ആദിത്യ എല്‍1 ലക്ഷ്യത്തിലേക്ക്; നാല് മണിക്ക് ഹാലോ ഓര്‍ബിറ്റില്‍, അറിയേണ്ടതെല്ലാം
ന്യൂദല്‍ഹി: 127 ദിവസത്തെ യാത്രയ്ക്ക് ശേഷം ഇന്ത്യയുടെ ആദ്യത്തെ സൗരദൗത്യമായ ആദിത്യ-എല്‍1 ബഹിരാകാശ പേടകം ഇന്ന് ഉച്ചയോടെ അന്തിമ ഭ്രമണപഥത്തില്‍ പ്രവേശിക്കും. വൈകുന്നേരം നാല് മണിക്കാണ് ആദിത്യ എല്‍ വണ്‍ ഒന്നാം ലഗ്രാഞ്ച് പോയിന്റിന് ചുറ്റുമുള്ള ഹാലോ ഓര്‍ബിറ്റില്‍ പ്രവേശിക്കുക. ഭൂമിയില്‍ നിന്ന് 15 ലക്ഷം കിലോമീറ്റര്‍ അകലെയാണ് ഹാലോ ഓര്‍ബിറ്റ്.
ഇവിടെ രണ്ടിന്റെയും ഗുരുത്വാകര്‍ഷണ ഫലങ്ങള്‍ പരസ്പരം ഇല്ലാതാക്കുന്നു. ഒരു ബഹിരാകാശ വാഹനം പാര്‍ക്ക് ചെയ്യുന്നതിനും സൂര്യനെ നിരീക്ഷിക്കുന്നതിനും താരതമ്യേന സ്ഥിരതയുള്ള പോയിന്റാണിത് എന്നാണ് ബഹിരാകാശ ശാസ്ത്രജ്ഞര്‍ പറയുന്നത്. എന്നിരുന്നാലും എല്‍1 ന്റെ ചുറ്റുമുള്ള ഭ്രമണപഥത്തില്‍ പ്രവേശിക്കുന്നത് മറ്റേതൊരു ഗ്രഹത്തിന് ചുറ്റുമുള്ള ഭ്രമണപഥത്തിലെത്തുന്നത് പോലെ എളുപ്പമല്ല.

അതിനാല്‍ ഈ ദൗത്യത്തിലെ ഏറ്റവും പ്രധാനപ്പെട്ട വെല്ലുവിളിയായി ഈ ഘട്ടം കണക്കാക്കപ്പെടുന്നു. ലഗ്രാഞ്ച് പോയിന്റുകള്‍ താരതമ്യേന സ്ഥിരതയുള്ള സ്ഥാനങ്ങളാണ്. പക്ഷേ വലിച്ചുനീട്ടുന്നതില്‍ നിന്നും സമ്മര്‍ദ്ദങ്ങളില്‍ നിന്നും പൂര്‍ണ്ണമായും മുക്തമല്ല. എന്നിരുന്നാലും സൂര്യനെ നിരീക്ഷിക്കാനും പഠിക്കാനും ഉദ്ദേശിച്ചുള്ള ബഹിരാകാശ ദൗത്യങ്ങള്‍ക്ക് ഈ സ്ഥലങ്ങളാണ് എപ്പോഴും തിരഞ്ഞെടുക്കപ്പെടുന്നത്.
അതിവേഗം സഞ്ചരിക്കുന്ന പേടകത്തിലെ ത്രസ്റ്ററുകളെ കമാന്‍ഡുകളിലൂടെ പ്രവര്‍ത്തിപ്പിച്ചാണ് ഭ്രമണപഥമാറ്റം സാധ്യമാക്കുക. ആദിത്യ എത്തുന്ന എല്‍1 ബിന്ദുവില്‍ നിന്ന് സൂര്യനിലേക്ക് 14.85 കോടി കിലോമീറ്ററുണ്ട്. ബെംഗളുരൂവിലെ ഐ എസ് ആര്‍ ഒ ട്രാക്കിംഗ് ആന്‍ഡ് ടെലിമെട്രി നെറ്റ്വര്‍ക്കില്‍ നിന്നാണ് ആദിത്യ എല്‍ 1 നെ നിയന്ത്രിക്കുന്നത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ രണ്ടിന് വിക്ഷേപിച്ച പേടകം 126 ദിവസത്തെ യാത്രയ്ക്ക് ശേഷമാണ് നിര്‍ദ്ദിഷ്ട ലക്ഷ്യസ്ഥാനത്ത് എത്തുന്നത്.
ദൗത്യം വിജയിച്ചാല്‍ ഒന്നാം ലഗ്രാഞ്ച് പോയിന്റില്‍ ഉപഗ്രഹമെത്തിക്കുന്ന നാലാമത്തെ ബഹിരാകാശ ഏജന്‍സിയായി ഐ എസ് ആര്‍ ഒ മാറും. എല്‍ 1 ല്‍ വിജയകരമായി നിലയുറപ്പിക്കാനായാല്‍ ഗവേഷണവുമായി ബന്ധപ്പെട്ട് അടുത്ത അഞ്ച് വര്‍ഷം പേടകം അവിടെ തന്നെ തുടരും. സെപതംബര്‍ രണ്ടിന് ശ്രീഹരിക്കോട്ടയില്‍ നിന്നാണ് ആദിത്യ എല്‍ 1 വിക്ഷേപിച്ചത്.
ഏഴ് പേ ലോഡുകളാണ് ആദിത്യ എല്‍ വണ്ണില്‍ ഉള്ളത്. വിസിബിള്‍ എമിഷന്‍ ലൈന്‍ കൊറോണോഗ്രാഫ്, സോളാര്‍ അള്‍ട്രാവയലറ്റ് ഇമേജിംഗ് ടെലിസ്‌കോപ്പ്, സോളാര്‍ ലോ എന്‍ര്‍ജി എക്‌സ് റേ സ്‌പെക്ട്രോ മീറ്റര്‍, ഹൈ എനര്‍ജി എല്‍ വണ്‍ ഓര്‍ബിറ്റിങ്ങ് എക്‌സ് റേ സ്‌പെക്ട്രോമീറ്റര്‍ അഥവാ ഒഋഘ1ഛട എന്നിവയാണ് പേ ലോഡുകള്‍.












Click it and Unblock the Notifications