കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശശി തരൂര്‍ അല്ല; രാഹുലും വിസമ്മതിച്ചു, ലോക്‌സഭയിലെ കോണ്‍ഗ്രസ് കക്ഷി നേതാവ് അധിര്‍ ചൗധരി

Google Oneindia Malayalam News

ദില്ലി: ലോക്‌സഭയിലെ കോണ്‍ഗ്രസ് കക്ഷി നേതാവായി അധിര്‍ രഞ്ജന്‍ ചൗധരിയെ തിരഞ്ഞെടുത്തു. കോണ്‍ഗ്രസ് ബംഗാള്‍ പിസിസി അധ്യക്ഷനാണ് ഇദ്ദേഹം. രാഹുല്‍ ഗാന്ധി ഈ പദവി ഏറ്റെടുക്കാന്‍ നേരത്തെ വിസമ്മതിച്ചിരുന്നു. തുടര്‍ന്നാണ് കരുത്തനായ മറ്റൊരാളെ തേടിയത്. ശശി തരൂര്‍ എംപി ഉള്‍പ്പെടെയുള്ളവര്‍ പരിഗണനയിലുണ്ടായിരുന്നു. എന്നാല്‍ നറുക്ക് വീണത് അധിര്‍ രഞ്ജന്‍ ചൗധരിക്കാണ്.

Adhir

കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച് എല്ലാ പാര്‍ലമെന്റ് സമിതികളിലും ഇദ്ദേഹം അംഗമാകും. അധിര്‍ ചൗധരിയെ തിരഞ്ഞെടുത്ത കാര്യം കോണ്‍ഗ്രസ് നേതൃത്വം ലോക്‌സഭയെ രേഖാമൂലം അറിയിച്ചു. ലോക്‌സഭയിലെ ഏറ്റവും വലിയ രണ്ടാംകക്ഷിയാണ് കോണ്‍ഗ്രസ്. 52 സീറ്റാണ് ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ലഭിച്ചത്.

എന്നാല്‍ പ്രതിപക്ഷ നേതാവ് പദവി ഇത്തവണയും കോണ്‍ഗ്രസിന് ലഭിച്ചില്ല. മൊത്തം സഭാംഗങ്ങളുടെ പത്ത് ശതമാനം അംഗങ്ങളുടെ പിന്തുണയുണ്ടെങ്കില്‍ മാത്രമേ പ്രതിപക്ഷ നേതാവ് പദവി ലഭിക്കുകയുള്ളൂ. കഴിഞ്ഞ ലോക്‌സഭയിലും കോണ്‍ഗ്രസിന് പ്രതിപക്ഷ നേതൃ പദവി ലഭിച്ചിരുന്നില്ല. വിഷയം ഉന്നയിച്ച് സുപ്രീംകോടതിയെ കോണ്‍ഗ്രസ് സമീപിച്ചെങ്കിലും കോടതി ഇടപെടാന്‍ വിസമ്മതിച്ചു. സമാനമായ സാഹചര്യം ഇന്ദിരാ ഗാന്ധി പ്രധാനമന്ത്രിയായ ഘട്ടത്തിലും സഭയിലുണ്ടായിട്ടുണ്ട്.

ഇറാന്‍ അതിര്‍ത്തിയിലേക്ക് 1000 യുഎസ് സൈനികര്‍; മുന്നറിയിപ്പുമായി ചൈന, പദ്ധതി തുടങ്ങുമെന്ന് ഇറാന്‍ഇറാന്‍ അതിര്‍ത്തിയിലേക്ക് 1000 യുഎസ് സൈനികര്‍; മുന്നറിയിപ്പുമായി ചൈന, പദ്ധതി തുടങ്ങുമെന്ന് ഇറാന്‍

നാലു പേരെയാണ് ലോക്‌സഭയിലെ കക്ഷി നേതാവായി കോണ്‍ഗ്രസ് പരിഗണിച്ചിരുന്നത്. മുന്‍ കേന്ദ്രമന്ത്രിമാരായ മനീഷ് തിവാരി, ശശി തരൂര്‍, പശ്ചിമ ബംഗാള്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ അധിര്‍ രഞ്ജന്‍ ചൗധരി, കേരളത്തിലെ കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എന്നിവരെയാണ് പരിഗണിച്ചത്. ഇതില്‍ മുതിര്‍ന്ന അംഗങ്ങള്‍ ചൗധരിയും കൊടിക്കുന്നിലുമാണ്. ഇവരാണ് കഴിഞ്ഞ ദിവസം സര്‍വകക്ഷി യോഗത്തില്‍ കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ചത്.

English summary
Adhir Ranjan Chowdhury elected as Leader Of Congress In Lok Sabha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X