കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സോണിയാ ഗാന്ധിയുടെ നേത്യത്തില്‍ കോണ്‍ഗ്രസ് കൂടുതല്‍ ശക്തമാകുമെന്ന് അധീര്‍ രഞ്ജന്‍ ചൗധരി

Google Oneindia Malayalam News

ദില്ലി: ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധിയുടെ നേതൃത്വത്തിന്‍ കീഴില്‍ പാര്‍ട്ടി കൂടുതല്‍ ശക്തമാകുമെന്ന് കോണ്‍ഗ്രസ് ലോക്സഭാ കക്ഷി നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി. സ്വാതന്ത്രത്തിന് മുമ്പ് തന്നെ നെഹ്രു-ഗാന്ധി കുടുംബവുമായി കോണ്‍ഗ്രസ് പാര്‍ട്ടി ബന്ധപ്പെട്ടു കിടക്കുന്നു. രാജ്യത്തിന് വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ചവരാണ് ഇന്ദിരാഗാന്ധിയും രാജീവ് ഗാന്ധിയും. എല്ലാ കോണ്‍ഗ്രസ് അംഗങ്ങളും ഈ കുടുംബത്തെ ബഹുമാനിക്കുന്നവരാണെന്നും അദ്ദേഹം പറഞ്ഞു.

സംവരണ വിഷയത്തില്‍ ഇരുവിഭാഗങ്ങളും തമ്മില്‍ തുറന്ന ചര്‍ച്ച വേണമെന്ന് മോഹന്‍ ഭാഗവത്സംവരണ വിഷയത്തില്‍ ഇരുവിഭാഗങ്ങളും തമ്മില്‍ തുറന്ന ചര്‍ച്ച വേണമെന്ന് മോഹന്‍ ഭാഗവത്

പാര്‍ട്ടിയുടെ നേതൃത്വത്തിലേക്ക് നെഹ്രു-ഗാന്ധി കുടുംബത്തില്‍ നിന്ന് ഒരാളെ തിരഞ്ഞെടുക്കുന്നത് രാജ്യത്ത് ഉടനീളമുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് അതിയായ സന്തോഷം നല്‍കും. സോണിയ ഗാന്ധിയെ ഇടക്കാല പ്രസിഡന്‍റായി ലഭിച്ചത് പാര്‍ട്ടിക്ക് ഏറെ ഗുണംചെയ്യുമെന്നും അധീര്‍ ര‍ഞ്ജന്‍ അഭിപ്രായപ്പെട്ടു. മൂര്‍ഷിദാബാദില്‍ വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

sonia

''ഞങ്ങളെല്ലാവരും മുമ്പ് അവരുടെ കീഴിൽ പ്രവർത്തിച്ചിട്ടുണ്ട്. ഇനിയും ഞങ്ങള്‍ അവരുടെ കീഴിൽ ഇനിയും സന്തോഷത്തോടെ പ്രവർത്തിക്കും. പുതിയ പ്രസിഡന്റിന്റെ നിയമനത്തിനായി ഞങ്ങൾ കാത്തിരിക്കുന്നുവെങ്കിലും.സോണിയ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് കൂടുതൽ ശക്തമാകുമെന്ന് ഞങ്ങൾക്ക് പൂർണ വിശ്വാസമുണ്ട്," ആദിർ രഞ്ജൻ ചൗധരി കൂട്ടിച്ചേർത്തു.

തൊട്ടാല്‍ വിവരമറിയും; അടിച്ചാല്‍ തിരിച്ചടിക്കാന്‍ പാക് അതിര്‍ത്തിയിലേക്ക് യുദ്ധസജ്ജ സേനയുമായി ഇന്ത്യതൊട്ടാല്‍ വിവരമറിയും; അടിച്ചാല്‍ തിരിച്ചടിക്കാന്‍ പാക് അതിര്‍ത്തിയിലേക്ക് യുദ്ധസജ്ജ സേനയുമായി ഇന്ത്യ

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാം

Name of Donee: CMDRF

Account Number : 67319948232

Bank: State Bank of India

Branch: City branch, Thiruvananthapuram

IFSC Code: SBIN0070028

Swift Code: SBININBBT08

keralacmdrf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകള്‍ നല്‍കാവുന്നതാണ്.

English summary
adhir ranjan chowdhury on sonia
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X