക വാതകത്തിൻ്റേയും വിലകൾ വർധിപ്പിച്ചിട്ടില്ലെന്ന് അദാനി ടോട്ടൽ ഗ്യാസ് ലിമിറ്റഡ്. അതേസമയം പശ്ചിമേഷ്യയിലെ രൂക്ഷമായിക്കൊണ്ടിരിക്കുന്ന പ്രതിസന്ധി മൂലം വിതരണ ശൃംഖലയിലുണ്ടാക്കിയ തടസ്സങ്ങളെ തുടർന്ന് ചില വാണിജ്യ, വ്യാവസായിക ഉപഭോക്താക്കൾക്കുള്ള ഗ്യാസ് വിതരണം കമ്പനി വെട്ടിക്കുറച്ചു.
അദാനി ടോട്ടൽ ഗ്യാസ് ലിമിറ്റഡ് ലിക്വിഫൈഡ് നാച്ചുറൽ ഗ്യാസിൻ്റെ (എൽഎൻജി) 30 ശതമാനമാണ് ഇറക്കുമതി ചെയ്യുന്നത്. ഇവയാണ് പ്രധാനമായും വാണിജ്യ, വ്യാവസായിക ആവശ്യങ്ങൾക്കാണ് ഉപയോഗിക്കുന്നത്. പശ്ചിമേഷ്യയിലെ നിലവിലുള്ള സംഘർഷം ആഗോള ഊർജ്ജ വിതരണത്തെ ബാധിച്ചിട്ടുണ്ട്. ക്രൂഡ് ഓയിലും പാചക വാതകവും ഇറക്കുമതി ചെയ്യുന്നതിനുള്ള പ്രധാന പാതയായ ഹോർമുസ് കടലിടുക്ക് വഴിയുള്ള ചരക്കുനീക്കം തടസപ്പെട്ടതാണ് പ്രതിസന്ധിക്ക് കാരണമായത്. ഈ സാഹചര്യമാണ് വ്യാവസായിക ഉപയോഗത്തിനുള്ള ഇറക്കുമതി ചെയ്ത എൽഎൻജിയുടെ ലഭ്യത കുറച്ചത്.

വിതരണ പരിമിതികൾ കാരണം, വാണിജ്യ, വ്യാവസായിക ഉപഭോക്താക്കളോട് കരാർ ചെയ്തതിൻ്റെ 40% ആയി വാതക ഉപഭോഗം പരിമിതപ്പെടുത്താൻ എടിജിഎൽ നിർദ്ദേശിച്ചു. ഈ പരിധിക്കുള്ളിലെ ഉപഭോഗത്തിന് നിലവിലെ കരാർ നിരക്കുകൾ പ്രകാരം തന്നെ ബിൽ നൽകും. ആവശ്യമെങ്കിൽ മറ്റ് ഇന്ധന സ്രോതസ്സുകളിലേക്ക് മാറാൻ വ്യവസായങ്ങൾക്ക് ഇത് അവസരം ഒരുക്കും. നിലവിൽ ഒരു സ്റ്റാൻഡേർഡ് ക്യുബിക് മീറ്ററിന് (scm) ഏകദേശം 40 രൂപയാണ് ശരാശരി കരാർ വില.
40% പരിധി കടന്ന് വാതകം ഉപയോഗിച്ചാൽ അധിക അളവിന് സ്പോട്ട് മാർക്കറ്റ് നിരക്കുകൾ ഈടാക്കും. അതേസമയംവിതരണ തടസ്സങ്ങൾ സ്പോട്ട് വില ഗണ്യമായി വർധിപ്പിച്ചിട്ടുമ്ട്. സാധാരണ 10 യുഎസ് ഡോളറായിരുന്ന mmBtu നിരക്ക് ഇപ്പോൾ 24-25 യുഎസ് ഡോളറായി ഉയർന്നു. പരിധി ലംഘിച്ച് ഉപയോഗിക്കുന്ന വ്യാവസായിക-വാണിജ്യ ഉപയോക്താക്കൾക്ക് അധികമുള്ള ഓരോ scm-നും 119 രൂപയാണ് എടിജിഎൽ ഈടാക്കുക. മുൻഗണനാ വിഭാഗങ്ങൾക്ക് തടസ്സമില്ലാത്ത വിതരണം ഉറപ്പാക്കാനും ഉപഭോക്തൃ താൽപ്പര്യങ്ങൾ സംരക്ഷിക്കാനും എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്ന് കമ്പനി വ്യക്തമാക്കി.
-
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ? -
കൊടുവള്ളിയിൽ പികെ ഫിറോസിന് കാര്യങ്ങൾ എളുപ്പമാവില്ല; സലീം മടവൂർ തിളങ്ങുമോ? 13 സ്ഥാനാർത്ഥികൾ രംഗത്ത്












Click it and Unblock the Notifications