Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യയ്ക്ക് ഒരു കൊവിഡ് വാക്സിൻ കൂടി? കോവോവാക്സിന് മികച്ച ഫലപ്രാപ്തിയെന്ന് പൂനെവല്ല

പൂനെ: ഇന്ത്യയിൽ കൊവിഡ് വാക്സിനേഷൻ ക്യാമ്പെയിൻ ഊർജ്ജിതമായി നടക്കുന്നതിനിടെ മൂന്നാമതൊരു വാക്സിൻ കൂടി പരീക്ഷണത്തിനൊരുങ്ങുന്നത്. സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ നോവാവാക്സ് വാക്സിന്റെ ആഭ്യന്തര പരീക്ഷണത്തിന് അനുമതി തേടി ഒരു ദിവസത്തിന് ശേഷമാണ് വാക്സിൻ ജൂൺ മാസത്തോടെ വിതരണത്തിനെത്തിക്കാമെന്ന് പ്രതീക്ഷിക്കുന്നതായി സിറം ഇൻസ്റ്റിറ്റ്യൂട്ട് സിഇഒ അഡാർ പൂനെവാല്ല വ്യക്തമാക്കിയത്.

 വാക്സിൻ വിതരണത്തിന്

വാക്സിൻ വിതരണത്തിന്

പ്രാദേശിക ബ്രാൻഡായ കോവോവാക്‌സിന് കീഴിൽ വാക്‌സിൻ വിതരണം ആരംഭിക്കുമെന്നും കമ്പനി വ്യക്തമാക്കി. പരീക്ഷണങ്ങളിൽ കൊറോണ വൈറസിനെതിരെ വാക്സിൻ മികച്ച ഫലപ്രാപ്തിയുണ്ടെന്ന് തെളിയിച്ചുവെന്നും
പരീക്ഷണങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന നോവാവാക്സുമായുള്ള സിറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ പങ്കാളിത്തം മികച്ച ഫലപ്രാപ്തിയാണ് നൽകുന്നതെന്നും പൂനവല്ല പറഞ്ഞു. ഇന്ത്യയിൽ വാക്സിൻ പരീക്ഷണങ്ങൾ ആരംഭിക്കുന്നതിനും ഞങ്ങൾ അനുമതി തേടിയിട്ടുണ്ട്. 2021 ജൂൺ മാസത്തോടെ കോവോവാക്സ് വാക്സൻ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം ഒരു ട്വീറ്റിൽ കുറിച്ചു.

 അനുമതിയ്ക്ക് വേണ്ടി

അനുമതിയ്ക്ക് വേണ്ടി


ലോകത്തിലെ ഏറ്റവും വലിയ വാക്സിൻ നിർമ്മാതാക്കളായ പൂനെ ആസ്ഥാനമായുള്ള സിറം ഇൻസ്റ്റിറ്റ്യട്ടും ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചും കോവോവാക്സിൻ കമ്പനിയുമായി കരാർ ഒപ്പുവെക്കുന്നുണ്ട്. ഇതോടെ ഡ്രഗ് റെഗുലേറ്ററുടെ അനുമതി ലഭിക്കുന്നതോടെ ബ്രിഡ്ജിംഗ് പഠനങ്ങളും നടത്തും.

 ബ്രിഡ്ജിംഗ് ട്രയൽ

ബ്രിഡ്ജിംഗ് ട്രയൽ


സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സമർപ്പിച്ച അപേക്ഷ ഡിസിജിഐ പരിശോധിച്ച് വരികയാണ്. ഫലപ്രാപ്തി, സുരക്ഷ, ഡോസ് ചട്ടം എന്നിവയെക്കുറിച്ചുള്ള കൂടുതൽ ക്ലിനിക്കൽ ഡാറ്റ ലഭിക്കുന്നതിന് ഒരു പുതിയ പ്രദേശത്ത് അല്ലെങ്കിൽ രാജ്യത്ത് നടത്തുന്ന ഒരു അനുബന്ധ ട്രയലാണ് ബ്രിഡ്ജിംഗ് ട്രയൽ.

 പുതിയ വാക്സിനെതിരെ ഫലപ്രദം

പുതിയ വാക്സിനെതിരെ ഫലപ്രദം

രാജ്യത്ത് ബ്രിഡ്ജിംഗ് ട്രയലുകൾ ആരംഭിക്കാൻ കമ്പനി ശ്രദ്ധ ചെലുത്തി വരുത്തി വരികയാണെന്നും അംഗീകാരം ലഭിച്ചുകഴിഞ്ഞാൽ ഫെബ്രുവരിയിൽ മരുന്ന് പരീക്ഷണങ്ങൾ ആരംഭിക്കാൻ സിറം ഇൻസ്റ്റിറ്റ്യൂട്ടിന് കഴിയുമെന്നും കമ്പനി എക്സിക്യൂട്ടീവ് ഡയറക്ടർ മെഷ് ഷാലിഗ്രാമിനെ ഉദ്ധരിച്ച് ന്യൂസ് 18 റിപ്പോർട്ട് ചെയ്യുന്നു. കൊറോണ വൈറസിന്റെ പുതിയ വകഭേദങ്ങൾക്കെതിരായ സുരക്ഷ നൽകുന്നതാണ് കൊവിഡ് വാക്സിനെന്നാണ് പരീക്ഷണത്തിന് ശേഷം പുറത്തുവരുന്ന വിവരങ്ങൾ വ്യക്തമാക്കുന്നത്.

Recommended Video

cmsvideo
    രണ്ട് ഡോക്ടര്‍മാര്‍ വാക്‌സിന്‍ എടുക്കുന്നതായി അഭിനയിക്കുന്ന വീഡിയോ | Oneindia Malayalam
     കരാർ ഒപ്പുവെച്ചു

    കരാർ ഒപ്പുവെച്ചു


    കൊവിഡ് വാക്‌സിനുകളുടെ 2 ബില്യൺ ഡോസുകൾ ഉത്പാദിപ്പിക്കുന്നതിനായി 2020 സെപ്റ്റംബറിൽ നോവവാക്സ് സീറം ഇൻസ്റ്റിറ്റ്യൂട്ടുമായി കരാർ ഒപ്പുവെച്ചിരുന്നു. ഇന്ത്യയിൽ, വാക്സിനെ കോവോവാക്സ് എന്ന് വിളിക്കും, ഇത് നോവാവാക്സ് വികസിപ്പിച്ചെടുക്കുകയും ചെയ്യുമെന്നാണ് സിറം ഇൻസ്റ്റിറ്റ്യൂട്ട് വ്യക്തമാക്കുന്നത്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+