Get Updates
Get notified of breaking news, exclusive insights, and must-see stories!

കങ്കണയ്ക്ക് ഭ്രാന്ത്; പറയുന്നത് ആദിത്യ പഞ്ചോളി, ബോളിവുഡിനെ പിടിച്ചുലച്ച് ലൈംഗികാരോപണം

കങ്കണയ്ക്ക് ഭ്രാന്ത്; പറയുന്നത് ആദിത്യ പഞ്ചോളി, ബോളിവുഡിനെ പിടിച്ചുലച്ച് ലൈംഗികാരോപണം

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ജനപ്രിയ നായകന്‍ ദിലീപ് അറസ്റ്റിലായത് കുറച്ചൊന്നുമല്ല മോളി വുഡിനെ ഞെട്ടിച്ചത്. സമാനമായൊരു ഞെട്ടലിലാണ് ബോളിവുഡ്. ഞെട്ടിച്ചിരിക്കുന്നതാകട്ടെ ബോളിവുഡ് ക്യൂന്‍ കങ്കണ റണാവത്തും. ആദിത്യ പഞ്ചോളി ലൈംഗികമായി പീഡിപ്പിച്ചെന്നായിരുന്നു കങ്കണയുടെ ആരോപണം.


ഒരു അഭിമുഖത്തിലാണ് കങ്കണ ഇക്കാര്യം വെളിപ്പെടുത്തിയത്. എന്നാല്‍ കങ്കണയ്‌ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് ആദിത്യ പഞ്ചോളി. കങ്കണയ്ക്ക് ഭ്രാന്താണെന്നാണ്് ആദിത്യ പഞ്ചോളി പറയുന്നത്. കങ്കണയ്‌ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും പഞ്ചോളി പറയുന്നു.

കങ്കണയ്ക്ക് ഭ്രാന്ത്

കങ്കണയ്ക്ക് ഭ്രാന്ത്

കങ്കണയ്ക്ക് ഭ്രാന്താണെന്നാണ് ആദിത്യ പഞ്ചോളി പറയുന്നത്. തനിക്കെതിരെ പരാമര്‍ശം നടത്തിയ അഭിമുഖം കാണുമ്പോള്‍ തന്നെ കങ്കണയ്ക്ക് ഭ്രാന്താണെന്ന കാര്യം വ്യക്തമാകുമെന്നും ആദിത്യ പഞ്ചോളി.

 ആരോപണങ്ങള്‍ നിഷേധിച്ച്

ആരോപണങ്ങള്‍ നിഷേധിച്ച്

കങ്കണയുടെ ആരോപണങ്ങള്‍ ആദിത്യ പഞ്ചോളി നിഷേധിച്ചിട്ടുണ്ട്. കങ്കണ പറയുന്നതൊക്കെ കളവാണെന്നാണ് ആദ്യ പഞ്ചോളി പറയുന്നത്. ഇക്കാര്യത്തില്‍ തനിക്കൊന്നും പറയാനില്ലെന്നും കങ്കണ പറയുന്നു.

 ആരാണ് ഇതുപോലെ

ആരാണ് ഇതുപോലെ

വര്‍ഷങ്ങളായി ബോളിവുഡില്‍ ഉള്ളായാളാണ് താനെന്നും ഇതുപോലെ ആരും മറ്റൊരാള്‍ക്കെതിരെ പറഞ്ഞിട്ടില്ലെന്നും പഞ്ചോളി പറയുന്നു. ചെളിയിലേക്ക് കല്ല് വലിച്ചെറിയുമ്പോള്‍ അത് അവനവന്റെ വസ്ത്രത്തെ തന്നെയാണ് അഴുക്കാക്കുന്നതെന്നും ആദിത്യ പഞ്ചോളി പറയുന്നു.

 നിയമ നടപടിക്ക്

നിയമ നടപടിക്ക്

തനിക്കെതിരായ ആരോപണങ്ങളില്‍ കങ്കണയ്‌ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നാണ് ആദിത്യ പഞ്ചോളി പറയുന്നത്. കങ്കണയുടെ ആരോപണം തന്റെ കുടുംബത്തെ ബാധിച്ചുവെന്നാണ് ആദിത്യ പഞ്ചോളി പറയുന്നത്. ആരോപണങ്ങള്‍ തെളിയിക്കാന്‍ ആദിത്യ പഞ്ചോളി കങ്കണയെ വെല്ലുവിളിക്കുന്നുമുണ്ട്.

പതിനാറാം വയസിലെ ലൈംഗികാക്രമണം

പതിനാറാം വയസിലെ ലൈംഗികാക്രമണം

ഏറെക്കാലമായി മനസില്‍ സൂക്ഷിച്ചിരുന്ന വേദനിപ്പിക്കുന്ന രഹസ്യമാണ് അടുത്തിടെ ടെലിവിഷന്‍ ഷോയില്‍ കങ്കണ വെളിപ്പെടുത്തിയത്. പതിനാറാം വയസില്‍ തന്നെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയത് ആദിത്യ പഞ്ചോളിയായിരുന്നുവെന്നാണ് കങ്കണയുടെ വെളിപ്പെടുത്തല്‍.

ഋത്വിക് റോഷനെതിരെയും

ഋത്വിക് റോഷനെതിരെയും

വ്യക്തിപരമായ മെയിലുകള്‍ ചോര്‍ന്ന സംഭവത്തില്‍ ഋത്വിക് കങ്കണ പോര് നടക്കുന്നതിനിടെയാണ് പുതിയ വിവാദം. ഋത്വിക് വിവാദത്തെ കുറിച്ച് കങ്കണ അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. മലയാളത്തില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തെ ഓര്‍മപ്പെടുത്തിക്കൊണ്ടായിരുന്നു കങ്കണ സംസാരിച്ചത്.


Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+