കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിനിമയില്‍ കാസ്റ്റിംഗ് കൗച്ചുണ്ട്.... നോ പറഞ്ഞത് കൊണ്ട് വീട്ടിലിരിക്കേണ്ടി വന്നെന്ന് അതിഥി

Google Oneindia Malayalam News

ചെന്നൈ: സിനിമാ മേഖലയിലെ കാസ്റ്റിംഗ് കൗച്ചുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നിത്യേന പുറത്തുവന്നുകൊണ്ടിരിക്കുന്ന വിഷയമാണ്. ഹോളിവുഡിലെ മീടു ക്യാമ്പയിനിലായിരുന്നു തുടക്കം. പിന്നീട് ദക്ഷിണേന്ത്യന്‍ സിനിമയിലേക്കും ബോളിവുഡിലേക്കും വരെ ഇത് എത്തി. തെലുങ്ക് നടി ശ്രീറെഡ്ഡി കാസ്റ്റിംഗ് കൗച്ചിനെതിരെ വമ്പന്‍ പ്രചാരണമാണ് നടത്തിയത്. പല പ്രമുഖരുടെയും പേരുകള്‍ അവര്‍ വെളിപ്പെടുത്തുകയും ചെയ്തിരുന്നു.

എന്നാല്‍ സിനിമാ മേഖലയില്‍ അത്തരം മോശം കാര്യങ്ങളൊന്നും ഇല്ലെന്ന് ആവര്‍ത്തികയായിരുന്നു പ്രമുഖര്‍ ചെയ്തിരുന്നത്. ഇപ്പോഴിതാ പ്രമുഖ ബോളിവുഡ് നടി അദിതി റാവു ഹൈദാരി കാസ്റ്റിംഗ് കൗച്ചിനെതിരെ തുറന്നടിച്ച് രംഗത്തെത്തിയിരിക്കുകയാണ്. തനിക്കും ഇത്തരം അനുഭവം ഉണ്ടായിട്ടുണ്ടെന്നാണ് അവരുടെ വെളിപ്പെടുത്തല്‍. എന്നാല്‍ പ്രമുഖരുടെ പേരുകളൊന്നും വെളിപ്പെടുത്താന്‍ അവര്‍ തയ്യാറായിട്ടില്ല.

കാസ്റ്റിംഗ് കൗച്ച് ഭീകരം

കാസ്റ്റിംഗ് കൗച്ച് ഭീകരം

ഇന്ത്യന്‍ സിനിമാ മേഖലയില്‍ കാസ്റ്റിംഗ് കൗച്ച് യാഥാര്‍ത്ഥ്യമാണെന്ന് അതിഥി പറയുന്നു. താന്‍ ഇതിന്റെ ഇരയാണ്. അവരെന്നോട് പലതും ആവശ്യപ്പെട്ടു. പക്ഷേ വഴങ്ങികൊടുക്കാന്‍ ഞാന്‍ തയ്യാറായിരുന്നില്ല. ഇക്കാരണത്താല്‍ എനിക്ക് സിനിമയില്‍ അവസരം ലഭിക്കാതായി. ജീവിതത്തില്‍ ഒറ്റപ്പെടുന്നു എന്ന തോന്നലായിരുന്നു പിന്നീട്. പലപ്പോഴും ഇക്കാര്യത്തില്‍ പൊട്ടിക്കരഞ്ഞിരുന്നു. എന്നാല്‍ ഒരിക്കലും എന്റെ തീരുമാനത്തില്‍ ദു:ഖം തോന്നിയിരുന്നില്ലെന്നും അതിഥി പറഞ്ഞു.

എട്ടു മാസം വീട്ടിലിരുന്നു

എട്ടു മാസം വീട്ടിലിരുന്നു

ഇത്തരം ആവശ്യങ്ങളൊക്കെ കേട്ടപ്പോള്‍ എനിക്ക് അദ്ഭുതമാണ് ഉണ്ടായത്. അവര്‍ക്കെന്നോട് ഇങ്ങനെയൊക്കെ പറയാന്‍ എങ്ങനെ തോന്നി എന്നാണ് ഞാന്‍ ചിന്തിച്ചത്. പലരെയും ഞാന്‍ മടക്കി അയച്ചു. പക്ഷേ അവരെന്നെ എട്ടുമാസമാണ് വീട്ടിലിരുത്തിയത്. എനിക്ക് അവസരങ്ങള്‍ കിട്ടാതായി ഇതൊക്കെ ഞാന്‍ അവരോട് നോ പറഞ്ഞത് കൊണ്ടായിരുന്നു. പക്ഷേ എന്റെ തീരുമാനങ്ങള്‍ എന്നെ ശക്തിപ്പെടുത്തുകയാണ് ചെയ്തത്. ഏതൊക്കെ സിനിമകളാണ് ഞാന്‍ ചെയ്യേണ്ടത് എന്ന കാര്യത്തില്‍ എനിക്ക് വ്യക്തത വന്നതും ഈ കാലത്താണ്.

