കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യെല്ലോ എക്‌സ്പാന്‍ഷന്‍.... ചൈന സൂക്ഷിച്ചോ? ഞെട്ടിച്ച് അധീര്‍ ചൗധരി, മോദിയോട് പറയാനുള്ളത്, വിവാദം!!

Google Oneindia Malayalam News

ദില്ലി: കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരിയുടെ ചൈനീസ് പ്രസ്താവന വന്‍ വിവാദമാകുന്നു. തായ്‌വാനുമായുള്ള നയതന്ത്ര ബന്ധം താമസിയാതെ തന്നെ ഇന്ത്യ ശക്തമാക്കണമെന്നായിരുന്നു ആദ്യ നിര്‍ദേശം. ഒരു മില്യണ്‍ മാസ്‌കുകള്‍ ഇന്ത്യക്ക് തായ്‌വാന്‍ സംഭാവന നല്‍കിയതിന് പിന്നാലെയായിരുന്നു ഈ പരാമര്‍ശം. ഇതിന് ശേഷമാണ് ചൈനയ്‌ക്കെതിരെ അദ്ദേഹം രംഗത്ത് വന്നത്. ചൈന സൂക്ഷിച്ചോ, ഇന്ത്യന്‍ സേനയ്ക്ക് നിങ്ങളെ പോലുള്ള വിഷപാമ്പുകളെ എങ്ങനെ നേരിടണമെന്ന് അറിയാം. ലോകം മുഴുവന്‍ നിങ്ങളുടെ ആധിപത്യം ഉറപ്പിക്കാന്‍ ശ്രമത്തെ ശരിക്കും നിരീക്ഷിക്കുന്നുണ്ടെന്നായിരുന്നു ചൗധരിയുടെ പ്രസ്താവന.

1

നിലവില്‍ ചൈനയുമായും തായ്‌വാനുമായും ഒരേസമയം ഒരു രാജ്യത്തിന് ബന്ധം പുലര്‍ത്താനാവില്ല. ചൈന സ്വതന്ത്ര പ്രവിശ്യയായി തായ്‌വാനെ അംഗീകരിച്ചിട്ടില്ല. ചൈനീസ് മേഖലയാണെന്ന് അവര്‍ വാദിക്കുന്നു. ലോകാരോഗ്യ സംഘടനയില്‍ അംഗത്വം നേടാനുള്ള തായ്‌വാന്റെ ശ്രമത്തെ വരെ ചൈന തടഞ്ഞിരുന്നു. അതേസമയം ചൗധരിയുടെ പ്രസ്താവനയില്‍ വംശീയത നിറഞ്ഞിട്ടുണ്ട്. യെല്ലോ എക്‌സാപന്‍ഷനിസ്റ്റ് എന്ന പ്രയോഗം ചൈനീസ് വംശജരെ സൂചിപ്പിക്കുന്നതാണ്. വിമര്‍ശനം കടുത്തതോടെ ഈ ട്വീറ്റ് അദ്ദേഹം പിന്‍വലിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് ചൗധരിയുടെ പ്രസ്താവനയെ തള്ളിയിട്ടുണ്ട്.

ഇന്ത്യന്‍ സൈന്യവും ചൈനീസ് സൈന്യവും നേരത്തെ സിക്കിമില്‍ നേര്‍ക്കുനേര്‍ വന്നിരുന്നു. ഇരുവരും തമ്മില്‍ ഉന്തും തള്ളും നടന്നിരുന്നു. പിന്നീട് ചര്‍ച്ചകളിലൂടെയാണ് ഇത് പരിഹരിച്ചത്. നാകുലാ സെക്ടറിലായിരുന്നു പ്രശ്‌നം ഉണ്ടായത്. ഇതാണ് അധീര്‍ ചൗധരിയുടെ ട്വീറ്റിലെ പ്രധാന കാരണം. കോണ്‍ഗ്രസിന്റെ പാര്‍ലമെന്ററി നേതാവായത് കൊണ്ടാണ് അദ്ദേഹം വിവാദം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്. ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമിയും ചൗധരിയെ പരിഹസിച്ചിട്ടുണ്ട്. ട്വീറ്റ് പിന്‍വലിച്ച കാര്യവും സ്വാമി ഉന്നയിച്ചു.

ചൈനയ്‌ക്കെതിരെ ചൗധരി പറഞ്ഞ കാര്യങ്ങള്‍ അദ്ദേഹത്തിന്റെ സ്വന്തം പരാമര്‍ശമാണെന്നും, പാര്‍ട്ടിയുടെ നിലപാടുമായി അതിന് ബന്ധമില്ലെന്നും കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ പറഞ്ഞു. ഇന്ത്യയും ചൈനയും തമ്മില്‍ നയതന്ത്ര ബന്ധത്തെ ശക്തിപ്പെടുത്താനാണ് കോണ്‍ഗ്രസ് താല്‍പര്യപ്പെടുന്നത്. ലോകത്തെ വലിയ സാമ്പത്തിക രാജ്യങ്ങളാണ് ഇന്ത്യയും ചൈനയും. 21ാം നൂറ്റാണ്ടിലെ ലോകത്തിന് വലിയ സംഭാവനങ്ങള്‍ രണ്ട് രാജ്യങ്ങളും നല്‍കുന്നുണ്ടെന്നും ശര്‍മ പറഞ്ഞു. അതേസമയം ചൗധരിയുടെ പരാമര്‍ശം ഇത് ആദ്യമായിട്ടല്ല വിവാദമാകുന്നത്. ചിദംബരത്തെ കുറിച്ചുള്ള ട്വീറ്റും, ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ ചൗധരി പാര്‍ലമെന്റില്‍ നടത്തിയ ചര്‍ച്ചയും വലിയ വിവാദമായിരുന്നു. ഇത് സോണിയാ ഗാന്ധിയെ പോലും ചൊടിപ്പിച്ചിരുന്നു.

English summary
adhir ranjan chowdhury warns china fall in controversy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X