കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസിന് വേണ്ടി മത്സരിക്കാന്‍ പദവി രാജിവെച്ച് അഡീഷണല്‍ കളക്ടര്‍;പണി വരുന്നത് സിന്ധ്യ അനുകൂലിക്ക്

Google Oneindia Malayalam News

ഭോപ്പാല്‍: നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ പോരാട്ട വീര്യത്തോടെയാണ് മധ്യപ്രദേശ് ഉപതിരഞ്ഞെടുപ്പിനെ കോണ്‍ഗ്രസും ബിജെപിയും നേരിടുന്നത്. തിരഞ്ഞെടുപ്പ് ഫലം സര്‍ക്കാറിന്‍റെ നിലനില്‍പ്പിനെ തന്നെ ബാധിക്കുമെന്നതിനാല്‍ അരയും തലയും മുറുക്കിയുമുള്ള പ്രവര്‍ത്തനങ്ങളാണ് ഇരുപാര്‍ട്ടികളും നടത്തുന്നത്.

തിരഞ്ഞെടുപ്പ് തിയതി സംബന്ധിച്ചുള്ള പ്രഖ്യാപനങ്ങളൊന്നും ഇതുവരെ വന്നില്ലെങ്കിലും നവംബര്‍ മാസത്തിനുള്ളില്‍ തിരഞ്ഞെടുപ്പ് ഉണ്ടാകുമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയിരിക്കുന്നത്. 15 സീറ്റുകളില്‍ സ്ഥാനാര്‍ത്ഥികളുടെ പേര് പ്രഖ്യാപിച്ച് കോണ്‍ഗ്രസ് ശേഷിക്കുന്ന മണ്ഡലങ്ങളിലും ഉടന്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം പൂര്‍ത്തിയാക്കുമെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്.

കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്

കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്


11 സംവരണ സീറ്റുകളിലേക്കും 4 ജനറല്‍ സീറ്റുകളിലേക്കുമുള്ള സ്ഥാനാര്‍ത്ഥികളുടെ പട്ടികയാണ് വെള്ളിയാഴ്ച കോണ്‍ഗ്രസ് പുറത്തു വിട്ടത്. ഗ്വാളിയോര്‍-ചമ്പല്‍ മേഖലയിലെ മണ്ഡലങ്ങളിലാണ് കോണ്‍ഗ്രസ് ഇപ്പോള്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം പൂര്‍ത്തിയാക്കിയിരിക്കുന്നത്. ആഭ്യന്തര സര്‍വെ, പ്രാദേശിക വികാരം തുടങ്ങിയ വിവിധ ഘടകങ്ങള്‍ പരിശോധിച്ചാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം പൂര്‍ത്തിയാക്കിയത്.

പ്രേംചന്ദ്ര ഗുഡ്ഡുവും

പ്രേംചന്ദ്ര ഗുഡ്ഡുവും

ജ്യോതിരാദിത്യ സിന്ധ്യയുടെ ശക്തികേന്ദ്രമായ മേഖലയില്‍ നേരത്തെ തന്നെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം പൂര്‍ത്തിയാക്കി പ്രചാരണ പ്രവര്‍ത്തനങ്ങല്‍ ശക്തമാക്കാനാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. ബിജെപിയില്‍ കോണ്‍ഗ്രസില്‍ എത്തിയ പ്രേംചന്ദ്ര ഗുഡ്ഡു അടക്കമുള്ളവര്‍ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്.

തിരികെ കോണ്‍ഗ്രസിലേക്ക്

തിരികെ കോണ്‍ഗ്രസിലേക്ക്

ഉജ്ജയ്നില്‍ നിന്നുള്ള പാര്‍ലമെന്‍റ് അംഗമായിരുന്നു ഗുഡ്ഡു 2018 ല്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേരുകയായിരുന്നു. ജ്യോതിരാദിത്യ സിന്ധ്യയുമായുള്ള കലഹമായിരുന്നു അദ്ദേഹത്തെ ബിജെപിയില്‍ എത്തിച്ചത്. എന്നാല്‍ കഴിഞ്ഞ മാര്‍ച്ചില്‍ സിന്ധ്യ ബിജെപിയില്‍ എത്തിയതോടെ ഗുഡ്ഡു കോണ്‍ഗ്രസിലേക്ക് തിരിച്ചെത്തുകയായിരുന്നു.