2013 മറക്കാനാവാത്ത വര്‍ഷം

2013 മറക്കാനാവാത്ത വര്‍ഷം

എന്നെ സംബന്ധിച്ച് 2013 മറക്കാനാവാത്ത വര്‍ഷമാണ്. വളരെയധികം വേദനയിലൂടെയാണ് ഞാന്‍ ഈ സമയത്ത് കടന്നുപോയത്. വ്യക്തിപരമായും നഷ്ടങ്ങളുണ്ടായി. എന്റെ പിതാവ് മരിച്ചു. തുടങ്ങിയ കാര്യങ്ങളൊക്കെ എന്നെ അലട്ടിയിരുന്നു. അതിന് പുറമേ കാസ്റ്റിംഗ് കൗച്ച് പോലുള്ള അനുഭവങ്ങളും എനിക്ക് പ്രശ്‌നങ്ങളുണ്ടാക്കിയിരുന്നു. എന്നാല്‍ 2014ല്‍ എല്ലാം ശരിയായി. പ്രശ്‌നങ്ങളെയൊക്കെ ഞാന്‍ നേരിട്ടു. വളരെ ശക്തമായി തന്നെ. അതുകൊണ്ട് എളുപ്പത്തില്‍ അതില്‍ നിന്ന് പുറത്തുകടക്കാനായി. ഇതാണ് എന്റെ അനുഭവമെന്നും അതിഥി പറഞ്ഞു.

തുറന്നുപറയണം....

തുറന്നുപറയണം....

കാസ്റ്റിംഗ് കൗച്ച് സത്യമാണെന്ന് പറയാനുള്ള ധൈര്യം നടിമാര്‍ കാണിക്കണം. നമ്മളെ ഒരാള്‍ ദുരുപയോഗം ചെയ്താല്‍ ഒരുപക്ഷേ കരിയറിന്റെ തുടക്കത്തില്‍ നമുക്ക് അതിനോട് പ്രതികരിക്കാന്‍ സാധിക്കില്ല. എന്നാല്‍ ഒരു ഘട്ടം കഴിയുമ്പോള്‍ എല്ലാ നടിമാരും ഇത് തുറന്നു പറയണം. അത് പറയേണ്ടത് അത്യാവശ്യമാണ്. മറ്റുള്ളവരെ കൂടി ബാധിക്കുന്ന വിഷയമാണത്. ഇത്തരം ആളുകളെ പുറത്തുകൊണ്ടുവരേണ്ടതുണ്ടെന്നും അതിഥി വ്യക്തമാക്കി

നിങ്ങള്‍ക്ക് കഴിവുണ്ടെങ്കില്‍.....

നിങ്ങള്‍ക്ക് കഴിവുണ്ടെങ്കില്‍.....

സിനിമയില്‍ അവസരം കുറയുമെന്ന് കരുതിയാണ് പലരും മിണ്ടാതിരിക്കുന്നത്. സിനിമാ മേഖലയില്‍ വലിയൊരു പവര്‍പ്ലേ നടക്കുന്നുണ്ട്. സ്ത്രീകള്‍ക്ക് മേല്‍ അധികാരം നേടാനുള്ള പ്രവണതയാണ് ഇത്. ധീരമായി വേണം ഇതിനെ നേരിടാന്‍. എന്തിനാണ് ഭയപ്പെടുന്നത്. നിങ്ങള്‍ക്ക് കഴിവുണ്ടെങ്കില്‍ തീര്‍ച്ചയായും അവസരങ്ങള്‍ ലഭിച്ചിരിക്കും. ആളുകള്‍ നിങ്ങളെ തേടിയെത്തിയിരിക്കും. അത്തരക്കാര്‍ക്ക് അറിയാന്‍ എന്തുകൊണ്ടാണ് നടിമാര്‍ നിലനില്‍ക്കുന്നതെന്ന്. എന്റെ അനുഭവത്തില്‍ നിന്നാണ് താന്‍ ഇക്കാര്യം പഠിച്ചതെന്നും അതിഥി പറഞ്ഞു.

ഖത്തറിനെ അപമാനിക്കാന്‍ നീക്കം; ഫുട്‌ബോള്‍ മല്‍സരവേദി മാറ്റാനും ശ്രമം!! ദുരൂഹ നീക്കങ്ങള്‍ഖത്തറിനെ അപമാനിക്കാന്‍ നീക്കം; ഫുട്‌ബോള്‍ മല്‍സരവേദി മാറ്റാനും ശ്രമം!! ദുരൂഹ നീക്കങ്ങള്‍

ഇമ്രാന്‍ ഖാന് പ്രധാനമന്ത്രിയുടെ അഭിനന്ദനം.... സമാധാനവും വികസനവും ഉറപ്പാക്കണമെന്ന് മോദി!!ഇമ്രാന്‍ ഖാന് പ്രധാനമന്ത്രിയുടെ അഭിനന്ദനം.... സമാധാനവും വികസനവും ഉറപ്പാക്കണമെന്ന് മോദി!!

English summary
Aditi Rao Hydari opens up on her casting couch experience
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X