Get Updates
Get notified of breaking news, exclusive insights, and must-see stories!

ആദിത്യ എൽ 1 വിക്ഷേപണം ശനിയാഴ്ച; പേടകം എൽ 1 പോയന്റിൽ എത്തുക 125 ദിവസമെടുത്ത്

ചന്ദ്രയാൻ 3 വിജയത്തിന് പിന്നാലെ സൂര്യനെക്കുറിച്ച് അറിയാനുള്ള ആദ്യ പര്യവേക്ഷണമായ ആദിത്യ എൽ-1 വിക്ഷേപണത്തിന്റെ അവസാന ഘട്ട തയ്യാറെടുപ്പിലാണ് ഐഎസ്ആർഒ. സപ്റ്റംബർ 2 ശനിയാഴ്ച രാവിലെ 11.50 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേയ്സ് സെന്ററിൽ നിന്നാണ് വിക്ഷേപണം നടത്തുക. ആദിത്യ എല്‍ 1 ഘടിപ്പിച്ച പി എസ് എല്‍ വി സി 57 റോക്കറ്റിന്റെ ചിത്രം ഐ എസ് ആർ ഒ പങ്കുവെച്ചിട്ടുണ്ട്.

സോളാർ പ്രവർത്തനങ്ങളും ബഹിരാകാശ കാലാവസ്ഥയിൽ അവയുടെ സ്വാധീനവും തത്സമയം പഠിക്കുകയെന്നതാണ് ദൗത്യത്തിന്റെ ലക്ഷ്യം.'സൂര്യനെയും ബാഹ്യവലയങ്ങളെയും കുറിച്ചുള്ള പഠനമാണ് ദൗത്യത്തിലൂടെ ലക്ഷ്യമിടുന്നത്. മാത്രമല്ല കൊറോണൽ താപനം, മാസ് ഇജക്ഷൻ, ബഹിരാകാശ കാലാവസ്ഥ എന്നീ കാര്യങ്ങളും ദൗത്യം നിരീക്ഷിക്കും', ഐഎസ്ആർ വ്യക്തമാക്കി.ഏകദേശം 378 കോടി രൂപ ചെലവഴിച്ചാണ് ആദിത്യ എല്‍1 വിക്ഷേപണം നടത്തുന്നത്.

solar1-

ഭൂമിയില്‍നിന്ന് ഏകദേശം 15 ലക്ഷം കിലോ മീറ്റര്‍ അകലെയുള്ള എല്‍-1 (ലഗ്രാഞ്ച് പോയന്റ്-1) പോയിന്റിന് ചുറ്റുമുള്ള ഭ്രമണപഥത്തിലാണ് എൽ 1-ആദിത്യ എത്തുക.ഭൂമിയുടെ താഴ്ച ഭ്രമണപഥത്തിലേക്കാണ് ഉപഗ്രഹത്തെ വിക്ഷേപിക്കുക. അവിടെ പ്രൊപ്പൽഷൻ സംവിധാനം ഉപയോഗിച്ച് ക്രമേണയാണ് ഭൂമിയുടെ ആകർഷണ വലയം ഭേദിച്ച് ഉപഗ്രഹം എൽ1 ഭ്രമണപഥത്തിലേക്ക് എത്തുക. 4 മാസമാണ് അവിടെയെത്താൻ സമയമെടുക്കുക.

ലഗ്രാഞ്ച് പോയന്റ്

ഭൂമിയുടെ ഭ്രമണപഥത്തിൽ സൂര്യനും ഭൂമിക്കും ഇടയിൽ ഏകദേശം 1.5 ദശലക്ഷം കിലോമീറ്റർ അകലെയാണ് ലഗ്രാഞ്ച് പോയന്റ്-1 സ്ഥിതി ചെയ്യുന്നത്. ഇവിടെ ഗുരുത്വാകർഷണ ബലങ്ങൾ സന്തുലിതമാണ്. അതുകൊണ്ട് തന്നെ ബഹിരാകാശ പേടകങ്ങൾക്ക് തുടർച്ചയായി കൂടുതൽ ഇന്ധനം ഉപയോഗിക്കാതെ തന്നെ ബഹിരാകാശത്ത് തുടരാൻ സാധിക്കും.

എൽ-1 മുതൽ എൽ 5 വരെ അഞ്ച് പോയിന്റുകളാണ് ഉള്ളത്. ഇവയിൽ, ഭൂമിയോട് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്നതാണ് എൽ-1,എൽ-2 പോയിന്റുകൾ. ഗവേഷണങ്ങൾക്ക് അനുകൂലമാണ് ഈ സ്ഥാനങ്ങൾ എന്ന് ശാസ്ത്രജ്ഞർ പറയുന്നു.

പ്രധാന ലക്ഷ്യങ്ങൾ ഇവയാണ്

  • സോളാർ അപ്പർ അറ്റ്മോസ്ഫെറിക് (ക്രോമോസ്ഫിയറും കൊറോണയും) ചലനാത്മകതയെക്കുറിച്ചുള്ള പഠനം
  • അയോണൈസ്ഡ് പ്ലാസ്മയുടെ ഭൗതികശാസ്ത്രം
  • കൊറോണൽ മാസ് എജക്ഷനുകളുടെ തുടക്കം , ഫ്ലെയറുകൾ എന്നിവയുടെ പഠനം
  • സൂര്യനിൽ നിന്നുള്ള കണിക ചലനാത്മകതയെക്കുറിച്ചുള്ള പഠനത്തിന് വിവരങ്ങൾ നൽകുന്ന ഇൻ-സിറ്റു കണികയും പ്ലാസ്മ പരിസ്ഥിതിയുടേയും നിരീക്ഷണം
  • കൊറോണൽ ഹീറ്റിംഗ്, സോളാർ കാറ്റ് ആക്സിലറേഷൻ, കൊറോണൽ മാഗ്നെറ്റോമെട്രി, അൾട്രാവയലറ്റ് വികിരണത്തിന് സമീപമുള്ള സൗരവികിരണത്തിന്റെ ഉത്ഭവവും നിരീക്ഷണവും
  • കൊറോണൽ, കൊറോണൽ ലൂപ്പുകളുടെ പ്ലാസ്മയുടെ ഡയഗ്നോസ്റ്റിക്സ്; താപനില, വേഗത, സാന്ദ്രത
  • സിഎംഇകളുടെ വികസനം, ചലനാത്മകത, ഉത്ഭവം
  • ക്രോമോസ്ഫിയർ, ബേസ്, എക്സ്റ്റൻഡഡ് കൊറോണ എന്നിവിടങ്ങളിൽ നടക്കുന്ന പ്രക്രിയ
  • സോളാർ കൊറോണയിലെ കാന്തികക്ഷേത്ര ടോപ്പോളജിയും കാന്തികക്ഷേത്ര അളവുകളും
  • ബഹിരാകാശ കാലാവസ്ഥയ്ക്കുള്ള ഡ്രൈവറുകൾ (സൗരവാതത്തിന്റെ ഉത്ഭവം, ഘടന, ചലനാത്മകത.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+