മറ്റൊരു മുന്‍ ബിജെപി നേതാവും

മറ്റൊരു മുന്‍ ബിജെപി നേതാവും

സന്‍വാര്‍ സീറ്റിലാണ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ഗുഡ്ഡു മത്സരിക്കുന്നത്. കോണ്‍ഗ്രസില്‍ നിന്നും ബിജെപിയില്‍ എത്തിയ സിന്ധ്യയുടെ അടുത്ത അനുയായിയ തുളസി സിലാവത്തിനെയാണ് സന്‍വാര്‍ മണ്ഡലത്തില്‍ ഗുഡ്ഡു നേരിടുന്നത്. ബമോറി സീറ്റിലെ സ്ഥാനാർത്ഥിയായ അഗർവാൾ 2008 നും 2013 നും ഇടയിൽ മുൻ ബിജെപി സർക്കാരിൽ മന്ത്രിയായിരുന്നു.

ശക്തരായ സ്ഥാനാര്‍ത്ഥികളെ

ശക്തരായ സ്ഥാനാര്‍ത്ഥികളെ

മേഖലയിലെ ശേഷിക്കുന്ന ഏഴ് സീറ്റുകളിലും മറ്റ് മേഖലകളിലെ അഞ്ച് സീറ്റുകളിലും ഉടന്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം പൂര്‍ത്തിയാക്കുമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കുന്നു. ഈ മണ്ഡലങ്ങളിലേക്കും ശക്തരായ സ്ഥാനാര്‍ത്ഥികളെ തന്നെ രംഗത്തിറക്കാനാണ് കോണ്‍ഗ്രസ് ഒരുങ്ങുന്നത്

രാജിവെച്ച് അഡീഷണല്‍ കളക്ടര്‍

രാജിവെച്ച് അഡീഷണല്‍ കളക്ടര്‍

ആന്‍പൂര്‍ സീറ്റില്‍ ദിന്‍ഡോറി ജില്ലയുടെ അഡീഷണല്‍ കളക്ടറായ രാജേഷ് കുമാര്‍ സിങ്ങിനെയാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. കോണ്‍ഗ്രസ് നിര്‍ദേശം ലഭിച്ചതിന് പിന്നാലെ രാജേഷ് സിങ് അഡീഷണല്‍ കളക്ടര്‍ പദവി രാജിവെക്കുകയും ചെയ്തു. രാജേഷ് കുമാര്‍ സിങ് ആന്‍പൂറിലെ സ്ഥാനാര്‍ത്ഥി സാധ്യതാ ലിസ്റ്റില്‍ ഉണ്ട്. എന്നാല്‍ പട്ടിക ഔദ്യോഗികമായ പ്രഖ്യാപിച്ചിട്ടില്ലെന്നാണ് കോണ്‍ഗ്രസ് വക്താവ് അഭിപ്രായപ്പെട്ടത്.

എന്തുകൊണ്ട് അംഗീകരിച്ചൂടാ

എന്തുകൊണ്ട് അംഗീകരിച്ചൂടാ

സ്ഥാനാര്‍ത്ഥിയാവുമെന്ന കാര്യം രാജേഷ് സിങും സ്ഥിരീകരിച്ചിട്ടുണ്ട്. അന്നപൂര്‍ മണ്ഡ‍ലത്തില്‍ നിന്നും നിയമസഭയിലേക്ക് മത്സരിക്കണമെന്ന് ആവശ്യപ്പെട്ട് മൂന്ന് മാസം മുന്‍പ് സംസ്ഥാനത്തെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ എന്നെ സമീപിച്ചിട്ടുണ്ട്. ജനം ഞാന്‍ സ്ഥാനാര്‍ത്ഥിയാവണമെന്ന് ആഗ്രഹിക്കുന്നുണ്ടെങ്കില്‍ എന്തുകൊണ്ട് അത് അംഗീകരിച്ചൂടായെന്ന് ഞാന്‍ ചിന്തിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

സ്വന്തം ജില്ലയാണെങ്കിലും

സ്വന്തം ജില്ലയാണെങ്കിലും

അന്നപൂര്‍ സ്വന്തം ജില്ലയാണെങ്കിലും ഒരു സര്‍ക്കാര്‍ ജീവനായിരിക്കെ ജില്ലയിലെ ജനങ്ങളെ സേവിക്കാന്‍ മതിയായ അവസരങ്ങല്‍ ലഭിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. 'ഉപതിരഞ്ഞെടുപ്പ് നടക്കുകയും എന്റെ ജില്ലയിലെ ജനങ്ങളെ സേവിക്കാൻ എനിക്ക് അവസരം ലഭിക്കുകയും ചെയ്താല്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കാന്‍ എനിക്ക് കഴിയുമെന്ന് ഉറപ്പുണ്ട്'-രാജേഷ് സിങ് പറഞ്ഞു.

