കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുല്‍ ഗാന്ധിയ്ക്ക് മാംഗല്യം! സത്യം വെളിപ്പെടുത്തി കോണ്‍ഗ്രസ് എംഎല്‍എ, സോഷ്യല്‍ മീഡിയയില്‍ ആശംസകള്‍

Google Oneindia Malayalam News

ലഖ്നൊ: കര്‍ണാടക തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കെ ഗോസിപ്പില്‍ മുങ്ങി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും റായ് ബറേലി എംഎല്‍എയും. ഇരുവരും വിവാഹിതരാവാന്‍ പോകുന്നുവെന്നതാണ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ പ്രചരിക്കുന്ന വാര്‍ത്ത. വാര്‍ത്തകള്‍ വ്യാപകമായതോടെ സത്യം വെളിപ്പെടുത്തി അദിതി തന്നെയാണ് ആദ്യം രംഗത്തെത്തിയത്. വാര്‍ത്തകള്‍ പുറത്തുവന്നതോടെ രാഹുലിന്റെയും അദിതിയുടേയും ചിത്രങ്ങളും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ശനിയാഴ്ച മുതല്‍ തന്നെ ഫേസ്ബുക്കിലും ട്വിറ്ററിലും രാഹുല്‍- അദിതി സിംഗ് വിവാഹത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ വ്യാപകമായി പ്രത്യക്ഷപ്പെട്ടിരുന്നു. ഇതോടെയാണ് വാര്‍ത്തകള്‍ നിഷേധിച്ച് അദിതി രംഗത്തെത്തിയത്.

 സഹോദരന്‍, സഹോദരന്‍ മാത്രം!!

സഹോദരന്‍, സഹോദരന്‍ മാത്രം!!

രാഹുല്‍ ഗാന്ധി തനിക്ക് രാഖി സഹോദരനാണെന്നും ജേഷ്ഠ സഹോദനരെ പോലെയാണെന്നും തങ്ങള്‍ തമ്മിലുള്ള ബന്ധം തെറ്റിദ്ധരിക്കപ്പെടരുതെന്നും അദിതി പറയുന്നു. ന്യൂസ് 18 ചാനലിനോടാണ് അദിതി വിവാഹ വാര്‍ത്ത നിഷേധിച്ച് രംഗത്തെത്തിയത്. ഇത്തരം അഭ്യൂഹങ്ങള്‍ തന്നെ അസ്വസ്തയാക്കുന്നു. രാഹുല്‍ജി എന്റെ രാഖി സഹോദരനും, ജ്യേഷ്ഠ സഹോദരനും ആണെന്നും, സോഷ്യല്‍ മീഡിയയിലെ ഇത്തരം അഭ്യൂഹങ്ങള്‍ സങ്കടപ്പെടുത്തുന്നെന്നും അവര്‍ പറയുന്നു. ന്യൂസ്18നോട് അദിതി പ്രതികരിച്ചു.

 വിവാഹം മെയ് മാസത്തില്‍?

വിവാഹം മെയ് മാസത്തില്‍?

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടേയും റായ് ബറേലി എംഎല്‍എ അദിതിയുടേയും വിവാഹം എന്ന തരത്തിലും വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. ഇരുവരുടേയും വിവാഹം സംബന്ധിച്ച അഭ്യുഹം ആദ്യം ഉടലെടുക്കുന്നത് റായ്ബറേലിയിലെ വാട്സ്ആപ്പ് ഗ്രൂപ്പിലാണ്. ഇരുവരുടേയും ചിത്രങ്ങള്‍ ഷെയര്‍ ചെയ്യുന്നതിനൊപ്പം ചിലര്‍ രാഹുല്‍ ഗാന്ധിയ്ക്ക് ആശംസകള്‍ നേരുകയും ചെയ്തിട്ടുണ്ട്. പച്ചസാരിയുടുത്ത് അദിതിയും രാഹുല്‍ ഗാന്ധിയുമുള്ള ഫോട്ടോയാണ് ഏറ്റവും അധികം ഷെയര്‍ ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഫോട്ടോയില്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ള വ്യക്തികള്‍ ഗാന്ധി കുടുംബത്തില്‍ നിന്നുള്ളവരോ സിംഗ് കുടുംബത്തില്‍ നിന്നുള്ളവരോ അല്ല.

ആരാണ് അദിതി സിംഗ്

ആരാണ് അദിതി സിംഗ്

അമേരിക്കയിലെ ഡ്യൂക്ക് സര്‍വ്വകലാശാലയില്‍ നിന്ന് എംബിഎ ബിരുദാനന്തര ബിരുദം സ്വന്തമാക്കിയ അദിതി സിംഗ് റായ്ബറേലി എംഎല്‍എയാണ്. ആദ്യത്തെ തിരഞ്ഞെടുപ്പില്‍ റായ്ബറേലിയില്‍ നിന്ന് 90,000 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. അഞ്ച് തവണ റായ്ബറേലി എംഎല്‍എയായ പിതാവ് അഖിലേഷില്‍ നിന്ന് ബാറ്റണ്‍ ഏറ്റുവാങ്ങുന്നതിന് വേണ്ടിയാണ് അതിഥി ഇന്ത്യയിലെത്തിയത്. പ്രിയങ്ക ഗാന്ധിയുടെ അടുത്ത സഹായിമാരില്‍ ഒരാള്‍ കൂടിയാണ് 29കാരിയായ അദിതി സിംഗ്.

English summary
Days ahead of upcoming Karnataka Assembly Elections 2018, rumours of Congress president Rahul Gandhi’s marriage with Raebareli MLA Aditi Singh has been doing rounds on social media. Announcing the marriage in May itself, many pictures of the Congress President with the MLA went viral. Reports said that the rumour were first circulated on some WhatsApp groups in Raebareli.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X