കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അൽഖ്വയ്ദ ഭീകരർ പിടിയിലായതിൽ ആശങ്കയറിയിച്ച് അധിർ രഞ്ജൻ: മണ്ഡലം തീവ്രവാദത്തിന്റെ കേന്ദ്രമായി; ബിജെപി

Google Oneindia Malayalam News

ദില്ലി: ശനിയാഴ്ച പുലർച്ചെയാണ് ദേശീയ അന്വേഷണ ഏജൻസി നടത്തിയ റെയ്ഡിൽ പശ്ചിമബംഗാളിൽ നിന്നും കേരളത്തിൽ നിന്നുമായി അൽഖ്വയ്ദ ഭീകരരെ അറസ്റ്റ് ചെയ്യുന്നത്. ആറ് പേരെ പശ്ചിമബംഗാളിൽ നിന്നും മൂന്ന് പേരെ എറണാകുളം ജില്ലയിൽ നിന്നുമാണ് എൻഐഎ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തത്. കേരളത്തിൽ നിർമാണ തൊഴിലാളെന്ന പേരിൽ കഴിഞ്ഞിരുന്നവരാണ് ഇതോടെ കേന്ദ്ര ഏജൻസിയുടെ പിടിയിലായിട്ടുള്ളത്.

 കേരളത്തിൽ കള്ളക്കടത്തുകാരുടെ ഗവൺമെന്റ്, കുട്ടനാട്ടിൽ ബിജെപിക്ക് വിജയപ്രതീക്ഷ; വിവി രാജേഷ് പറയുന്നു കേരളത്തിൽ കള്ളക്കടത്തുകാരുടെ ഗവൺമെന്റ്, കുട്ടനാട്ടിൽ ബിജെപിക്ക് വിജയപ്രതീക്ഷ; വിവി രാജേഷ് പറയുന്നു

വിശദമായ അന്വേഷണം

വിശദമായ അന്വേഷണം

കോൺഗ്രസ് എംപിയും പ്രതിപക്ഷ നേതാവുമായ അധിർ രഞ്ജൻ ചൌധരിയാണ് സംഭവത്തിൽ ആശങ്ക പ്രകടിപ്പിച്ച് രംഗത്തെത്തിയിട്ടുുള്ളത്. പശ്ചിമബംഗാളിലെ മുർഷിദാബാദിലെ ബെഹ്റാംപൂരിൽ നിന്നുള്ള എംപിയാണ് അധിർ രഞ്ജൻ ചൌധരി. തന്റെ മണ്ഡലത്തിൽ നിന്നന് ആറ് അൽഖ്വയ്ദ ഭീകരർ അറസ്റ്റിലായതോടെയാണ് കോൺഗ്രസ് നേതാവ് രംഗത്തത്തിയിട്ടുള്ളത്. സംഭവത്തിൽ പാകിസ്താൻ കേന്ദ്രമായി പ്രവർത്തിക്കുന്ന അൽഖ്വയ്ദയുമായുള്ള ബന്ധത്തെക്കുറിച്ച് എൻഐഎ വിശദമായ അന്വേഷണം നടത്തണമെന്നും എംപി ആവശ്യപ്പെടുന്നു.

തീവ്രവാദത്തിന്റെ കേന്ദ്രം

തീവ്രവാദത്തിന്റെ കേന്ദ്രം


പശ്ചിമബംഗാളിൽ നിന്ന് ആറ് അൽഖ്വയ്ദ ഭീകരർ അറസ്റ്റിലായ സംഭവത്തിൽ രൂക്ഷവിമർശനവുമായി രംഗത്തെത്തിയ ബിജെപി ഐടി സെൽ തലവൻ അമിത് മാളവ്യ മൂർഷിദാബാദ് ബംഗാളിലെ തീവ്രവാദത്തിന്റെ കേന്ദ്രമായി മാറിയന്നും ആരോപിച്ചിരുന്നു. തൃണമൂൽ കോൺഗ്രസും, കോൺഗ്രസും ബംഗാളിനെ പാക് ഭീകരതയുടെ കേന്ദ്രമാക്കി മാറ്റിയെന്നും ഐടി സെൽ മേധാവി ആരോപിക്കുന്നു. മുർഷിദാബാദിലെ ബെഹ്റാംപൂരിൽ നിന്നുള്ള എംപിയാണ് അധിർ രഞ്ജൻ ചൌധരിയ്ക്കെതിരെയും ബംഗാളിൽ അധികാരത്തിലിരിക്കുന്ന തൃണമൂൽ കോൺഗ്രസിനെയും രൂക്ഷമായി വിമർശിക്കുകയും ചെയ്തിരുന്നു.

