കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആധാര്‍ വിവരങ്ങള്‍ സുരക്ഷിതമല്ല! 2500 ഉണ്ടെങ്കില്‍ ആര്‍ക്കും വിവരങ്ങള്‍ കിട്ടും.. വെളിപ്പെടുത്തല്‍

  • By Aami
Google Oneindia Malayalam News

ആധാര്‍ വിവരങ്ങള്‍ സുരക്ഷിതമല്ലെന്നതിന് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ആധാര്‍ നമ്പര്‍ കിട്ടിയാല്‍ എല്ലാ വിവരങ്ങളും ചോര്‍ത്താമെന്നാണ് പുതിയ വെളിപ്പെടുത്തല്‍. ആധാര്‍ നമ്പറുകള്‍ ലഭിച്ചാല്‍ വിവരങ്ങള്‍ ചോര്‍ത്താന്‍ കഴിയില്ലെന്ന യുനീക് ഐഡന്‍റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയുടെ വാദമാണ് ഇതോടെ പൊളിഞ്ഞത്.

adar5-1536671284.jpg

പാച്ച് എന്ന സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് ആധാറില്‍ എന്റോള്‍ ചെയ്യുന്ന വ്യക്തികളുടെ വിവരങ്ങള്‍ സംരക്ഷിക്കുന്ന സേഫ്റ്റി ഫീച്ചറുകള്‍2500 രൂപക്ക് ലഭിക്കുമെന്ന് ഫസ്റ്റ് സ്പോട്ടാണ് വാര്‍ത്ത പുറത്തുവിട്ടത്.

ലഭ്യമായ പാച്ച് എന്ന സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് ആര്‍ക്കും ആധാര്‍ വിവരങ്ങള്‍ ചോര്‍ത്താം. ഈ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് ലോകത്ത് എവിടെയിരുന്നും ഒരു ആധാര്‍ അക്കൗണ്ട് ഉണ്ടാക്കാം എന്നും ഫസ്റ്റ് സ്പോട്ട് റിപ്പോര്‍ട്ടി്ല്‍ പറയുന്നു.

ആധാര്‍ സുരക്ഷിതമാണെന്ന അധികൃതരുടെ വാദമാണ് ഇതോടെ പൊളിഞ്ഞിരിക്കുന്നത്. ഈയിടെ ആധാര്‍ സുരക്ഷിതമാണെന്ന് വെല്ലുവിളിച്ച യുഐഡിഐഎ ചെയര്‍മാന്‍ തന്‍റെ നമ്പര്‍ പരസ്യപ്പെടുത്തിയിരുന്നു. ഇതിന് പി്നാലെ ഹാക്കര്‍മാര്‍ വെല്ലുവിളി ഏറ്റെടുത്ത്ത ചെയര്‍മാന്‍റെ ജിമെയില്‍ ഐഡിയുടെ പാസ്വേഡ് വരെ ഹാക്ക് ചെയ്തിരുന്നു.

English summary
adhar deatails can be hacked says report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X