ആദിത്യ എല്‍1 മുന്നോട്ട്; നാലാം ഭ്രമണപഥമുയര്‍ത്തലും വിജയകരമെന്ന് ഐഎസ്ആര്‍ഒ
ബെംഗളൂരു: ഇന്ത്യയുടെ പ്രഥമ സൗരദൗത്യം ആദിത്യ എല്‍1 നാലാം ഘട്ട ഭ്രമണപഥമുയര്‍ത്തും വിജയകരമായി പൂര്‍ത്തിയാക്കി. ഐഎസ്ആര്‍ഒയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. വെള്ളിയാഴ്ച്ച പുലര്‍ച്ചെയാണ് നാലാം ഘട്ട ഭ്രമണപഥമുയര്‍ത്തല്‍ പൂര്‍ത്തിയാക്കിയത്. ഭൂമിയില്‍ നിന്ന് കുറഞ്ഞ ദൂരം 256 കിലോമീറ്ററും കൂടിയ ദൂരം 121973 കിലോമീറ്ററും വരുന്ന ദീര്‍ഘവൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലാണ് പേടകം ഇപ്പോഴുള്ളത്.
നാലാം ഭ്രമണപഥത്തില്‍ വലംവെക്കുന്നത് പൂര്‍ത്തിയാക്കിയ ശേഷം പേടകം ഭ്രമണപഥം വിട്ട് ഭൂമിക്കും സൂര്യനുമിടയിലെ ലഗ്രാഞ്ച് പോയിന്റ് ഒന്നിലേക്കുള്ള യാത്ര ആരംഭിക്കും. സെപ്റ്റംബര്‍ പതിനഞ്ചിനായിരിക്കും ഈ യാത്ര തുടങ്ങുക. മൗറീഷ്യസ്, ബെംഗളൂരു, ശ്രീഹരിക്കോട്ട, പോര്‍ട്ട് ബ്ലയര്‍ എന്നിവിടങ്ങളിലെ തങ്ങളുടെ ഭൗമ കേന്ദ്രങ്ങളില്‍ നിന്ന് ഉപഗ്രഹത്തെ പ്രവര്‍ത്തന സമയത്ത് ട്രാക്ക് ചെയ്തതായി ഇസ്രൊ അറിയിച്ചു.

ഫിജി ദ്വീപസമൂഹത്തില്‍ സ്ഥിതി ചെയ്യുന്ന ട്രാന്‍സ്‌പോര്‍ട്ടബിള്‍ ടെര്‍മിനല്‍ പോസ്റ്റ്-ബേണ്‍ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കും.സൂര്യനില്‍ നിന്ന് ഏകദേശം 15 ലക്ഷം കിലോമീറ്റര്‍ അകലെയാണ് ലഗ്രാഞ്ച് പോയിന്റ് വണ്ണുള്ളത്. സെപ്റ്റംബര്‍ രണ്ടിനായിരുന്നു ഇന്ത്യയുടെ സൗരദൗത്യമായ ആദിത്യ എല്‍1 വിക്ഷേപിച്ചത്.
പിന്നീട് മൂന്ന്, അഞ്ച്, 10 തിയതികളിലായി മൂന്ന് തവണയാണ് ഭ്രമണപഥമുയര്‍ത്തിയത്. സൂര്യന് ഏറ്റവും അടുത്തുള്ള പോയിന്റായ ലഗ്രാഞ്ചില്‍ നിന്ന് സൂര്യനില്‍ കാലാവസ്ഥയും, സൗര കൊടുങ്കാറ്റുകളെയും കുറിച്ചെല്ലാം ആദിത്യ എല്‍1 പഠിക്കും.
ആദിത്യ എല്‍1ന്റെ ഭൂമിക്ക് ചുറ്റുമുള്ള 16 ദിവസത്തെ യാത്ര കൂടുതല്‍ ഇതിന് വേണ്ട കൂടുതല്‍ ചലനവേഗത നല്‍കും. ഇത് ലഗ്രാഞ്ച് പോയിന്റിലേക്കുള്ള യാത്രയ്ക്ക് സഹായകരമാകും. 110 ദിവസം നീളുന്ന യാത്രയിലേക്കാണ് ഇനി ആദിത്യ കാലെടുത്ത് വെക്കാന്‍ പോകുന്നത്. ട്രാന്‍സ് ലാഗ്രേറിയന്‍ പോയിന്റ് ഇന്‍സേര്‍ഷന്‍ എന്ന സുപ്രധാന ഘട്ടം ഈ മാസം 19നാണ് തീരുമാനിച്ചിരിക്കുന്നത്.
ഭൂമിയുടെയും സൂര്യന്റെയും ഗുരുത്വ ബലം സമാനമായി അനുഭവപ്പെടുന്ന അഞ്ച് മേഖലകളില്‍ ഒന്നാണ് ലഗ്രാഞ്ച് 1. ഇവിടെ നിന്ന് ഭൂമിയുടെയോ മറ്റ് ഗ്രഹങ്ങളുടെയോ നിഴല്‍ പതിക്കാതെ സൂര്യനെ നന്നായി വീക്ഷിക്കാന്‍ പേടകത്തിന് സാധിക്കും. ഗ്രഹണങ്ങളോ മറ്റ് കാര്യങ്ങളോ ഇതിന് തടസ്സങ്ങളുണ്ടാക്കില്ലെന്ന് ഇസ്രൊ പറയുന്നു. ബഹിരാകാശ കാലാവസ്ഥയില്‍ സൂര്യന്റെ സ്വാധീനവും, സൂര്യനിലെ പ്രവര്‍ത്തനങ്ങളും ഏറ്റവും കൃത്യമായി വീക്ഷിക്കാന്‍ ഇതിലൂടെ ആദിത്യക്ക് സാധിക്കും.
ഏഴ് സയന്റിഫിക് പേലോഡുകളും ആദിത്യ എല്‍ 1ലുണ്ട്. തദ്ദേശീയമായി വികസിപ്പിച്ചെടുത്തതാണ് ഇതെല്ലാം. ഫോട്ടോസ്ഫിയര്‍, ക്രോമോസ്ഫിയര്‍, സൂര്യന്റെ പുറം പാളികള്‍ അഥവാ കൊറോണ എന്നിവയാണ് ഈ പേലോഡുകള്‍ നിരീക്ഷിക്കുക. ഇതിനായി ഇലക്ട്രോമാഗ്നറ്റിക് കണങ്ങളും, കാന്തിക മണ്ഡല ഡിറ്റക്ടറുകളുമുണ്ട്.












Click it and Unblock the Notifications