ആദിത്യ എല്‍1ന്റെ മൂന്നാം ഘട്ട ഭ്രമണപഥം ഉയര്‍ത്തലും വിജയകരമെന്ന് ഐഎസ്ആര്‍ഒ
ന്യൂഡല്‍ഹി: ഇന്ത്യയുടെ സൂര്യ പഠന ദൗത്യം ആദിത്യ എല്‍1ന്റെ മൂന്നാം ഘട്ട ഭ്രമണപഥം ഉയര്‍ത്തലും വിജയകരം. ഐഎസ്ആര്‍ഒ തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്. ശനിയാഴ്ച്ച പുലര്‍ച്ചെയോടെയാണ് മൂന്നാം ഘട്ട ഭ്രമണപഥം ഉയര്‍ത്തല്‍ വിജയകരമായി നടന്നത്.
ഇസ്രൊയുടെ ടെലിമെട്രി, ട്രാക്കിംഗ് ആന്‍ഡ് കമാന്‍ഡിംഗ് നെറ്റ്‌വര്‍ക്കാണ് ഈ ദൗത്യം നടത്തിയത്. ഭൂമിയില്‍ നിന്നും 296 മുതല്‍ 71767 കിലോമീറ്റര്‍ വരെ അകലത്തിലുള്ള ഭ്രമണപഥത്തിലേക്കാണ് ആദിത്യ എല്‍ വണ്ണിനെ എത്തിച്ചത്. അതേസമയം സെപ്റ്റംബര്‍ 15ന് പുലര്‍ച്ചെ രണ്ട് മണിക്കാണ് നാലാം ഘട്ട ഭ്രമണപഥം ഉയര്‍ത്തല്‍.

സൂര്യനെ പഠിക്കാന്‍ ലഗ്രാഞ്ച് പോയിന്റിലേക്കാണ് ഇപ്പോള്‍ ആദിത്യ എല്‍1 സഞ്ചരിക്കുന്നത്. ഭൂമിയില്‍ നിന്ന് 1.5 മില്യണ്‍ കിലോമീറ്റര്‍ അകലെയാണ് ഈ പോയിന്റുള്ളത്. നേരത്തെ ആദ്യ രണ്ട് ഭ്രമണപഥം ഉയര്‍ത്തലും വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു. സെപ്റ്റംബര്‍, മൂന്നിനും, അഞ്ചിനുമായിരുന്നു ഭ്രമണപഥം ഉയര്‍ത്തിയത്. നാലാംതവണയും ഭ്രമണപഥം ഉയര്‍ത്തിയ ശേഷമാകും പേടകം ഭൂമിയുടെ ഭ്രമണപഥം വിട്ട് ഒന്നാം ലഗ്രാഞ്ച് പോയിന്റിലേക്കുള്ള യാത്ര തുടങ്ങുക.
നാല് മാസം അഥവാ 125 ദിവസം നീളുന്ന യാത്രയാണ് ആദിത്യ എല്‍ വണ്ണിന്റേത്. എല്‍വണ്ണിന് ചുറ്റുമുള്ള ഹാലോ ഓര്‍ബിറ്റില്‍ പേടകത്തെ എത്തിക്കുകയാണ് ലക്ഷ്യം. ഇവിടെ നിന്ന് സൂര്യനെ കുറിച്ച് ലഭിക്കുന്ന വിവരങ്ങള്‍ ശാസ്ത്ര മേഖലയില്‍ വലിയ മാറ്റങ്ങള്‍ക്ക് വഴിവെക്കും. ആദിത്യ എല്‍1 ഇസ്രൊയുടെ മറ്റ് ദൗത്യങ്ങളില്‍ നിന്നും വ്യത്യസ്തമാണ്.












Click it and Unblock the Notifications