• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

അധീര്‍ ചൗധരി ബംഗാളില്‍ ജയിക്കാന്‍ നോക്കട്ടെ, രാഹുലിന്റെ കാര്യത്തില്‍ ഒന്നും പറയാനില്ലെന്ന് സിബല്‍!!

ദില്ലി: കോണ്‍ഗ്രസ് പ്രതിപക്ഷമേ അല്ലെന്ന് തുറന്നടിച്ച് കപില്‍ സിബല്‍. തനിക്കെതിരെ നേതാക്കള്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്കും അദ്ദേഹം മറുപടി നല്‍കി. കോണ്‍ഗ്രസിന് രാജ്യത്ത് പ്രസക്തി നഷ്ടപ്പെട്ട് കൊണ്ടിരിക്കുകയാണെന്നും സിബല്‍ ആരോപിക്കുന്നു. അതേസമയം കഴിഞ്ഞ ദിവസം സോണിയാ ഗാന്ധി വിമതരെ ഉള്‍പ്പെടുത്തി കമ്മിറ്റി രൂപീകരിച്ചെങ്കിലും സിബല്‍ പിന്നോട്ടില്ലെന്നാണ് സൂചിപ്പിക്കുന്നത്. ആദ്യം നേതാക്കള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വികാരം മാനിക്കാന്‍ പഠിക്കണമെന്നും സിബല്‍ പറഞ്ഞു.

വര്‍ക്കിംഗ് കമ്മിറ്റിയിലേ ഇല്ല

വര്‍ക്കിംഗ് കമ്മിറ്റിയിലേ ഇല്ല

കോണ്‍ഗ്രസിലെ വിമര്‍ശനം എവിടെ പറയണമെന്നാണ് അശോക് ഗെലോട്ട് പറയുന്നത്. ഞാന്‍ കോണ്‍ഗ്രസിന്റെ വര്‍ക്കിംഗ് കമ്മിറ്റിയുടെ ഭാഗമേ അല്ല. എന്താണോ പറഞ്ഞത് അതില്‍ ഞാന്‍ ഉറച്ച് നില്‍ക്കുന്നു. കോണ്‍ഗ്രസ് ഇപ്പോള്‍ ബിജെപി ബദല്‍ ശക്തിയായ പ്രതിപക്ഷമല്ല. തിരഞ്ഞെടുപ്പ് ഫലത്തിലെ ചില വസ്തുതകള്‍ പറയുക മാത്രമാണ് ഞാന്‍ ചെയ്തത്. 18 മാസമായി കോണ്‍ഗ്രസിന് അധ്യക്ഷനില്ല. പിന്നെങ്ങനെയാണ് പാര്‍ട്ടി ശക്തമായ പ്രതിപക്ഷമാവുക. എന്തുകൊണ്ട് തോല്‍ക്കുന്നു എന്ന കാര്യത്തില്‍ ചര്‍ച്ച പോലും കോണ്‍ഗ്രസില്‍ നടന്നിട്ടില്ലെന്നും സിബല്‍ പറഞ്ഞു.

അവര്‍ക്ക് എതിരല്ല

അവര്‍ക്ക് എതിരല്ല

ഞാന്‍ ഇത് പറയുന്നത് കൊണ്ട് കോണ്‍ഗ്രസിലെ വിമതനാണെന്ന് കരുത്. ഞാന്‍ ഗാന്ധി കുടുംബത്തിനെതിരെ തിരിഞ്ഞിരിക്കുന്ന നേതാവല്ല. ഇനി അധീര്‍ രഞ്ജന്‍ ചൗധരി പറഞ്ഞതിനോട് എനിക്ക് കാര്യമായി ഒന്നും പറയാനില്ല. ബംഗാള്‍ തിരഞ്ഞെടുപ്പാണ് വരുന്നത്. അധീര്‍ ആദ്യം സ്വന്തം കരുത്ത് ഉപയോഗിച്ച് കോണ്‍ഗ്രസ് ബംഗാളില്‍ വലിയ ശക്തിയാണെന്ന് കാണിക്കട്ടെ. സ്റ്റാര്‍ ക്യാമ്പയിനര്‍മാരുടെ ഒരു പട്ടിക ഹൈക്കമാന്‍ഡിലുണ്ട്. പ്രതിപക്ഷ നേതാവിന് അത് അറിയില്ല. ഞാന്‍ ആ പട്ടികയില്‍ ഉണ്ടായിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചിരുന്നുവെന്നും സിബല്‍ വ്യക്തമാക്കി.

കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വികാരം

കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വികാരം

ബീഹാറിലെ സ്റ്റാര്‍ ക്യാമ്പയിനര്‍മാരുടെ പട്ടികയില്‍ ഇല്ലെങ്കിലും പാര്‍ട്ടിക്ക് എന്നെ പ്രചാരണത്തിനായി അങ്ങോട്ട് അയക്കാമായിരുന്നു. പക്ഷേ അതുണ്ടായില്ല. ഇന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് വീടിന് പുറത്തിറങ്ങാന്‍ സാധിക്കില്ല. എന്താണ് പാര്‍ട്ടിക്ക് സംഭവിച്ചതെന്ന ചോദ്യങ്ങളാണ് അവര്‍ നേരിടുന്നത്. അവരുടെ വികാരമാണ് വലുത്. തോല്‍വിയില്‍ എന്റെ വികാരങ്ങള്‍ക്ക് പോലും മുറിവേറ്റിരിക്കുകയാണ്. ഞാന്‍ ആരെയും ചോദ്യം ചെയ്യുകയല്ല. പക്ഷേ മാറ്റം നാളെ ഉണ്ടാവാന്‍ പോകുന്നില്ലെന്ന് നമുക്ക് അറിയാം. 2014ലും 2019ലും കോണ്‍ഗ്രസ് തോറ്റു. പാര്‍ട്ടിയില്‍ തിരഞ്ഞെടുപ്പ് നടന്നത് കൊണ്ട് എല്ലാം മാറില്ല. ജനങ്ങളുമായി നേരിട്ട് ബന്ധപ്പെടണം. എന്താണ് കോണ്‍ഗ്രസെന്ന് അവരെ ബോധ്യപ്പെടുത്തണമെന്നും സിബല്‍ പറഞ്ഞു.

രാഹുല്‍ വരണോ

രാഹുല്‍ വരണോ

രാഹുല്‍ ഗാന്ധി പറയുന്നത് അദ്ദേഹത്തിന് കോണ്‍ഗ്രസ് അധ്യക്ഷനാവേണ്ടെന്നാണ്. ഈ സാഹചര്യത്തില്‍ അധ്യക്ഷന്‍ മാറണമെന്ന് ഞാന്‍ എങ്ങനെയാണ് പറയുക. നേതൃത്വത്തില്‍ എന്തെങ്കിലും മാറ്റം വരണമെങ്കില്‍ പാര്‍ട്ടിയുടെ പ്രമുഖ നേതാവ് തന്നെ നായക റോളിലേക്ക് വരാന്‍ തയ്യാറാവണം എന്നാല്‍ അതുണ്ടാവുന്നില്ല. അതുകൊണ്ട് രാഹുലിന്റെ കാര്യത്തില്‍ ഒന്നും പറയാനില്ല. ജനങ്ങള്‍ രാഹുല്‍ വരുമെന്ന പ്രതീക്ഷയില്ല. ഇത് വ്യക്തികള്‍ക്ക് വേണ്ടിയുള്ള കാര്യമല്ല. രാജ്യത്തെ ഇപ്പോള്‍ ബാധിച്ചിരിക്കുന്ന പ്രശ്‌നത്തില്‍ നിന്ന് രക്ഷിക്കുന്നതിനാണ് പ്രാധാന്യം നല്‍കേണ്ടത്. രാജ്യത്തോടാണ് എന്റെ കൂറ്. ഏതെങ്കിലും വ്യക്തികളോടല്ല. അധീര്‍ ചൗധരി എന്നെ പറ്റി ആശങ്കപ്പെടുന്നതിന് പകരം ബംഗാളിനെ കുറിച്ച് ചിന്തിക്കട്ടെ, അശോക് ഗെലോട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വികാരത്തെ കുറിച്ച് ചിന്തിക്കട്ടെയെന്നും സിബല്‍ വ്യക്തമാക്കി.

