ആദിത്യ L1 വിക്ഷേപണം വിജയം; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
ഡൽഹി: ഇന്ത്യയുടെ ആദ്യ സൗര ദൗത്യമായ ആദിത്യ എൽ-1 വിക്ഷേപണത്തിൽ ഐ എസ് ആർ ഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മുഴുവൻ മനുഷ്യരാശിയുടെയും ക്ഷേമത്തിനായി പ്രപഞ്ചത്തെക്കുറിച്ച് കൂടുതൽ അറിയാനുള്ള അശ്രാന്തമായ ശാസ്ത്രീയ ശ്രമങ്ങൾ തുടരുമെന്ന് പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.
'ചന്ദ്രയാൻ-3ന്റെ വിജയത്തിന് ശേഷവും ഇന്ത്യ ബഹിരാകാശ യാത്ര തുടരുകയാണ്. ഇന്ത്യയുടെ ആദ്യത്തെ സൗരോർജ്ജ ദൗത്യമായ ആദിത്യ -L1 ന്റെ വിജയകരമായ വിക്ഷേപണത്തിന് ISRO യിലെ ഞങ്ങളുടെ ശാസ്ത്രജ്ഞർക്കും എഞ്ചിനീയർമാർക്കും അഭിനന്ദനങ്ങൾ. മുഴുവൻ മനുഷ്യരാശിയുടെയും ക്ഷേമത്തിനായി പ്രപഞ്ചത്തെക്കുറിച്ച് കൂടുതൽ അറിയാനുള്ള അശ്രാന്തമായ ശാസ്ത്രീയ ശ്രമങ്ങൾ ഞങ്ങൽ തുടരും', പ്രധാനമന്ത്രി ട്വീറ്റിൽ പറഞ്ഞു.

അഭിമാന നിമിഷം എന്നായിരുന്നു ശാസ്ത്ര സാങ്കേതിക സഹമന്ത്രി ഡോ.ജിതേന്ദ്ര സിംഗ് പ്രതികരിച്ചത്.'ലോകം മുഴുവനും ശ്വാസമടക്കിപ്പിടിച്ച് ഇത് വീക്ഷിക്കുമ്പോൾ, ഇത് തീർച്ചയായും ഇന്ത്യയെ സംബന്ധിച്ചിടത്തോളം സൂര്യപ്രകാശമുള്ള നിമിഷമാണ്.ഇന്ത്യൻ ശാസ്ത്രജ്ഞർ വർഷങ്ങളോളം ഒരുമിച്ചു രാവും പകലും അദ്ധ്വാനിച്ചു. ഇപ്പോൾ ഇതാ ആ നിമിഷം വന്നിരിക്കുന്നകയാണ്. രാജ്യത്തോടുള്ള പ്രതിജ്ഞ വീണ്ടെടുക്കുന്ന നിമിഷം', മന്ത്രി പറഞ്ഞു. നമ്മുടെ തൊഴിൽ സംസ്കാരത്തിൽ നാം സ്വീകരിക്കാൻ ശ്രമിച്ച ദേശീയ സമീപനത്തിന്റെ സാക്ഷ്യമാണ് ആദിത്യ L1 ന്റെ വിജയകരമായ വിക്ഷേപണം ', അദ്ദേഹം പറഞ്ഞു.
ആദിത്യ എൽ 1 നെ ശരിയായ ഭ്രമണപഥത്തിൽ എത്തിക്കുന്നതിനുള്ള വ്യത്യസ്തമായ ദൗത്യ സമീപനത്തിന് പിഎസ്എൽവിയെ അഭിനന്ദിക്കുകയാണെന്ന് ഐ എസ് ആർ ഒ ചെയർമാൻ എസ് സ്വാമിനാഥ് പറഞ്ഞു. ഉപഗ്രഹത്തെ മുന്‍കൂര്‍ നിശ്ചയിച്ച ഭ്രമണപഥത്തില്‍ കൃത്യമായി സ്ഥാപിക്കാൻ സാധിച്ചെന്നും ഇതോടെ ഉപഗ്രഹം ലാഗ്രേഞ്ച് പോയന്റ് ലക്ഷ്യമാക്കിയുള്ള യാത്ര ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ന് രാവിലെയോടെയായിരുന്നു ഇന്ത്യയുടെ ആദ്യ സോളാര്‍ സ്‌പേസ് ഒബ്‌സര്‍വേറ്ററി ദൗത്യമായ ആദിത്യ എല്‍1 ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്റിൽ നിന്നും വിക്ഷേപിച്ചത്.ഭൂമിയില്‍ നിന്ന് 15 ലക്ഷം കിമീ അകലെയുള്ള ലഗ്രാഞ്ച് പോയന്റ് 1 (എല്‍ 1) ലാണ് ഉപഗ്രഹത്തെ എത്തിക്കുക. അഞ്ച് വര്‍ഷവും എട്ട് മാസവുമാണ് ദൗത്യത്തിന്റെ കാലാവധി. ബഹിരാകാശത്തെ കാലസ്ഥ, സൗര കൊടുങ്കാറ്റ്, സൂര്യന്റെ പുറംഭാഗത്തെ താപ വ്യതിയാനം തുടങ്ങിയ കാര്യങ്ങളാണ് പ്രധാനമായും ആദിത്യ പഠിക്കുക












Click it and Unblock the Notifications