2021ന്റെ ആദ്യപകുതിയിൽ കൊവിഡ് വാക്സിന് ക്ഷാമമുണ്ടാകും: അഡാർ പൂനെവാല
മുംബൈ: 2021 ജനുവരിയോടെ തന്നെ ഇന്ത്യയിലും ബ്രിട്ടനിലും അസ്ട്രാസെനേക്ക വാക്സിൻ ഉപയോഗിക്കുന്നതിനുള്ള ലൈസൻസ് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സിറം ഇൻസ്റ്റിറ്റ്യൂട്ട് സിഇഒ അഡാർ പൂനെവാല. അദ്ദേഹത്തെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ ടിവിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഓക്സ്ഫോർഡ് സർവ്വകലാശാലയും അസ്ട്രാസെനെക്കയും ചേർന്ന് വികസിപ്പിച്ചെടുത്ത കൊറോണ വൈറസ് വാക്സിൻ ബ്രിട്ടനിൽ ഇപ്പോഴും അംഗീകരിക്കപ്പെടാത്തതിൽ ആശങ്കയുണ്ടോയെന്ന ചോദ്യത്തിനുള്ള മറുപടിയായിട്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. വാക്സിൻ ബ്രിട്ടനിൽ ഇപ്പോഴും അംഗീകരിച്ചിട്ടില്ലെന്നതിൽ യാതൊരു ആശങ്കയുമില്ലെന്നും ഞങ്ങൾ പുതുവർഷത്തിൽ ചില നല്ല വാർത്തകൾക്കായി കാത്തിരിക്കാം എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
"വാക്സിനുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ ഇന്ത്യയിലെയും ബ്രിട്ടനിലേയും ഡ്രഗ് റെഗുലേറ്റർമാർക്ക് സമർപ്പിച്ചിട്ടുണ്ട്. വിരങ്ങൾ സുരക്ഷയും ഫലപ്രാപ്തിയും കാണിക്കുന്നുവെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്. ഒന്നും രണ്ടും ഡോസുകൾ തമ്മിൽ അന്തരമുണ്ട്. ഇരു രാജ്യങ്ങളുടേയും റെഗുലേറ്റർമാരും ഇക്കാര്യങ്ങളെല്ലാം പരിശോധിച്ച് വരികയാണെന്നും അദ്ദേഹം വ്യക്തമാക്കി. 2021 ലെ ആദ്യത്തെ ആറുമാസത്തേക്ക് ആഗോളതലത്തിൽ വാക്സിന് വൻതോതിൽ ക്ഷാമം അനുഭവപ്പെടുമെന്ന് കാണുമെന്നും അഡാർ പൂനവാല പറഞ്ഞു. ഇക്കാര്യത്തിൽ ആർക്കും ഇത് സഹായിക്കാനാവില്ല. വാക്സിൻ ഉൽപ്പാദിക്കുന്ന മറ്റുള്ളവർക്ക് വാക്സിൻ വിതരണം ചെയ്യാൻ കഴിയുമെന്നതിനാൽ ഈ പ്രശ്നം 2021 ഓഗസ്റ്റ്-സെപ്റ്റംബറോടെ ഞങ്ങൾ പരിഹരിക്കും.

അതേ സമയം കോവിഷീൽഡിന്റെ 40-50 ദശലക്ഷം ഡോസുകൾ സംഭരിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. ഡ്രഗ് റെഗുലേറ്ററുടെ അംഗീകാരം ലഭിച്ചുകഴിഞ്ഞാൽ, അവർക്ക് എത്ര സമയമെടുക്കാമെന്നും വാക്സിൻ എത്ര വേഗത്തിലെത്തിക്കാമെന്നും തീരുമാനിക്കേണ്ടത് സർക്കാരിനെ ആശ്രയിച്ചാണിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 2021 ജൂലൈയിൽ ഞങ്ങൾ 300 ദശലക്ഷം ഡോസുകൾ ഉത്പാദിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഞങ്ങൾ ഉണ്ടാക്കുന്ന എല്ലാ വാക്സിനുകളുടേയും 50 ശതമാനം ഒരേ സമയം ഇന്ത്യയ്ക്കും കോവാക്സിനും നൽകുന്നത് ഞങ്ങൾ തുടരുമെന്നും പൂനെവാല വ്യക്തമാക്കിയിട്ടുണ്ട്. ഉയർന്ന ജനസംഖ്യയുള്ളതിനാൽ 50 ദശലക്ഷം ഡോസുകളിൽ ഭൂരിഭാഗവും ഇന്ത്യയ്ക്ക് ആദ്യം നൽകുമെന്നും അദ്ദേഹം പറഞ്ഞു. ലോകാരോഗ്യ സംഘടനയും ഗവി വാക്സിൻ സഖ്യവും നയിക്കുന്ന 'കോവാക്സ്' ആഗോള വാക്സിൻ അലോക്കേഷൻ പദ്ധതി ലോകമെമ്പാടുമുള്ള കൊറോണ വൈറസിനെതിരെ കുത്തിവെപ്പ് നടത്തുന്നതിന് വാക്സിനേഷൻ ഷോട്ടുകൾ വാങ്ങാനും വിതരണം ചെയ്യാനും സഹായിക്കുന്നതാണ്.












Click it and Unblock the Notifications