 തൊഴിലാളികളെന്ന പേരിൽ

തൊഴിലാളികളെന്ന പേരിൽ

പാകിസ്താൻ കേന്ദ്രമായി പ്രവർത്തിക്കുന്ന അൽഖ്വയ്ദയുമായി ബന്ധമുള്ള ഒമ്പത് പേരെയാണ് എൻഐഎ ശനിയാഴ്ച പുലർച്ചെ പിടികൂടിയത്. ഇതിൽ ആറ് പേരെ പശ്ചിമബംഗാളിലെ മൂർഷിദാബാദിൽ നിന്നും മൂന്ന് പേരെ എറണാകുളം ജില്ലയിൽ നിന്നുമാണ് എൻഐഎ സംഘം നടത്തിയ റെയ്ഡിൽ പിടികൂടിയത്. മുര്‍ഷിദ് ഹസന്‍, യാക്കൂബ് ബിശ്വാസ്, മൊഷര്‍ഫ് ഹസന്‍ എന്നിവരാണ് കൊച്ചിയില്‍ നിന്നും പിടിയിലായ മൂന്ന് പേര്‍. ഇവര്‍ പശ്ചിമ ബംഗാള്‍ സ്വദേശികളാണെന്നാണ് പ്രാഥമിക വിവരം. കെട്ടിട നിര്‍മ്മാണ തൊഴിലാളികള്‍ എന്ന മറവിലായിരുന്നു മൂന്ന് പേരും കൊച്ചിയില്‍ താമസിച്ചിരുന്നത്. കേരളത്തിൽ അന്യസംസ്ഥാന തൊഴിലാളികളെന്ന വ്യാജേന കഴിഞ്ഞിരുന്നവരാണ് ഇതോടെ കേന്ദ്ര ഏജൻസിയുടെ പിടിയിലായിട്ടുള്ളത്.

Recommended Video

cmsvideo
അന്യസംസ്ഥാന തൊഴിലാളികള്‍ എന്ന പേരില്‍ കേരളത്തില്‍ ഭീകരര്‍
സ്ഫോടക വസ്തുക്കൾ ശേഖരിക്കാൻ ശ്രം

സ്ഫോടക വസ്തുക്കൾ ശേഖരിക്കാൻ ശ്രം


എൻഐഎയുടെ പിടിയിലായ സംഘം രാജ്യത്ത് പലയിടങ്ങളിലായി ഭീകരാക്രമണത്തിന് പദ്ധതിയിട്ടിരുന്നതായാണ് പ്രാഥമികാന്വേഷണത്തിൽവ്യക്തമായിട്ടുള്ളത്. ദില്ലിയിൽ നിന്ന് സ്ഫോടക വസ്തുക്കൾ ശേഖരിച്ച സംഭവത്തിൽ ഇവർ നേരത്തെ നിരീക്ഷണത്തിലായിരുന്നു. അൽഖ്വയ്ദയുടെ നേതൃത്വത്തിലുള്ള സംഘം ഫണ്ട് ശേഖരിക്കുന്നതിന് പുറമേ ആയുധങ്ങളും സ്ഫോടക വസ്തുക്കളും ശേഖരിക്കുന്നതിനായി ദില്ലിയിൽ നിന്ന് പലയിടങ്ങളിലേക്ക് യാത്ര ചെയ്തിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഭീകരരുടെ അറസ്റ്റ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടത്താൻ പദ്ധതിയിട്ടിരുന്ന ആക്രമണങ്ങളെയാണ് തടഞ്ഞിട്ടുള്ളത്.

English summary
Adhir Ranjan Chaudhari shares concern over Al-quaeda operatives arrested in West Bengal, BJP calls its became hotbed of radicalisation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X