ജിയയുടെ മരണം, സൂരജിനെതിരെ പ്രേരണാക്കുറ്റം
മുംബൈ: ബോളിവുഡ് നടി ജിയഖാന്റെ ആത്മഹത്യയില്‍ കാമുകന്‍ സൂരജ് പഞ്ചോളിയ്‌ക്കെതിരെ പൊലീസ് കുറ്റം പത്രം സമര്‍പ്പിച്ചു. ആത്മഹത്യാ പ്രേരണയ്ക്കാണ് സൂരജിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചത്. 447 പേജുകളുള്ള കുറ്റപത്രത്തില്‍ 22 സാക്ഷികളാണുള്ളത്. ഇവരുടെ മൊഴിയും കുറ്റപത്രത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
ജിയയുടെ അബോര്‍ഷന്‍ നടത്തിയ ഡോക്ടര്‍, ജിയയുടെ വാച്ച്മാന്‍, ജോലിക്കാരന്‍, പഞ്ചോളിയുടെ വീട്ടിലെ ജോലിക്കാരി, സൂരജിന്റെ സുഹൃത്തുക്കള്‍ എന്നിവരാണ് കേസിലെ സാക്ഷികള്‍. ജിയ കേസിലെ കൂടുതല്‍ വിവരങ്ങള്‍ അറിയേണ്ടേ....

ജിയയുടെ മരണം
2013 ജൂണ്‍ മൂന്നിനാണ് മുംബൈയിലെ ജുഹുവിലുള്ള വസതിയില്‍ ജിയയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്

ജിയയുടെ ആത്മഹത്യാകുറിപ്പ്
മരണത്തിന് ശേഷം ആറ് പേജുള്ള ജിയയുടെ ആത്മഹ്യാക്കുറിപ്പ് അമ്മ പുറത്ത് വിട്ടു. ഈ കത്തില്‍ കാമുകനായ സൂരജ് പഞ്ചോളി തന്നെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നതായി ജിയ എഴുതി

സൂരജിലേയ്ക്ക്
ബോളിവുഡ് നടന്‍ ആദിത്യ പഞ്ചോളിയുടേയും മകനാണ് സൂരജ് പഞ്ചോളി. ജിയയും സൂരജുമായി പ്രണയത്തിലായിരുന്നു

കുറ്റപത്രം
വ്യാഴാഴ്ചയാണ് സൂരജിനെതിരായ ആന്ദേരി മജിസ്‌ട്രേറ്റ് കോടതി മുമ്പാകെ സമര്‍പ്പിച്ചത്

കുറ്റപത്രത്തില്‍
22 സാക്ഷിമൊഴികള്‍ അടങ്ങിയ 447 പേജുള്ള കുറ്റപത്രമാണ് സമര്‍പ്പിച്ചത്

സൂരജ് കോടതിയില്‍
സൂരജ് പഞ്ചോളിയും അച്ഛന്‍ ആദിത്യ പഞ്ചോളിയും കോടതിയില്‍ ഹാജരായിരുന്നു

ഹൈക്കോടതി നിരീക്ഷണം
സൂരജും ജിയയും തമ്മിലുള്ള തെറ്റിദ്ധാരയാണ് ജിയയുടെ മരണത്തില്‍ കലാശിച്ചതെന്നാണ് ബോംബൈ ഹോക്കോടതി നിരീക്ഷിച്ചത്

സൂരജിനെ കാത്തിരുന്നു
സൂരജും ജിയയും തമ്മില്‍ കടുത്ത പ്രണയത്തിലായിരുന്നെന്നും ജിയയെ കാണാന്‍ സൂരജ് വിസമ്മതിച്ചതിനാലാണ് അവര്‍ ആത്മഹത്യ ചെയ്തതെന്നും ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു

കൊലപാതകം
ജിയയുടേത് കൊലപാതകമല്ല ആത്മഹത്യയാണെന്നാണ് ജിയയുടെ അമ്മ വാദിയ്ക്കുന്നത്. എന്നാല്‍ കൊലപാതകത്തിന് തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്.












Click it and Unblock the Notifications