ആദിത്യ എല്‍1 ഭൂമിയുടെ സ്വാധീന മണ്ഡലം പിന്നിട്ടു; ഇതുവരെ സഞ്ചരിച്ചത് 9.2 ലക്ഷം കിലോമീറ്ററുകള്‍
ബെംഗളൂരു: ആദിത്യ എല്‍1 ലഗ്രാഞ്ച് പോയിന്റിലേക്കുള്ള സഞ്ചാരത്തിലാണെന്ന് ഐഎസ്ആര്‍ഒ. ഇതിനോടകം ഇന്ത്യയുടെ സൗര ദൗത്യം ഭൂമിയുടെ സ്വാധീന വലയത്തില്‍ നിന്ന് വിട്ടതായും ഇസ്രൊ വ്യക്തമാക്കി. സൂര്യനും ഭൂമിക്കും ഇടയിലുള്ളതാണ് ഒന്നാം ലഗ്രാഞ്ച് പോയിന്റ്. ഇതിലേക്കാണ് ആദിത്യ എല്‍1 സഞ്ചരിക്കുന്നത്. ഭൂമിയില്‍ നിന്ന് ഏകദേശം 15 ലക്ഷം കിലോമീറ്റര്‍ അകലെയാണ് ലഗ്രാഞ്ച് പോയിന്റുള്ളത്.
സൂര്യനെ യാതൊരു തടസ്സങ്ങളുമില്ലാതെ ആദിത്യ പഠിക്കാന്‍ ഇവിടെ നിന്ന് സാധിക്കും. ഗ്രഹണങ്ങളോ, മറ്റ് ഇരുട്ടുമൂടിയ അവസ്ഥയോ ഇവിടെ നേരിടേണ്ടി വരില്ല. അതേസമയം ഇതുവരെ 9.2 ലക്ഷം കിലോമീറ്റര്‍ ദൂരം ആദിത്യ എല്‍1 യാത്ര ചെയ്തതായും ഇസ്രൊ അറിയിച്ചു.അതേസമയം ഇസ്രൊയുടെ രണ്ടാമത്തെ പേടകമാണ് ഭൂമിയുടെ സ്വാധീന വലയത്തില്‍ നിന്ന് പുറത്തുകടക്കുന്നത്.

നേരത്തെ മാര്‍സ് ഓര്‍ബിറ്റര്‍ മിഷന്‍ ഇതുപോലെ ആ നേട്ടം കൈവരിച്ചിരുന്നു. സെപ്റ്റംബര്‍ രണ്ടിനായിരുന്നു ആദിത്യ എല്‍1 വിക്ഷേപിച്ചത്. സൂര്യന്റെ അന്തരീക്ഷത്തിന്റെ മുകള്‍ ഭാഗത്തെ താപവും, അതുവഴിയുള്ള വികിരണങ്ങളും മൂലം ഭൂമിയുടെ അന്തരീക്ഷത്തിലും കാലാവസ്ഥയിലുമുണ്ടാവുന്ന മാറ്റങ്ങളാണ് ആദിത്യ പഠിക്കുക. ഏഴ് പേലോഡുകള്‍ ആദിത്യയിലുണ്ട്. ഇവ വിവിധ പഠനങ്ങള്‍ക്കായി ഉപയോഗിക്കും. നേരത്തെ ലഗ്രാഞ്ച് പോയിന്റിലെ സാഹചര്യത്തെ കുറിച്ച് ഐഎസ്ആര്‍ഒ വിശകലനം നടത്തിയിരുന്നു.
സൂര്യന്റെ ഫോട്ടോസ്ഫിയര്‍, ക്രോമോസ്ഫിയര്‍, കൊറോണ എന്നീ ഭാഗങ്ങളെയാണ് ആദിത്യ എല്‍1 പഠനത്തിന് വിധേയമാക്കുക, പേടകത്തിലുള്ള ഏഴ് പേലോഡുകളും തദ്ദേശീയമായി നിര്‍മിച്ചവയാണ്. അഞ്ചെണ്ണം ഇസ്രൊയും, രണ്ട് അക്കാദമിക് ഇന്‍സ്റ്റിറ്റ്യൂട്ടുകളും നിര്‍മിച്ചതാണ്. ഭ്രമണപഥത്തില്‍ നിന്ന് മാറ്റം വരുന്നതിനാല്‍ തന്നെ ലഗ്രാഞ്ച് പോയിന്റുകള്‍ ബഹിരാകാശ പേടകങ്ങളുടെ മികച്ച ഇടമായിട്ടാണ് അറിയപ്പെടുന്നത്.
പേടകത്തെ ഭ്രമണപഥത്തില്‍ നിലനിര്‍ത്തുന്നതിന് ആവശ്യമായ ഇന്ധനം ഉള്‍പ്പെടെയുള്ള സൗകര്യങ്ങളും സജ്ജമാക്കിയിട്ടുണ്ട്. ലഗ്രാഞ്ച് പോയിന്റില്‍ നിലയുറപ്പിച്ചിട്ടുള്ള പ്രവര്‍ത്തനക്ഷമമായ ബഹിരാകാശ പേടകങ്ങളുമായി ബന്ധപ്പെട്ട സാഹചര്യങ്ങളും ഇസ്രൊ വിലയിരുത്തുന്നുണ്ട്.












Click it and Unblock the Notifications