ആദിത്യ എല്‍-1: ഇന്ത്യയുടെ ആദ്യ സൂര്യപഠന ദൗത്യം ഇന്ന് വിക്ഷേപിക്കും, ഉറ്റുനോക്കി ലോകം
ബെംഗളൂരു: ഇന്ത്യയുടെ ആദ്യ സോളാർ ബഹിരാകാശ നിരീക്ഷണ ദൗത്യമായ ആദിത്യ-എൽ1 ഇന്ന് പറന്നുയരും. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പെയിസ് സെന്ററില്‍ നിന്നും രാവിലെ 11.50 നാണ് വിക്ഷേപം. ഇതിനുള്ള തയ്യാറെടുപ്പുകളുടെ അവസാന ഘട്ടത്തിലേക്ക് ഐഎസ്ആർഒ പ്രവശിച്ച് കഴിഞ്ഞു.വിക്ഷേപണത്തിനുള്ള 23 മണിക്കൂർ 40 മിനുട്ട് കൗണ്ട് ഡൗൺ ഇന്നലെ ഉച്ചയ്ക്ക് 12.10ന് ശ്രീഹരിക്കോട്ടയിൽ തുടങ്ങി.
പിഎസ്എല്‍വി റോക്കറ്റാണ് ആദിത്യ പേടകത്തെ ഭൂമിയുടെ ഭ്രമണ പഥത്തിന് പുറത്ത് എത്തിക്കുക. പല ഘട്ടങ്ങളിലായി ഭ്രമണപഥം ഉയർത്തി പേടകം 15 ലക്ഷം കിലോമീറ്റർ അകലെയുള്ള ലക്ഷ്യത്തിലേക്കെത്തും. സൂര്യനെക്കുറിച്ചുള്ള സമഗ്രമായ പഠനത്തിനായി വിക്ഷേപിക്കുന്ന ഇന്ത്യയുടെ ആദ്യത്തെ ഉപഗ്രഹമാണ് ആദിത്യ-എൽ1.

ലഗ്രാഞ്ച് പോയിന്റിന് ചുറ്റുമുള്ള ഹാലോ ഓർബിറ്റിലാണ് പേടകത്തെ സ്ഥാപിക്കുക. ക്രോമോസ്ഫിയറും കൊറോണയും ഉൾപ്പെടെയുള്ള സൂര്യന്റെ മുകളിലെ അന്തരീക്ഷത്തിന്റെ ചലനാത്മകത പഠിക്കുക എന്നതാണ് ആദിത്യ എൽ1 ന്റെ പ്രാഥമിക ലക്ഷ്യം. ക്രോമോസ്ഫെറിക്, കൊറോണൽ താപനം, ഭാഗികമായി അയോണൈസ്ഡ് പ്ലാസ്മയുടെ ഭൗതികശാസ്ത്രം, കൊറോണൽ മാസ് എജക്ഷനുകളുടെയും ഫ്ലെയറുകളുടെയും തുടക്കം എന്നിവയുടെ പഠനവും ആദിത്യ എൽ1 ലക്ഷ്യമിടുന്നു.
സൂര്യനിൽ നിന്ന് ഉത്ഭവിക്കുന്ന കണികാ ചലനാത്മകതയെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുന്നതിന് ഇന്ത്യന്‍ ബഹിരാകാശ പേടകം ഇൻ-സിറ്റു കണികയും പ്ലാസ്മ പരിതസ്ഥിതികളും നിരീക്ഷിക്കും. സോളാർ കൊറോണയുടെ (സൂര്യന്റെ അന്തരീക്ഷത്തിന്റെ ഏറ്റവും പുറത്തുള്ള പ്രദേശം) ഭൗതികശാസ്ത്രവും അതിന്റെ താപനില സംവിധാനങ്ങളും പര്യവേക്ഷണം ചെയ്യാനും ഇത് സഹായിക്കും.
കേരളത്തില്‍ നിന്നും നിർമ്മിച്ചത് ഉള്‍പ്പെടെ ഏഴ് നൂനത പേലോഡുകള്‍ (ശാസ്ത്ര ഉപകരണങ്ങള്‍) പേടകത്തിൽ സജ്ജീകരിച്ചിരിച്ചിട്ടുണ്ട്. ഇതിൽ നാല് പേലോഡുകളെ സൂര്യന്റെ വ്യക്തമായ നിരീക്ഷണങ്ങൾ പകർത്താൻ പ്രാപ്തമാക്കും, ബാക്കിയുള്ള മൂന്ന് പേലോഡുകൾ ഈ ലഗ്രാഞ്ച് പോയിന്റിലെ കണങ്ങളെയും ഫീൽഡുകളെയും കുറിച്ച് ഇൻ- സിറ്റുവിലുള്ള പഠനങ്ങൾ നടത്തും.
സൂര്യക്കാറ്റിനെ കുറിച്ച് പഠിക്കുന്ന പേലോഡായ പാപ്പയാണ് കേരളത്തില്‍ നിർമ്മിച്ചിരിക്കുന്നത്. വിസിബിൾ ലൈൻ എമിഷൻ കൊറോണാഗ്രാഫ്, സോളാർ അൾട്രാവൈലറ്റ് ഇമേജിംഗ് ടെലെസ്കോപ്, സോളാർ ലോ എനർജി എക്സ്റേ സ്പെക്ട്രോമീറ്റർ, ഹൈ എനർജി എൽ1 ഓർബിറ്റിംഗ് എക്സ്റേ സ്പെക്ട്രോമീറ്റർ, ആദിത്യ സോളാർ വിൻഡ് പാർട്ടിക്കിൾ എക്സ്പീരിമെന്റ്, പ്ലാസ്മ അനലൈസർ പാക്കേജ് ഫോർ ആദിത്യ, മാഗ്നെറ്റോമീറ്റർ എന്നിവയാണ് ആദിത്യയിലെ മറ്റ് പേലോഡുകള്‍. എല്ലാ തന്നെ ഇന്ത്യയില്‍ നിർമ്മിച്ചതാണ്.












Click it and Unblock the Notifications