കമല്‍നാഥ് സര്‍ക്കാറില്‍

കമല്‍നാഥ് സര്‍ക്കാറില്‍

ഔദ്യോഗിക പ്രഖ്യാപനം വന്നാല്‍ കോണ്‍ഗ്രസില്‍ നിന്നും ബിജെപിയില്‍ എത്തിയ ബിസാഹുലാല്‍ സിംഗിനെതിരേയായിരിക്കും രാഷേജ് സിങ് മത്സരിക്കുക. കഴിഞ്ഞ 5 തവണയായി ആന്‍പൂരില്‍ നിന്നും നിയമസഭാംഗമായ തിരഞ്ഞെടുക്കപ്പെട്ട വ്യക്തിയാണ് ബിസാഹുലാല്‍. കമല്‍നാഥ് സര്‍ക്കാറില്‍ മന്ത്രിസ്ഥാനം ലഭിക്കാത്തതില്‍ അതൃപ്തനായിരുന്ന ഇദ്ദേഹം കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേരുകയായിരുന്നു.

ബിജെപി പട്ടിക

ബിജെപി പട്ടിക

അതേസമയം, പല മണ്ഡലങ്ങളിലും കോണ്‍ഗ്രസില്‍ നിന്ന് എംഎല്‍എ പദവി രാജിവെച്ച് വന്നവര്‍ സ്ഥാനാര്‍ത്ഥികളാവുമെന്ന കാര്യം തീരുമാനമായെങ്കിലും ബിജെപി ഇതുവരെ പട്ടിക ഔദ്യോഗികമായി പുറത്തുവിട്ടില്ല. പല മണ്ഡലങ്ങളിലും സിന്ധ്യ അനുകൂലികള്‍ക്കെതിരെ പാര്‍ട്ടിക്കുള്ളില്‍ തന്നെ വിമര്‍ശനം ശക്തമാണെന്നതാണ് ബിജെപിയെ കുഴക്കുന്നത്.

Recommended Video

cmsvideo
കോണ്‍ഗ്രസില്‍ രാഹുലിന്റെ പുത്തന്‍ ചാണക്യതന്ത്രങ്ങള്‍ | Oneindia Malayalam
കേവല ഭൂരിപക്ഷത്തിന് 116

കേവല ഭൂരിപക്ഷത്തിന് 116

ജ്യോതിരാദിത്യ സിന്ധ്യയോടൊപ്പം 22 എംഎല്‍എമാര്‍ കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ച് ബിജെപിയിലെത്തിയോടെയാണ് മധ്യപ്രദേശിലെ കമല്‍നാഥ് സര്‍ക്കാര്‍ താഴെ വീണത്. പിന്നീട് 107 അംഗങ്ങളുടെ പിന്തുണയോടെ ശിവരാജ് സിങ് ചൗഹാന്‍റെ നേതൃത്വത്തില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തുകയും ചെയ്തു. ഉപതിരഞ്ഞെടുപ്പില്‍ ഏറ്റവും കുറഞ്ഞത് 9 സീറ്റിലെങ്കിലും വിജയിച്ചാല്‍ മാത്രെ കേവല ഭൂരിപക്ഷ സഖ്യയായ 116 ല്‍ എത്താന്‍ സര്‍ക്കാറിന് സാധിക്കുകയുള്ളു.

 കൊവിഡ് വാക്സിന്‍ ഒരു മാസത്തിനുള്ളില്‍ പുറത്തിറക്കും; പുതിയ പ്രഖ്യാപനവുമായി ഡൊണാള്‍ഡ് ട്രംപ് കൊവിഡ് വാക്സിന്‍ ഒരു മാസത്തിനുള്ളില്‍ പുറത്തിറക്കും; പുതിയ പ്രഖ്യാപനവുമായി ഡൊണാള്‍ഡ് ട്രംപ്

 തദ്ദേശ തിരഞ്ഞെടുപ്പില്‍ കൊവിഡ്, കിടപ്പ് രോഗികള്‍ക്ക് തപാല്‍ വോട്ട്; വോട്ടെടുപ്പ് സമയവും നീട്ടും തദ്ദേശ തിരഞ്ഞെടുപ്പില്‍ കൊവിഡ്, കിടപ്പ് രോഗികള്‍ക്ക് തപാല്‍ വോട്ട്; വോട്ടെടുപ്പ് സമയവും നീട്ടും

English summary
Additional Collector resigns to contest for Congress in madhya pradesh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X