കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭവനവായ്പയ്ക്ക് 1.5 ലക്ഷം രൂപയുടെ അധിക നികുതിയിളവ്; മൊത്തം ആനുകൂല്യം 3.5 ലക്ഷം

Google Oneindia Malayalam News

ദില്ലി: ഭവന വായ്പയ്ക്ക് 1.5 ലക്ഷം രൂപയുടെ അധിക നികുതി ഇളവ് പ്രഖ്യാപിച്ച് കേന്ദ്ര ബജറ്റ്. 2020 മാര്‍ച്ച് 31 വരെ എടുക്കുന്ന 40 ലക്ഷം വരെയുള്ള ഭാവനവായ്പയ്ക്കാണ് 1.5 ലക്ഷം രൂപയുടെ അധിക നികുതി ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. നിലവില്‍ 2 ലക്ഷമാണ് നികുതിയിളവ്. ഇതോടെ 3.5 ലക്ഷം രൂപയുടെ നികുതിയിളവാണ് 40 ലക്ഷം വരെയുള്ള ഭവനവായ്പയ്ക്ക് ലഭിക്കാന്‍ പോവുന്നത്.

<strong> 3 കോടി ചെറുകിട വ്യാപാരികള്‍ക്കായി പെന്‍ഷന്‍ പദ്ധതി; ആനുകൂല്യം 1.5 കോടിയില്‍ താഴെ വിറ്റുവരവുള്ളവർക്ക്</strong> 3 കോടി ചെറുകിട വ്യാപാരികള്‍ക്കായി പെന്‍ഷന്‍ പദ്ധതി; ആനുകൂല്യം 1.5 കോടിയില്‍ താഴെ വിറ്റുവരവുള്ളവർക്ക്

2020 ഓടെ എല്ലാവര്‍ക്കും വീട് എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കുമെന്നും നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. 1.95 കോടി വീടുകള്‍ നിര്‍മ്മിക്കും. ഒരോ വീടിന്‍റെയും നിര്‍മ്മാണം 114 ദിവസം കൊണ്ട് പൂര്‍ത്തീകരിക്കും. എല്ലാ ഗ്രാമീണ കുടുംബങ്ങള്‍ക്കും വൈദ്യുതിയും ഗ്യാസ് കണക്ഷനും നല്‍കുമെന്നതും ബജറ്റിലെ പ്രഖ്യാപനങ്ങളാണ്.

house

ജല്‍ ജീവന്‍ മിഷന്‍റെ ഭാഗമായി 'ഹര്‍ ഘര്‍ ജല്‍' എന്ന പേരില്‍ രാജ്യത്തെ എല്ലാ വീടുകളിലും 2024 ആകുമ്പോഴേക്കും കുടിവെള്ളം എത്തിക്കാനുളള പദ്ധതിയും ബജറ്റിലെ പ്രധാന പ്രഖ്യാപനമാണ്. മുദ്രാലോണില്‍ വനിതകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കും. സ്റ്റാർട്ടപ്പുകൾക്കായി പ്രത്യേക ടിവി ചാനൽ. ഉന്നത വിദ്യാഭ്യാസ നിലവാരം ഉയർത്തും. ഗ്രാമീണ റോഡുകളുടെ നിർമാണവും നവീകരണവും വിപുലപ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി.

<strong> സ്ത്രീകളുടെ അന്തസ് ഉയര്‍ത്തിപിടിച്ചത് മോദി സര്‍ക്കാര്‍, 2022 ഓടെ എല്ലാവര്‍ക്കും വീടെന്നും ധനമന്ത്രി</strong> സ്ത്രീകളുടെ അന്തസ് ഉയര്‍ത്തിപിടിച്ചത് മോദി സര്‍ക്കാര്‍, 2022 ഓടെ എല്ലാവര്‍ക്കും വീടെന്നും ധനമന്ത്രി

English summary
additional tax deduction of 150,000 rupees on interest paid on housing loans
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X