ആദിപുരുഷിന്റെ ആദ്യ ഷോ കാണാനെത്തി കുരങ്ങന്‍; വൈറല്‍ വീഡിയോ, ഹനുമാന് സീറ്റ് ഒഴിച്ചിട്ട് ആരാധകര്‍
മുംബൈ: പ്രഭാസ് നായകനായി എത്തുന്ന ആദിപുരുഷ് സിനിമ കാണാന്‍ ഹനുമാന് ഒരു സീറ്റ് ഒഴിച്ചിട്ടുമെന്ന പ്രസ്താവന വലിയ ചര്‍ച്ചയിലേക്ക് നയിച്ചിരുന്നു. ഇപ്പോഴിതാ ചിത്രം തീയേറ്ററില്‍ എത്തിയതിന് പിന്നാലെ ആദ്യ ഷോ കാണാനെത്തിയ കുരങ്ങിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. പ്രഭാസിന്റെ ആരാധകരാണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. എന്നാല്‍ ഈ വീഡിയോയുടെ ആധികാരികത സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല.
രാമ-രാവണ യുദ്ധം പശ്ചാത്തലമാക്കി ഓം റൗട്ടാണ് ചിത്രം സംവിധാനം ചെയ്തത്. ചിത്രം പ്രദര്‍ശിപ്പിക്കുന്ന എല്ലാ തീയേറ്ററുകളിലും ഹനുമാന് വേണ്ടി ഒരു സീറ്റ് ഒഴിച്ചിടണമെന്ന വാര്‍ത്ത ഏറെ ചര്‍ച്ചയായിരുന്നു. ചിത്രം റിലീസായതോടെ ഹനുമാന് വേണ്ടി ഒരു സീറ്റ് ഒഴിച്ചിടുന്ന ദൃശ്യങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നുണ്ട്.

ഹനുമാന്റെ ചിത്രം ആലേഖനം ചെയ്ത കാവി നിറത്തിലുള്ള മുണ്ട് സീറ്റില്‍ വിരിച്ചിരിക്കുന്നത് വീഡിയോയില്‍ കാണാം. 'ഹനുമാന്റെ ഇരിപ്പിടം' എന്ന് കുറിച്ചുകൊണ്ടാണ് പലരും വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്നത്. ഹനുമാന്‍ ചിത്രം കാണാന്‍ തീയേറ്ററുകളില്‍ എത്തുമെന്ന വിശ്വാസത്തിലാണ് ഇങ്ങനെ ചെയ്യുന്നത്. ചിത്രത്തിന്റെ അണിയറക്കാരാണ് എല്ലാ തീയേറ്ററുകളിലും ഹനുമാന്‍ എത്തുമെന്ന പ്രസ്താവന പുറത്തിറക്കിയത്.
500 കോടി രൂപയോളം മുടക്കി വി എഫ് എക്‌സിന്റെ സഹായത്തോടെയാണ് നിര്‍മ്മിച്ചത്. റിലീസിന് മുമ്പ് തന്നെ ചിത്രം 85 ശതമാനം വരുമാനം തിരിച്ചുപിടിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ന് നാല് മണി മുതല്‍ പല സ്ഥലങ്ങളിലും ഫാന്‍സ് ഷോകള്‍ ആരംഭിച്ചിരുന്നു. രണ്ട് മണിക്ക് തന്നെ ആരാധകര്‍ എല്ലാ തീയേറ്ററുകളിലും എത്തിച്ചേര്‍ന്നിരുന്നു. ഡോലും കൊടികളുമായാണ് ഇവര്‍ തീയേറ്റുകളില്‍ എത്തിയത്.
ആദ്യ ദിനത്തില്‍ തന്നെ മികച്ച കളക്ഷന്‍ നേടാന്‍ സാധിക്കുമെന്നാണ് അനലിസ്റ്റുകള്‍ പറയുന്നത്. പ്രഭാസ് നായകനായി എത്തുന്ന ചിത്രത്തില്‍ രാമനായി വേഷമിടുന്നത് ബോളിവുഡ് താരം സെയ്ഫ് അലി ഖാനാണ്. സണ്ണി സിംഗും കൃതി സാനോനും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ഇന്ത്യയില്‍ ഏറ്റവും മുതല്‍ മുടക്കില്‍ നിര്‍മ്മിച്ച ചിത്രങ്ങളില്‍ ഒന്നാണ് ആദിപുരുഷ്.
250 കോടിയും വി എഫ് എക്‌സിന് വേണ്ടിയാണ് ചെലവഴിച്ചത്. 120 കോടി മാത്രം പ്രഭാസിന്റെ പ്രതിഫലമാണ്. ടി സീരീസ്, റെട്രോഫൈല്‍ ബാനറില്‍ ഭൂഷണ്‍ കുമാറും കൃഷ്ണകുമാറും ഓം റൗട്ടും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. സാഹോയ്ക്കും രാധേശ്യാമിനും ശേഷം നിര്‍മ്മാതാവ് ഭൂഷണ്‍ കുമാറുമായുള്ള പ്രഭാസിന്റെ മൂന്നാമത്തെ ചിത്രമാണ് ആദിപുരുഷ്.












Click it and Unblock the Notifications