ആദിത്യ എല്‍1ന്റെ ആദ്യ ഭ്രമണപഥം ഉയര്‍ത്തല്‍ വിജയം; അടുത്ത ഘട്ടം ചൊവ്വാഴ്ച്ച
ന്യൂഡല്‍ഹി: ഇന്ത്യയുടെ സൗര ദൗത്യമായ ആദിത്യ എല്‍1ന്റെ ആദ്യ ഭ്രമണപഥം ഉയര്‍ത്തി വിജയകരം. ഐഎഎസ്ആര്‍ഒയാണ് ഇക്കാര്യം അറിയിച്ചത്. ഭൂമിയുടെ ഏറ്റവും അടുത്ത ഭ്രമണപഥത്തില്‍ നിന്ന് അടുത്ത ഭ്രമണപഥത്തിലേക്ക് ഉയര്‍ത്തല്‍ പ്രക്രിയയാണ് ഇന്ന് നടന്നത്.
വൃത്താകൃതിയിലുള്ള ഭൂമിയോട് ഏറ്റവും അടുത്തുള്ള ഭ്രമണപഥത്തില്‍ നിന്ന്ദീര്‍ഘവൃത്താകൃതിയിലുള്ള അടുത്ത ഭ്രമണപഥത്തിലേക്ക് ഉയര്‍ത്തുകയാണ് ഇസ്രൊ ഇപ്പോള്‍ ചെയ്തിരിക്കുന്നത്. ഇനി മൂന്ന് തവണ കൂടി ഉപഗ്രഹത്തിന്റെ ഭ്രമണപഥം ഉയര്‍ത്തും. അടുത്ത ഭ്രമണപഥം ഉയര്‍ത്തല്‍ ചൊവ്വാഴ്ച്ചയെന്നും ഐഎസ്ആര്‍ഒ അറിയിച്ചുഅതേസമയം ആദിത്യ എല്‍-1 ഏറ്റവും മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും, ഓരോ ഘട്ടവും നിരീക്ഷിക്കുന്നുണ്ടെന്നും ഇസ്രൊ പറഞ്ഞു.

ഭ്രമണപഥം ഉയര്‍ത്തലിന്റെ അടുത്ത ഘട്ടം ചൊവ്വാഴ്ച്ച മൂന്ന് മണിക്ക് നടക്കുമെന്നാണ് ഐഎസ്ആര്‍ഒ അറിയിച്ചിരിക്കുന്നത്. 16 ദിവസം ഭൂമിയുടെ ഭ്രമണപഥത്തില്‍ സഞ്ചരിച്ച ശേഷമായിരിക്കും ആദിത്യ തുടര്‍യാത്ര നടത്തുക. 125 ദിവസം സഞ്ചരിച്ച് ഡിസംബറില്‍ പേടകം ലക്ഷ്യസ്ഥാനമായ ലഗ്രാഞ്ച് പോയിന്റില്‍ എത്തും. 15 ലക്ഷം കിലോമീറ്റര്‍ അകലെയാണ് എത്തിപ്പെടേണ്ട സ്ഥലം.
സൂര്യനിലെ കൊറോണയെ കുറിച്ചും, പുറം ഭാഗത്തെ കുറിച്ചും, താപനിലയെയും, സൗരക്കാറ്റിനെയും കുറിച്ചുമെല്ലാം ഈ ദൗത്യത്തിലൂടെ പഠിക്കാനാണ് ശ്രമം. അഞ്ച് വര്‍ഷത്തോളമാണ് ഇതിനായി എടുക്കുക. 7 പേലോഡുകളാണ് ഗവേഷണത്തിനായി ആദിത്യയില്‍ ഒരുക്കിയിട്ടുള്ളത്.
ഇന്നലെ രാവിലെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്നാണ് ഉപഗ്രഹം വിക്ഷേപിച്ചത്. സൗരാന്തരീക്ഷത്തിന്റെ മുകള്‍ഭാഗം ചൂടാകുന്നതും, അത് സൃഷ്ടിക്കുന്ന റേഡിയേഷന്‍ വഴി ഭൂമിയുടെ അന്തരീക്ഷത്തിലും കാലാവസ്ഥയിലും ഉണ്ടാവുന്ന മാറ്റവും ആദിത്യ എല്‍-1 പഠനവിധേയമാക്കും. സൂര്യന് ഏറ്റവും അടുത്തുള്ള പോയിന്റാണ് ലഗ്രാഞ്ച് പോയിന്റ്. ഇവിടെ നിന്ന് ധാരാളം കാര്യങ്ങള്‍ പഠിക്കാനാവുമെന്നാണ് ഇസ്രൊയുടെ കണക്ക് കൂട്ടല്‍.
ഇറ്റാലിയന്‍-ഫ്രഞ്ച് ഗണിത ശാസ്ത്രജ്ഞനായ ജോസഫ് ലൂയിസ് ലഗ്രാഞ്ചിന്റെ പേരാണ് ഈ പോയിന്റിന് നല്‍കിയിരിക്കുന്നത്. സൂര്യനും ഭൂമിയ്ക്കും ഇടയില്‍ അഞ്ച് ലഗ്രാഞ്ച് പോയിന്റുകളാണ് ഉള്ളത്. ഭൂമിയുടെ സൂര്യന്റെയും ഗുരുത്വാകര്‍ഷണ ബലം ഇവിടെ തുല്യമായിരിക്കും. ഈ സമയത്ത് മാത്രമേ ഒരു വസ്തുവിന് ഇതിനിടയില്‍ കൂടി ചലിക്കാനാവൂ.












Click it and Unblock the Notifications