ബൈക്കില്‍ ചീറി പാഞ്ഞ് ബാബാ രാംദേവും സദ്ഗുരുവും..യാത്രയുടെ വീഡിയോ വൈറല്‍
യോഗ ഗുരുക്കന്മാരായ ബാബാ രാംദേവും സദ്ഗുരുവും ചേര്‍ന്നുള്ള ബൈക്ക് യാത്രയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റായിരിക്കുന്നത്. കോയമ്പത്തൂരില്‍ വെച്ചായിരുന്നു ഇരുവരുടേയും സാഹസിക ബൈക്ക് യാത്ര. കോയമ്പത്തൂരില്‍ സദ്ഗുരുവിന്റെ ആശ്രമം സന്ദര്‍ശിക്കാന്‍ രാം ദേവ് എത്തിയപ്പോഴായിരുന്നു ഇരുവരും ബൈക്കില്‍ കയറിയത്.
ആശ്രമം ചുറ്റിക്കാണുന്നതിനായിരുന്ന ബാബാ രാംദേവ് തന്റെ പ്രിയ ബൈക്കായ ഡുക്കാട്ടി തെരഞ്ഞെടുത്തത്. എന്നാല്‍ സദ്ഗുരു ഡ്രൈവ് ചെയ്യാമെന്നായി. അതോടെ രാംദേവ് പുറകില്‍ കയറി. പിന്നീട് ഇരുവരും ചെത്തിയടിച്ച് ആശ്രമവും നാട്ടുപാതയുമെല്ലാം കറങ്ങി വന്നു.
വഴിയരികില്‍ കൂടിനിന്നവരോടെല്ലാം അഭിവാദ്യം ചെയ്തും കുശലങ്ങള്‍ പങ്കുവെച്ചുമായിരുന്നു യാത്ര. അതേസമയം ബൈക്ക് യാത്രയില്‍ രണ്ടുപേരും ഹെല്‍മെറ്റ് ധരിച്ചിരുന്നില്ല. ഇതിനെതിരെ വിമര്‍ശനം ഉയരുന്നുണ്ട്. യാത്രയുടെ വീഡിയോ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ ഹിറ്റായിട്ടുണ്ട്.