Get Updates
Get notified of breaking news, exclusive insights, and must-see stories!

ചരിത്ര നിമിഷത്തിന് സാക്ഷ്യം വഹിക്കാം; ആദിത്യ എൽ-1 വിക്ഷേപണം നേരിട്ട് കാണാം; ചെയ്യേണ്ടത് ഇക്കാര്യം

ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷനായ ഐ എസ് ആർ ഒ ഇന്ത്യയുടെ ആദ്യത്തെ സൂര്യദൗത്യമായ ആദിത്യ-എൽ 1 സെപ്റ്റംബർ 2 ന് ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിൽ നിന്ന് വിക്ഷേപിക്കാൻ ഒരുങ്ങുകയാണ്. സൂര്യനെ കുറിച്ച് പഠിക്കുന്ന ആദ്യത്തെ ബഹിരാകാശ അധിഷ്ഠിത പര്യവേക്ഷണമായ ആദിത്യ-എൽ 1 ന്റെ വിക്ഷേപണം 2023 സെപ്തംബർ 2 ന് ശ്രീഹരിക്കോട്ടയിൽ നിന്ന് പകൽ 11:50 നാണ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത് എന്നാണ് ഐ എസ് ആർ ഒ അറിയിച്ചിരിക്കുന്നത്.

ചന്ദ്രായാൻ 3 വിജയത്തിന് ശേഷമുള്ള പുതിയ ദൗത്യത്തിന്റെ വിക്ഷേപണം നേരിൽ കാണാനുള്ള അവസരം ഐ എസ് ആർ ഒ തയ്യാറാക്കുന്നുണ്ട്. ശ്രീഹരിക്കോട്ടയിലെ ലോഞ്ച് വ്യൂ ഗാലറിയിൽ നിന്നുള്ള വിക്ഷേപണത്തിന് സാക്ഷ്യം വഹിക്കാൻ ഐ എസ് ആർ ഒ പൗരന്മാരെ ക്ഷണിച്ചിരിക്കുകയാണ്. ബഹിരാകാശ ഏജൻസി ഒരു രജിസ്ട്രേഷൻ ലിങ്കും നൽകിയിട്ടുണ്ട്, ഐ എസ് ആർ ഒയുടെ ട്വീറ്റിൽ ലിങ്ക് നൽകിയിട്ടുണ്ട്. ഓഗസ്റ്റ് 29 മുതൽ 12 മണി മുതൽ രജിസ്ട്രേഷൻ താൽക്കാലികമായി പ്രവർത്തനക്ഷമമാക്കും.

solar

ആദിത്യ-എൽ1 മിഷന്റെ വിക്ഷേപണം കാണാൻ നിങ്ങൾക്ക് താൽപ്പര്യമുണ്ടെങ്കിൽ, ശ്രീഹരിക്കോട്ടയിലെ ലോഞ്ച് പാഡ് സന്ദർശിക്കാൻ നിങ്ങൾക്ക് എങ്ങനെ രജിസ്റ്റർ ചെയ്യാമെന്ന് നോക്കാം. സന്ദർശകരുടെ രജിസ്‌ട്രേഷൻ ഓഗസ്റ്റ് 29ന് ഉച്ചയ്ക്ക് 12 മണിക്ക് ആരംഭിക്കും.

രജിസ്റ്റർ ചെയ്യാൻ ചെയ്യേണ്ടത്:

lvg.shar.gov.in എന്ന ഐ എസ് ആർ ഒ വെബ്സൈറ്റ് സന്ദർശിക്കുക

രജിസ്റ്റർ ബട്ടണിൽ ക്ലിക്ക് ചെയ്ത് ആവശ്യമായ വിവരങ്ങൾ നൽകുക.

ആവശ്യമായ വിശദാംശങ്ങൾ നിങ്ങളുടെ ഇമെയിൽ വിലാസത്തിൽ ലഭിക്കും.

ലോഞ്ച് വ്യൂ ഗാലറിക്ക് പുറമേ, ഇന്ത്യൻ ബഹിരാകാശ പദ്ധതിയുടെ ചരിത്രവും ഓർഗനൈസേഷന്റെ ഭാവി അഭിലാഷങ്ങളും കാണിക്കുന്ന ബഹിരാകാശ മ്യൂസിയത്തിലേക്കും സന്ദർശകർക്ക് പ്രവേശനമുണ്ട്.

കുറിപ്പ്: ശ്രീഹരിക്കോട്ടയിൽ നിന്ന് 18 കിലോമീറ്റർ അകലെയുള്ള സുല്ലൂർപേട്ടയാണ് ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ.

ആദിത്യ-എൽ1 മിഷനെ കുറിച്ച് കൂടുതൽ:

സൂര്യനെ കുറിച്ച് പഠിക്കുന്ന ആദ്യത്തെ ബഹിരാകാശ അധിഷ്ഠിത ഇന്ത്യൻ ദൗത്യമായിരിക്കും ആദിത്യ എൽ1. സോളാർ പ്രവർത്തനങ്ങളും ബഹിരാകാശ കാലാവസ്ഥയിൽ അവയുടെ സ്വാധീനവും തൽസമയം പഠിക്കുകയെന്നത് ആണ് ദൗത്യത്തിന്റെ ലക്ഷ്യം.'സൂര്യനെയും ബാഹ്യവലയങ്ങളെയും കുറിച്ചുള്ള പഠനം ആണ് ദൗത്യത്തിലൂടെ ലക്ഷ്യമിടുന്നത്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+