കോണ്‍ഗ്രസ് മാറും

കോണ്‍ഗ്രസ് മാറും

കോണ്‍ഗ്രസില്‍ അധ്യക്ഷന്‍ ഉടനുണ്ടാവുമെന്നാണ് വ്യക്തമാകുന്നത്. ഡിജിറ്റല്‍ മാര്‍ഗത്തിലൂടെ പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കാനാണ് കോണ്‍ഗ്രസ് ഒരുങ്ങുന്നത്. വോട്ടെടുപ്പിന്റെ ഭാഗമായി ഡിജിറ്റല്‍ രൂപത്തിലുള്ള ഐഡി കാര്‍ഡുകള്‍ എഐസിസി അംഗങ്ങള്‍ക്ക് വിതരണം ചെയ്യും. ഇവര്‍ക്കാണ് വോട്ട് ചെയ്യാനുള്ള അധികാരമുണ്ടാവുക. രാഹുല്‍ തന്നെയാണ് വരികയെന്ന് നേതാക്കള്‍ ഉറപ്പിച്ചിരിക്കുകയാണ്. കപില്‍ സിബലിനും ആനന്ദ് ശര്‍മയ്ക്കും ഗുലാം നബി ആസാദിനും പുതിയ റോള്‍ വര്‍ക്കിംഗ് കമ്മിറ്റിയില്‍ ഉണ്ടാവുമോ എന്ന് തിരഞ്ഞെടുപ്പില്‍ അറിയാം.

വിമതരും സമിതിയില്‍

വിമതരും സമിതിയില്‍

സോണിയ കഴിഞ്ഞ ദിവസം നിയമിച്ച പ്രമുഖ കമ്മിറ്റികളില്‍ വിമത നേതാക്കളുമുണ്ട്. സോണിയാ ഗാന്ധി കത്തയച്ച ജി23 നേതാക്കളില്‍ ഗുലാം നബി ആസാദ്, ആനന്ദ് ശര്‍മ, ശശി തരൂര്‍, എന്നിവരാണ് കമ്മിറ്റികളില്‍ ഇടംപിടിച്ചത്. അടുത്തിടെ പാര്‍ട്ടിയെ വിമര്‍ശിച്ച പി ചിദംബരവും സാമ്പത്തിക കമ്മിറ്റിയിലുണ്ട്. അതേസമയം രാഹുല്‍ ഈ നേതാക്കളോട് ഇനിയും ക്ഷമിക്കാന്‍ തയ്യാറായിട്ടില്ല. എന്നാല്‍ ബീഹാര്‍ തിരഞ്ഞെടുപ്പോടെ രാഹുല്‍ അടിമുടി മാറിയിരിക്കുകയാണ്. പരിചയസമ്പത്തുള്ള നേതാക്കളില്ലെങ്കില്‍ പ്രചാരണം നയിക്കാനാവില്ലെന്ന് രാഹുല്‍ തിരിച്ചറിഞ്ഞിരിക്കുകയാണ്.

തിരഞ്ഞെടുപ്പ് നീക്കങ്ങള്‍

തിരഞ്ഞെടുപ്പ് നീക്കങ്ങള്‍

2021ല്‍ അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. പാര്‍ട്ടിക്ക് അധ്യക്ഷനില്ലാതെ തിരഞ്ഞെടുപ്പിനെ നേരിടാനാവില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം തിരിച്ചറിഞ്ഞിരിക്കുകയാണ്. കേരളം അടക്കമുള്ള തിരഞ്ഞെടുപ്പുകള്‍ ജയിക്കുക രാഹുലിന്റെ പ്രധാന ടാര്‍ഗറ്റാണ്. 2018ല്‍ മധ്യപ്രദേശില്‍ അടക്കം പ്രചാരണം നടത്തിയത് പോലെ മുന്നില്‍ നിന്ന് കോണ്‍ഗ്രസിനെ നയിക്കാനാണ് രാഹുല്‍ ആഗ്രഹിക്കുന്നത്. ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം ജനുവരിയില്‍ നേതാക്കള്‍ എഐസിസി സെഷന്‍ ചേരും.

cmsvideo
  Barack obama criticize rahul gandhi in his book a promised land

  English summary
  adhir chowdhury should focus on bengal instead of criticising me says kapil sibal
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X