ആദിത്യ എല്‍1: ഉത്തരം നല്‍കേണ്ടത് ആ മില്യണ്‍ ഡോളര്‍ ചോദ്യത്തിന്, കാത്തിരിപ്പോടെ ശാസ്ത്രലോകം
ചാന്ദ്രദൗത്യത്തിന്റെ അവിസ്മരണീയമായ വിജയത്തിന് ശേഷം ഐ എസ് ആര്‍ ഒ പ്രഥമ സൗരദൗത്യത്തിന് കടക്കുകയാണ്. നാളെ രാവിലെ 11.50 ന് ശ്രീഹരിക്കോട്ടയില്‍ നിന്ന് ആദിത്യ എല്‍1 എന്ന ബഹിരാകാശപേടകം പിഎസ്എല്‍വിയിലേറി സൂര്യനെ ലക്ഷ്യമാക്കി കുതിക്കും. ബഹിരാകാശത്തെ ഇന്ത്യയുടെ ആദ്യത്തെ സൗരോര്‍ജ്ജ നിരീക്ഷണ കേന്ദ്രം എന്ന നിലയില്‍ ആദിത്യ എല്‍1 നിര്‍വഹിക്കാന്‍ പോകുന്നത് വലിയ ദൗത്യമാണ്.
സൂര്യന്റെ ഏറ്റവും പുറം പാളിയായ കൊറോണയില്‍ ഒരു ദശലക്ഷം ഡിഗ്രിയിലധികം ചൂടാണ് ഉള്ളത്. എന്നാല്‍ സൂര്യന്റെ ഉപരിതലത്തിന്റെ താപനില 6000 ഡിഗ്രി സെല്‍ഷ്യസ് മാത്രമാണ്. എന്താണ് ഇതിന് കാരണമെന്ന സൗര ഭൗതികശാസ്ത്രജ്ഞര്‍ പതിറ്റാണ്ടുകളായി അഭിമുഖീകരിക്കുന്ന മില്യണ്‍ ഡോളര്‍ ചോദ്യത്തിന് ആദിത്യ എല്‍1 ഉത്തരം നല്‍കും എന്നാണ് ലോകത്തിന്റെ പ്രതീക്ഷ.

1.5 ദശലക്ഷം കിലോമീറ്റര്‍ അകലെയുള്ള സൂര്യ-ഭൗമ വ്യവസ്ഥയുടെ ആദ്യത്തെ ലഗ്രാഞ്ച് പോയിന്റ് (എല്‍1) ന് ചുറ്റുമുള്ള ഒരു ഹാലോ ഭ്രമണപഥത്തിലാണ് ആദിത്യ എത്തുന്നത്. സൂര്യനില്‍ നിന്ന് ഏറ്റവും മിഴിവാര്‍ന്ന ചിത്രങ്ങള്‍ പകര്‍ത്തുക എന്നതാണ് ആദിത്യയുടെ ദൗത്യം. ഭൂമിയിലെത്തുന്ന സൗരവികിരണം അന്തരീക്ഷത്തിലെ മലിനീകരണത്താല്‍ ചിതറിപ്പോകുന്നു. അതിനാല്‍ പലപ്പോഴും പകര്‍ത്തിയ ചിത്രങ്ങള്‍ സാധാരണയായി മങ്ങിക്കപ്പെടുന്നു.
എന്നാല്‍ എല്‍1 പോയിന്റില്‍ സ്ഥാപിച്ചിട്ടുള്ള ഒരു ബഹിരാകാശ പേടകത്തിന് സൂര്യന്റെയും അതിന്റെ വ്യത്യസ്ത പാളികളുടെയും ഉയര്‍ന്ന മിഴിവുള്ള ചിത്രങ്ങള്‍ പകര്‍ത്താനാകും. സൂര്യന്‍ ഭൂമിയില്‍ നിന്ന് ഏകദേശം 150 ദശലക്ഷം കിലോമീറ്റര്‍ അകലെയാണ്. എല്‍1 പോയിന്റ് വെറും 1.5 ദശലക്ഷം കിലോമീറ്റര്‍ അകലെയാണ്. അതിനാല്‍ തന്നെ ഗ്രഹണം കൂടാതെ സൂര്യനെ 24 മണിക്കൂറും കാണാന്‍ ആദിത്യയ്ക്ക് സാധിക്കും.
ഇന്ത്യന്‍ സൗരഭൗതിക ശാസ്ത്രജ്ഞര്‍ക്ക് ഇതൊരു വലിയ അവസരമായിരിക്കുമെന്നാണ് ബെംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആസ്‌ട്രോഫിസിക്‌സിലെ പ്രൊഫസര്‍ രമേഷ് ആര്‍ ന്യൂസ് 18 നോട് പറഞ്ഞത്. കൊറോണ എന്ന സൂര്യന്റെ പുറം പാളിയെക്കുറിച്ച് കൂടുതല്‍ വിശദമായി പഠിക്കേണ്ടതുണ്ടെന്ന് വര്‍ഷങ്ങളുടെ ഗവേഷണങ്ങള്‍ തെളിയിച്ചിട്ടുണ്ട് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഉപഗ്രഹങ്ങളിലെ ഇലക്ട്രോണിക് ഉപകരണങ്ങളെ നശിപ്പിക്കാന്‍ സാധ്യതയുള്ള ശക്തമായ ചാര്‍ജ്ജ് ചെയ്ത കണങ്ങളെ സൂര്യന്‍ പലപ്പോഴും പുറന്തള്ളാറുണ്ട്. കാന്തിക ഊര്‍ജ്ജം നിറച്ച ഈ വലിയ പുറന്തള്ളലുകളെ കൊറോണല്‍ മാസ് എജക്ഷന്‍സ് എന്ന് വിളിക്കുന്നു. ഇത് സോളാര്‍ പാനലുകളുടെയോ കപ്പലിലെ ശാസ്ത്രീയ ഉപകരണങ്ങളുടെയോ തകരാറിന് കാരണമാകും. അതിനാല്‍ തന്നെ സൂര്യനെ വിശദമായി അനാവരണം ചെയ്യേണ്ടത് അത്യാന്താപേക്ഷിതമാണ്.
യൂറോപ്യന്‍, യുഎസ് ബഹിരാകാശ ഏജന്‍സികളുടെ നേതൃത്വത്തിലുള്ള നിരവധി സൗര ദൗത്യങ്ങള്‍ക്ക് കൊറോണയെക്കുറിച്ചുള്ള മതിയായ വിവരങ്ങള്‍ ശേഖരിക്കാന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍ ആദിത്യ-എല്‍ 1 ഉപയോഗിച്ച് കൊറോണയുടെ ഏറ്റവും താഴ്ന്ന അതിര്‍ത്തി പോലും പഠിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും ആര്‍ രമേഷ് കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications